- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബീഹാറിലേത് ഒരു അത്യപൂർവ്വ പ്രതിഭാസം അല്ല; മധ്യപ്രദേശ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി തോറ്റത് 88,000 വോട്ടുകൾക്ക്; മോദി തരംഗം മങ്ങിയെന്ന ആശങ്കയിൽ പാർട്ടി നേതൃത്വം
ഭോപ്പാൽ: ബിഹാർ തെരഞ്ഞെടുപ്പിലെ ദയനീയ തോൽവിക്ക് പിന്നാലെ ലോക്‌സഭാ സീറ്റിലേക്കുള്ള ഉപ തെരഞ്ഞെടുപ്പിലും ബിജെപിക്ക് തിരിച്ചടി. ഉപതിരഞ്ഞെടുപ്പ് നടന്ന മധ്യപ്രദേശിലെ രത്‌ലാം ലോക്‌സഭ സീറ്റിൽ കോൺഗ്രസ് സ്ഥാനാർത്ഥി കാന്തിലാൽ ഭൂരിയ ജയിച്ചു. തെലങ്കാനയിലെ വാറംഗലിൽ ടി.ആർ.എസ്. സ്ഥാനാർത്ഥി ജയിച്ചു. മധ്യപ്രദേശിലെ രത്‌ലാം ബിജെപിയുടെ സിറ്റിങ് സ

ഭോപ്പാൽ: ബിഹാർ തെരഞ്ഞെടുപ്പിലെ ദയനീയ തോൽവിക്ക് പിന്നാലെ ലോക്‌സഭാ സീറ്റിലേക്കുള്ള ഉപ തെരഞ്ഞെടുപ്പിലും ബിജെപിക്ക് തിരിച്ചടി. ഉപതിരഞ്ഞെടുപ്പ് നടന്ന മധ്യപ്രദേശിലെ രത്‌ലാം ലോക്‌സഭ സീറ്റിൽ കോൺഗ്രസ് സ്ഥാനാർത്ഥി കാന്തിലാൽ ഭൂരിയ ജയിച്ചു. തെലങ്കാനയിലെ വാറംഗലിൽ ടി.ആർ.എസ്. സ്ഥാനാർത്ഥി ജയിച്ചു.
മധ്യപ്രദേശിലെ രത്‌ലാം ബിജെപിയുടെ സിറ്റിങ് സീറ്റാണിത്. ഇവിടെയാണ് മുൻ കേന്ദ്രമന്ത്രി കൂടിയായ ഭൂരിയ 88,000 വോട്ടുകൾക്ക് ജയിച്ചത്. ഉപതെരഞ്ഞെടുപ്പ് നടന്ന തെലങ്കാനയിലെ വാറംഗലിൽ ബിജെപി. ഇവിടെ മൂന്നാം സ്ഥാനത്താണ്. മോദി തരംഗം അവസാനിക്കുന്നതിന്റെ സൂചനയാണ് ഇതെന്നാണ് വിലയിരുത്തൽ. എന്നാൽ മധ്യപ്രദേശിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ബിജെപി ജയം നേടി. ദേവാസിൽ മുപ്പതിനായിരത്തിൽ പരം വോട്ടിനാണ് ബിജെപി ജയിച്ചത്. ബിജെപിയുടെ സിറ്റിങ് സീറ്റാണിത്. മണിപ്പൂരിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ രണ്ട് സീറ്റുകളും ബിജെപി നേടി. ആദ്യമായാണ് മണ്ണിപ്പുർ നിയമസഭയിൽ ബിജെപി ജയിക്കുന്നത്. ഇതൊക്കെയാണെങ്കിലും ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ സിറ്റിങ് സീറ്റിലുണ്ടായത് അപ്രതീക്ഷത തിരിച്ചടിയാണ്.
രത്‌ലാംജബുവ മണ്ഡലത്തിൽ ബിജെപിയുടെ സിറ്റിങ് സീറ്റിലാണ് കോൺഗ്രസിന്റെ മുന്നേറ്റം. ബിജെപിയുടെ ദിലീപ് സിങ് ഭൂരിയയുടെ നിര്യാണത്തെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്. ദിലീപ് സിംഗിന്റെ മകൾ നിർമ്മല ഭൂരിയയാണ് ബിജെപി. സ്ഥാനാർത്ഥി. എന്നാൽ അന്തരിച്ച എംപിയുടെ മകളെ മത്സരിപ്പിച്ചതിലൂടെ ലക്ഷ്യമിട്ട സഹതാപ തരംഗവും ഇവിടെ വിലപ്പോയില്ല. ആദിവാസി ഗോത്രവർഗ വിഭാഗങ്ങൾക്ക് മേൽക്കൈയുള്ള മേഖലയാണിത്. കമ്യൂണിസ്റ്റ് പാർട്ടികൾ അടക്കമുള്ളവരുടെ പിന്തുണയോടെ മത്സരിക്കുന്ന ജെ.ഡി.(യു) സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തെത്തി.
ബിജെപി സർക്കാർ ഭരിക്കുന്ന മധ്യപ്രദേശിൽ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ മുന്നേറ്റം ബിജെപിക്ക് കനത്ത തിരിച്ചടിയാണ്. മോദി തരംഗമുണ്ടായ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 29 സീറ്റുകളിൽ 27 ബിജെപി നേടിയിരുന്നു. വെറും രണ്ട് സീറ്റുകളിലാണ് കോൺഗ്രസ് ഇവിടെ വിജയിച്ചത്. പ്രദേശത്തിന്റെ വികസനവും റെയിൽവെ ഗതാഗത പ്രശ്‌നങ്ങളുമാണ് പ്രചാരണത്തിൽ കോൺഗ്രസ് ഉയർത്തിയത്. അതുകൊണ്ട് തന്നെ ബിജെപിയുടെ തോൽവി ദേശീയ തലത്തിൽ തന്നെ ചർച്ചയാകും. മുഖ്യമന്ത്രി ശിവരാജ് ചൗഹാൻ ക്യാമ്പ് ചെയ്ത് പ്രവർത്തിച്ചിട്ടും ബിജെപി സ്ഥാനാർത്ഥി വലിയ മാർജിനിൽ തോറ്റത് ബിജെപി സംസ്ഥാന ഘടകത്തിനും തിരിച്ചടിയാണ്.
അടുത്ത നടക്കാനിരിക്കുന്ന പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ ബിജെപിക്ക് വലിയ തിരിച്ചടിയാണ് രത്‌ലാമിലെ കോൺഗ്രസ് വിജയം. ഇത് പ്രതിപക്ഷത്തിന് കൂടുതൽ ശക്തിയേകുകയും ചെയ്യും. 44 അംഗങ്ങളുള്ള കോൺഗ്രസിന്റെ അംഗബലം ഇതോടെ 45 ആയി. മോദി തരംഗം തീർന്നുവെന്ന പ്രതിപക്ഷ ആക്ഷേപം പാർലമെന്റിൽ ഇത്തവണ സജീവമാകും. ബിഹാറിനൊപ്പം മധ്യപ്രദേശിലെ തോൽവിയേയും പ്രതിരോധിക്കാൻ ബിജെപി ഏറെ കഷ്ടപ്പെടേണ്ടി വരും.

