- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ബിജെപിക്കുള്ളിൽ തർക്കം; വട്ടിയൂർക്കാവ് മണ്ഡലം സെക്രട്ടറി പാർട്ടി വിട്ടു
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ബിജെപിക്കുള്ളിൽ തർക്കം. ബിജെപിയുടെ വട്ടിയൂർക്കാവ് മണ്ഡലം സെക്രട്ടറി ആർ ബിന്ദു പാർട്ടിയിൽ നിന്ന് രാജിവച്ചു. വലിയവിള വാർഡിലെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് ആർ ബിന്ദു രാജിവച്ചത്. വലിയവിള വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് ബിന്ദു വ്യക്തമാക്കി.
മറുനാടന് ഡെസ്ക്
Next Story