- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പതിനാല് സെക്കന്റ് തുറിച്ച് നോക്കിയാൽ പോലും അകത്തു പോകുന്ന വകുപ്പ് ഉണ്ടായിട്ടും കുളിമുറിയിൽ കാമറവെച്ച ബിജെപി നേതാവിന് ജാമ്യം; പൊലീസ് ദുർബല വകുപ്പുകൾ ചുമത്തി എഫ് ഐ ആർ തയ്യാറാക്കിയെന്ന് ആക്ഷേപം ശക്തം; തെരുവിൽ ചൂലുയർത്തിപ്പിടിച്ച് എത്തി നേതാവിന്റെ കോലം കത്തിച്ച് സ്ത്രീകളുടെയും പെൺകുട്ടികളുടേയും പ്രതിഷേധം
ആലപ്പുഴ : അയൽവാസിയായ യുവതി കുളിമുറിയിൽ കുളിക്കുന്നതിനിടെ നഗ്‌നചിത്രങ്ങൾ പകർത്തിയ ബിജെപി നേതാവിന് കോടതി ജാമ്യം അനുവദിച്ചു. ഇതോടെ ദുർബല വകുപ്പുകൾ ചുമത്തി എഫ് ഐ ആർ തയ്യാറാക്കിയ പൊലീസിനെതിരെ പ്രദേശത്തെ വനിതകൾ രംഗത്തെത്തി. ചൂലും ഏന്തി പെൺകുട്ടികൾ നേതാവിനെതിരെ തെരുവിൽ പ്രകടനം നടത്തി. ബിജെപി. പെരുമ്പളം പഞ്ചായത്ത് പ്രസിഡന്റും ആർ.എസ്.എസ്. അരൂർ മണ്ഡലം കാര്യവാഹകുമായ എട്ടാം വാർഡ് തുലാപ്പഴത്ത് വീട്ടിൽ അജയനാണ്(44) കുളിമുറിയിൽ ഒളികാമറവെച്ച് ദൃശ്യങ്ങൾ പകർത്തിയതിന് പിടിയിലായത്. പൊലീസ് അജയന്റെ മേൽ ചുമത്തിയത് ഐ.പി.സി.354- സി, ഐ.ടി. ആക്ട് 66- ഇ എന്നീ വകുപ്പുകളാണ്. ഈ വകുപ്പിൽ പഴുതുകൾ ഏറെയാണെന്നും ഇതോടെയാണ്് നേതാവിന് ജാമ്യം ലഭിച്ചതെന്നും ഇതോടെ ആക്ഷേപം ഉയരുകയാണ്. ഒളിഞ്ഞുനോക്കിയെന്ന ഒറ്റ പരാമർശം നടത്തിയാൽ ജാമ്യം ലഭിക്കാൻ എളുപ്പമാണ്. എന്നാൽ 354, 1,2,3,4,5 വകുപ്പുകൾ ചേർത്താൽ നേതാവ് കുടുങ്ങിയേനെ. പൊലീസ് ഇതിന് തയ്യാറായില്ലെന്നും കർശന നടപടിയെടുക്കേണ്ട കേസിൽ പൊലീസ് പ്രതിക്കായി ഒത്തുകളി നടത്തിയെന്നും ആക്ഷേപം ശക്തമായി.

ആലപ്പുഴ : അയൽവാസിയായ യുവതി കുളിമുറിയിൽ കുളിക്കുന്നതിനിടെ നഗ്‌നചിത്രങ്ങൾ പകർത്തിയ ബിജെപി നേതാവിന് കോടതി ജാമ്യം അനുവദിച്ചു. ഇതോടെ ദുർബല വകുപ്പുകൾ ചുമത്തി എഫ് ഐ ആർ തയ്യാറാക്കിയ പൊലീസിനെതിരെ പ്രദേശത്തെ വനിതകൾ രംഗത്തെത്തി. ചൂലും ഏന്തി പെൺകുട്ടികൾ നേതാവിനെതിരെ തെരുവിൽ പ്രകടനം നടത്തി.
ബിജെപി. പെരുമ്പളം പഞ്ചായത്ത് പ്രസിഡന്റും ആർ.എസ്.എസ്. അരൂർ മണ്ഡലം കാര്യവാഹകുമായ എട്ടാം വാർഡ് തുലാപ്പഴത്ത് വീട്ടിൽ അജയനാണ്(44) കുളിമുറിയിൽ ഒളികാമറവെച്ച് ദൃശ്യങ്ങൾ പകർത്തിയതിന് പിടിയിലായത്.
പൊലീസ് അജയന്റെ മേൽ ചുമത്തിയത് ഐ.പി.സി.354- സി, ഐ.ടി. ആക്ട് 66- ഇ എന്നീ വകുപ്പുകളാണ്. ഈ വകുപ്പിൽ പഴുതുകൾ ഏറെയാണെന്നും ഇതോടെയാണ്് നേതാവിന് ജാമ്യം ലഭിച്ചതെന്നും ഇതോടെ ആക്ഷേപം ഉയരുകയാണ്. ഒളിഞ്ഞുനോക്കിയെന്ന ഒറ്റ പരാമർശം നടത്തിയാൽ ജാമ്യം ലഭിക്കാൻ എളുപ്പമാണ്. എന്നാൽ 354, 1,2,3,4,5 വകുപ്പുകൾ ചേർത്താൽ നേതാവ് കുടുങ്ങിയേനെ. പൊലീസ് ഇതിന് തയ്യാറായില്ലെന്നും കർശന നടപടിയെടുക്കേണ്ട കേസിൽ പൊലീസ് പ്രതിക്കായി ഒത്തുകളി നടത്തിയെന്നും ആക്ഷേപം ശക്തമായി.
