- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നാരായൺ റാണെയുടെ അറസ്റ്റിന് പിന്നിൽ പ്രതികാര രാഷ്ട്രീയം; കേന്ദ്രമന്ത്രിയുടെ അറസ്റ്റ് ഭരണഘടനാ ചട്ടങ്ങൾക്ക് വിരുദ്ധമെന്ന് ബിജെപി
മുംബൈ: കേന്ദ്രമന്ത്രി നാരായൺ റാണയുടെ അറസ്റ്റ് ഭരണഘടനാ ചട്ടങ്ങൾക്ക് വിരുദ്ധമെന്ന് ബിജെപി. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് എതിരേ അധിക്ഷേപ പരാമർശം നടത്തിയെന്ന പേരിൽ കേന്ദ്രമന്ത്രി നാരായൺ റാണയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
'കേന്ദ്ര മന്ത്രി നാരായൺ റാണയെ അറസ്റ്റ് ചെയ്ത മഹാരാഷ്ട്ര സർക്കാരിന്റെ നടപടി ഭരണഘടനാ ചട്ടങ്ങൾക്ക് വിരുദ്ധമാണ്. നടപടിയിലൂടെ ഞങ്ങളെ ഭയപ്പെടുത്താമെന്നോ അടിച്ചമർത്താമെന്നോ ആരും കരുതരുത്. ജനാധിപത്യത്തിനായി ഞങ്ങൾ ഇനിയും പൊരുതും. പോരാട്ടം തുടരുക തന്നെ ചെയ്യും' ജെ.പി നഡ്ഡ പറഞ്ഞു.
മഹാരാഷ്ട്ര സർക്കാർ താലിബാൻ സർക്കാരിനെ പോലെ പെരുമാറുന്നുവെന്നാണ് സംസ്ഥാന പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് വിമർശിച്ചത്. ബിജെപി റാണെയുടെ പരാമർശത്തെ പിന്തുണയ്ക്കുന്നില്ലെങ്കിൽ പോലും പാർട്ടി അദ്ദേഹത്തിന്റെ പിന്നിലുണ്ടെന്ന് ഫഡ്നാവിസ് പറഞ്ഞു. സംസ്ഥാന പൊലീസ് സേന പ്രതികാര രാഷ്ട്രീയത്തിന്റെ ഉപകരണമായി മാറുകയാണെന്ന് പറഞ്ഞ മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ക്രമസമാധാനം പാലിക്കപ്പെടണമെന്നും കൂട്ടിച്ചേർത്തു.
ന്യൂസ് ഡെസ്ക്