- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീണ്ടും മാണി-സി.പി.എം ബാന്ധവവും അതിന് കോൺഗ്രസിന്റെ പിന്തുണയും; ആലപ്പുഴയിൽ ഭരണത്തിലുള്ള ഏക പഞ്ചായത്തായ തിരുവൻവണ്ടൂരിൽ ഭരണം നഷ്ടമായി ബിജെപി; ഏറ്റവും വലിയ കക്ഷിയെ തോൽപിച്ച് മറ്റു കക്ഷികളുടെ ഐക്യം
ചെങ്ങന്നൂർ : മാണിയുടെ നേതൃത്വത്തിൽ കേരള കോൺഗ്രസ് എൽഡിഎഫിലേക്ക് ചേക്കേറുന്നുവെന്ന നിഗമനങ്ങൾ സംസ്ഥാന രാഷ്ട്രീയത്തിൽ ശക്തമാകുന്നതിനിടെ ബിജെപിയെ ഭരണത്തിൽ നിന്ന് പുറത്താക്കാൻ മറ്റൊരു പഞ്ചായത്തിൽ കൂടി കേരള കോൺഗ്രസിനൊപ്പം സി.പി.എം കൈകോർത്തു. കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം മാണി കോൺഗ്രസിന് ലഭിക്കാൻ സി.പി.എം സഹായിച്ചതോടെ തുടങ്ങിയ വിവാദം ഇതോടെ ശക്തമായിരിക്കുകയാണ്. ആലപ്പുഴ ജില്ലയിലെ ബിജെപി ഭരിക്കുന്ന ഏക ഗ്രാമപഞ്ചായത്തായ തിരുവൻവണ്ടൂരിൽ ബിജെപിക്ക് സിപിഎമ്മും മാണി കോൺഗ്രസും കൈകോർത്തതോടെ ഭരണം നഷ്ടമായി. ബിജെപി ഭരണസമിതിക്കെതിരെ കേരള കോൺഗ്രസ് മാണി - കോൺഗ്രസ്സ് കൊണ്ടുവന്ന അവിശ്വാസത്തെ സിപിഎമ്മിന്റ രണ്ട് അംഗങ്ങൾ കൂടി പിന്തുണയ്ക്കുകയായിരുന്നു. ഇവിടെ കോൺഗ്രസും കൂടി ഈ കൂട്ടായ്മയിൽ അണിചേർന്നു എന്ന വ്യത്യാസം മാത്രം. ബിജെപിയുടെ ഒന്നര വർഷത്തെ ഭരണത്തിനെതിരെയാണ് യു.ഡി.എഫ് അവിശ്വാസത്തിന് നോട്ടീസ് നൽകിയത്. 2015-ലെ തൃതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി എത്തിയതോടെയാണ് ഭരണം ബിജെപി യുടെ കൈയിലെത
ചെങ്ങന്നൂർ : മാണിയുടെ നേതൃത്വത്തിൽ കേരള കോൺഗ്രസ് എൽഡിഎഫിലേക്ക് ചേക്കേറുന്നുവെന്ന നിഗമനങ്ങൾ സംസ്ഥാന രാഷ്ട്രീയത്തിൽ ശക്തമാകുന്നതിനിടെ ബിജെപിയെ ഭരണത്തിൽ നിന്ന് പുറത്താക്കാൻ മറ്റൊരു പഞ്ചായത്തിൽ കൂടി കേരള കോൺഗ്രസിനൊപ്പം സി.പി.എം കൈകോർത്തു. കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം മാണി കോൺഗ്രസിന് ലഭിക്കാൻ സി.പി.എം സഹായിച്ചതോടെ തുടങ്ങിയ വിവാദം ഇതോടെ ശക്തമായിരിക്കുകയാണ്.
