- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സ്ത്രീധനം ചോദിച്ച് ശാരീരികമായും മാനസികമായും ഉപദ്രവിക്കുന്നു; കോവിഡ് ബാധിച്ചപ്പോൾ വീട്ടിൽ നിന്നും പുറത്താക്കി; എംഎൽഎയ്ക്കെതിരെ ഭാര്യ രംഗത്ത്
ന്യൂഡൽഹി: ബിജെപി നേതാവും ഹിമാചൽ പ്രദേശ് എംഎൽഎയുമായ വിശാൽ നെഹറിയക്കെതിരെ ഗുരുതര ആരോപണവുമായി ഭാര്യ ഒഷിൻ ശർമ രംഗത്ത്. തന്നെ വിശാൽ ശാരീരികമായും മാനസികമായും ഉപദ്രവിക്കുന്നു എന്ന് ഒഷിൻ ആരോപിച്ചു.
സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച 11 മിനിറ്റ് നീണ്ട വിഡിയോയിലാണ് ഒഷിൻ ആരോപണങ്ങളുന്നയിച്ചത്. ഹിമാചൽ പ്രദേശ് അഡമിനിസട്രേറ്റീവ് സർവീസ് ഉദ്യോഗസ്ഥ കൂടിയാണ് ഒഷിൻ. ഈ വർഷം ഏപ്രിൽ 26നാണ് ഇരുവരും വിവാഹിതരായത്. തന്നെ വിശാൽ പലകുറി മർദിച്ചിട്ടുണ്ടെന്ന് ഒഷിൻ ആരോപിച്ചു.
''തനിക്ക കോവിഡ് ബാധിച്ചപ്പോൾ അവർ വീട്ടിൽ നിന്നും പുറത്താക്കി. തനിക്ക വിവാഹ സമയത്ത് 1.20 ലക്ഷം രൂപയും ഒരു ലക്ഷം രൂപ വിലവരുന്ന മോതിരവും സ്വർണമാലയും നൽകിയിരുന്നു. പക്ഷേ ഭർത്താവ വീണ്ടും സ്ത്രീധനം ആവശ്യപ്പെട്ടു.
തനിക്ക ഭർത്താവിനെ കോളജ് കാലം മുതൽ അറിയാം. അന്നുതൊട്ടേ അദ്ദേഹം ഉപദ്രവിക്കുമായിരുന്നു. അതിനെത്തുടർന്ന് ബന്ധം ഉപേക്ഷിച്ചു. പിന്നീട് 2019ൽ എംഎൽഎ ആയപ്പോൾ വിശാൽ തന്നോട് വിവാഹാഭ്യർഥന നടത്തി. അപ്പോൾ ആത്മാർത്ഥമാണെന്ന് വിശ്വസിച്ചു. തന്റെയും കുടുംബത്തിന്റെയും സുരക്ഷക്കായാണ് ഈ വിഡിയോ ചെയ്യുന്നത്'' -ഒഷിൻ പറഞ്ഞു. എന്നാൽ ആരോപണങ്ങളോട് പ്രതികരിക്കാൻ വിശാൽ തയ്യാറായിട്ടില്ല.
മറുനാടന് മലയാളി ബ്യൂറോ