ഒളികാമറ വെച്ചുവെന്ന സ്ത്രീയുടെ മൊഴി നിലനിൽക്കെ പൊലീസ് അനുബന്ധ വകുപ്പുകൾ ഉൾപ്പെടുത്താതെ നേതാവിന് ജാമ്യത്തിന് വഴിയൊരുക്കുകയായിരുന്നു. സ്ത്രീയെ കടന്നു പിടിക്കാൻ ശ്രമിക്കുകയോ, നഗ്‌നദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുകയോ അശ്ലീല ചുവയുള്ള സംസാരം നടത്തുകയോ ചെയ്താൽ 354,1,2,3,4,5 വകുപ്പ് പ്രകാരം ആരും അകത്താകും. ഇത് വാദിക്കാൻ പ്രൊസിക്യൂഷന് അഭിഭാഷകന്റെ പോലും ആവശ്യമില്ല. തനിയെ അകത്തായിക്കൊള്ളും.
ഈ കേസിലാണ് ബിജെപി നേതാവ് ചുളിവിൽ രക്ഷപ്പെട്ടത്. ഇതോടെ പ്രദേശത്ത് പ്രതിഷേധം വ്യാപകമാകുകയാണ്. നേതാവിനെ രക്ഷിക്കാൻ പൊലീസ് നടത്തിയ നാടകങ്ങളിൽ പ്രതിഷേധിച്ചും ഇയാൾക്കുവേണ്ടി സമ്മർദ്ദം നടത്തിയ നേതൃത്വത്തിനെതിരെയും വനിതകൾ സംഘടിച്ച് പ്രതിഷേധം ശക്തമാക്കാനുള്ള തീരുമാനത്തിലാണ്.
കേസിനാസ്പദമായ സംഭവം ഇങ്ങനെ: അയൽവാസിയായ യുവതി കുളിമുറിയിൽ കുളിച്ചു കൊണ്ടിരുമ്പോഴാണ് നഗ്നചിത്രങ്ങൾ പകർത്താനായി പ്രാദേശിക നേതാവ് എത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പെരുമ്പളം ഡിവിഷനിലെ സ്ഥാനാർത്ഥികൂടിയായിരുന്നു നേതാവ്. ദ്യശ്യങ്ങൾ പകർത്തനായി നേതാവ് കഴിഞ്ഞ കുറെ ദിവസങ്ങളായി യുവതിയെ പിന്തുടരുന്നുണ്ടായിരുന്നു.
ഇതിനിടെയാണ് യുവതി കഴിഞ്ഞദിവസം കുളിമുറിയിൽ കയറുന്നത് നേതാവ് കണ്ടത്. ഉടൻ പിന്നാലെ കൂടി. കുളിമുറിയുടെ വെന്റിലേഷനിലൂടെ ഒളിക്യാമറയിൽ ദൃശ്യം പകർത്തുന്നതിനിടയിൽ ഇത് കാണാനിടയായ യുവതി പെട്ടന്ന് ഭയന്ന് അലറി വിളിച്ചു. വീട്ടുക്കാരും നാട്ടുകാരും ഓടിക്കൂടിയതോടെ നേതാവ് മുങ്ങി. വീട്ടുകാരുടെ സഹായത്തോടെ യുവതി അന്ന് തന്നെ പൂച്ചാക്കൽ പൊലീസിൽ പരാതി നൽകിയിരുന്നു.

പൊലീസിന്റെ ശക്തമായ അന്വേഷണത്തിനൊടുവിൽ കഴിഞ്ഞദിവസം ഉച്ചയോടെ നേതാവിനെ ഒളിസങ്കേതത്തിൽ നിന്നും അറസ്റ്റ് ചെയ്തു. സംഭവത്തിനുശേഷം നേതാവ് ഒളിവിൽ കഴിയുകയായിരുന്നു. കേസ് ഒതുക്കാൻ സമ്മർദ്ദം നടത്തിയെങ്കിലും നടക്കാതെ പോയതാണ് അറസ്റ്റിന് വഴിയൊരുക്കിയത്. അന്വേഷണം ഇഴയുന്നതായി പൊലീസിന് സമ്മർദ്ദം ഏറിയ സാഹചര്യത്തിൽ അറസ്റ്റ് അനിവാര്യമായി.
കേസുമായി ബന്ധപ്പെട്ട് രാഷ്ട്രീയ രംഗത്തെ ഉന്നതർ ഇടപെട്ടെങ്കിലും യുവതിയുടെ നിലപാട് പൊലീസിനെ പ്രതിരോധത്തിലാക്കി. അന്വേഷണം ഇനിയും ഇഴഞ്ഞാൽ പ്രക്ഷോഭം സംഘടിപ്പിക്കാൻ നാട്ടുക്കാർ ഒരുങ്ങുന്നതിനിടയിലാണ് അറസ്റ്റ് നടന്നത്. കഴിഞ്ഞ ബുധനാഴ്ച അറസ്റ്റ് ചെയ്ത പ്രതിയെ വ്യാഴാഴ്ച ചേർത്തല സെക്കന്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുകയായിരുന്നു. ബിജെപി നേതാവിന്റെ സദാചാര വിരുദ്ധ നടപടിയിൽ പ്രതിഷേധിച്ച് മഹിളാ അസോസിയേഷനും ഡിവൈഎഫ്ഐ മേഖലാ കമ്മറ്റിയും രംഗത്തുണ്ട്.