ആലപ്പുഴ ജില്ലയിലെ ബിജെപി ഭരിക്കുന്ന ഏക ഗ്രാമപഞ്ചായത്തായ തിരുവൻവണ്ടൂരിൽ ബിജെപിക്ക് സിപിഎമ്മും മാണി കോൺഗ്രസും കൈകോർത്തതോടെ ഭരണം നഷ്ടമായി. ബിജെപി ഭരണസമിതിക്കെതിരെ കേരള കോൺഗ്രസ് മാണി - കോൺഗ്രസ്സ് കൊണ്ടുവന്ന അവിശ്വാസത്തെ സിപിഎമ്മിന്റ രണ്ട് അംഗങ്ങൾ കൂടി പിന്തുണയ്ക്കുകയായിരുന്നു. ഇവിടെ കോൺഗ്രസും കൂടി ഈ കൂട്ടായ്മയിൽ അണിചേർന്നു എന്ന വ്യത്യാസം മാത്രം.
ബിജെപിയുടെ ഒന്നര വർഷത്തെ ഭരണത്തിനെതിരെയാണ് യു.ഡി.എഫ് അവിശ്വാസത്തിന് നോട്ടീസ് നൽകിയത്. 2015-ലെ തൃതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി എത്തിയതോടെയാണ് ഭരണം ബിജെപി യുടെ കൈയിലെത്തിയത്. ആകെയുള്ള പതിമൂന്ന് സീറ്റിൽ ആറും നേടി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. കേരള കോൺഗ്രസ് മാണി വിഭാഗം - 3, ഇന്ത്യൻ നാഷണൽ കോൺഗ്രസ്- 2, സി.പി.എം - 2 എന്നിങ്ങനെയാണ് കക്ഷിനില. യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസത്തിൽ ഒപ്പിടാതിരുന്ന എൽ.ഡി.എഫിന്റെ രണ്ടംഗങ്ങളും അനുകൂലിക്കുകയായിരുന്നു.
മുൻപ് നടന്ന പ്രസിഡന്റ് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സി.പി.എം വോട്ടെടുപ്പിൽ നിന്നും വിട്ട് നിന്നിരുന്നുവെങ്കിലും ഇപ്പോൾ സ്ഥിതി മാറിയെന്നതാണ് പ്രത്യേകത. അടുത്തിടെ പ്രാദേശികമായി നടന്ന ഒരു വിഷയത്തിൽ ബിജെപി - സി.പി.എം പ്രവർത്തകർ തമ്മിലുണ്ടായ വാക്കുതർക്കം രൂക്ഷമായിരുന്നു. ഇതിന് ശേഷം സി.പി.എം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഭരണ സമിതി പരാജയമാണെന്നാരോപിച്ച് പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തിയിരുന്നു. മാറിയ സാഹചര്യം മുമ്പിൽ കണ്ട് സി.പി.എം ന്റെ പിന്തുണ കൂടി പ്രതീക്ഷിച്ചാണ് യു.ഡി.എഫ് അവിശ്വാസത്തിന് നേട്ടീസ് നൽകിയത്.
കോൺഗ്രസിലെയും കേരള കോൺഗ്രസിലെയും അംഗങ്ങളായ അഞ്ച് പേർ ഒപ്പിട്ടാണ് ചെങ്ങന്നൂർ ബ്ലോക്ക് ഓഫീസ് സെക്രട്ടറിയായ ഹർഷന് മുൻപാകെ കഴിഞ്ഞ ഇരുപത്തിയൊൻപതിന് പ്രസിഡന്റ് ജലജ രവീന്ദ്രൻ വൈസ്സ് പ്രസിഡന്റ് മോഹനൻ വലിയവീട്ടിൽ എന്നിവർക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്. കോൺഗ്രസിലെ ഹരികുമാർ മൂരിത്തിട്ട പ്രസിഡന്റിനെതിരെയും കേരള കോൺഗ്രസിലെ (എം) ഏലിക്കുട്ടി കുര്യാക്കോസ് വൈസ് പ്രസിഡന്റിനെതിരെയും ആണ് നോട്ടിസ് നൽകിയത്.