- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്ന് ദിവസം കേന്ദ്രമന്ത്രിസഭ കോഴിക്കോട്ട് നടക്കും; പ്രധാനമന്ത്രി മുതൽ എല്ലാ മന്ത്രിമാരും നേതാക്കളും എത്തും; ലക്ഷങ്ങൾ പങ്കെടുക്കുന്ന റാലിയും ആവേശം വിതറും
കോഴിക്കോട്: ബിജെപി. ദേശീയ കൗൺസിൽ യോഗം സെപ്റ്റംബർ 23, 24, 25 തിയതികളിൽ കോഴിക്കോട്ട് നടക്കും. യോഗത്തിൽ മൂന്നു ദിവസവും പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. മോദിയെ കൂടാതെ കേന്ദ്ര മന്ത്രിമാരും ബിജെപി. ദേശീയ നേതാക്കളും ഈ ദിവസങ്ങളിൽ കോഴിക്കോട്ടുണ്ടാകും. എംപിമാരും എംഎൽമാരുമടക്കം എല്ല പ്രധാന നേതാക്കളും കോഴിക്കോട്ട് എത്തു. ദീൻദയാൽ ഉപാധ്യായ ജനസംഘം പ്രസിഡന്റായി ആദ്യം തിരഞ്ഞെടുക്കപ്പെട്ടത് കോഴിക്കോട്ടെ സമ്മേളനത്തിലായിരുന്നു. ഇതിന്റെ ഓർമ്മപുതുക്കലും ദീൻദയാൽ ഉപാധ്യായയുടെ നൂറാം ജന്മവാഷികത്തോട് അനുബന്ധിച്ചുമാണ് കോഴിക്കോട്ട് ആദ്യമായി ബിജെപിയുടെ ദേശീയ കൗൺസിൽ യോഗം നടക്കുന്നത്. ഇതിനൊപ്പം കേരള രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കാനുള്ള നിർണ്ണായക നീക്കം കൂടിയാണ് ഇത്. കേരളത്തിന്റെ തെക്കൻഭാഗത്ത് ബിജെപി നിർണ്ണായക ശക്തിയായെന്നാണ് വിലയിരുത്തൽ. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജയിക്കാൻ പോലുമുള്ള സാഹചര്യം തിരുവനന്തപുരത്തുണ്ട്. നേമത്തെ രാജഗോപാലിന്റെ വിജയവും നൽകുന്ന സൂചനകൾ ശുഭകരമാണ്. എന്നാൽ മലബാറിൽ കാര്യങ്ങൾ അനുകൂലമല്ല. കർണ്ണാടകയു
കോഴിക്കോട്: ബിജെപി. ദേശീയ കൗൺസിൽ യോഗം സെപ്റ്റംബർ 23, 24, 25 തിയതികളിൽ കോഴിക്കോട്ട് നടക്കും. യോഗത്തിൽ മൂന്നു ദിവസവും പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. മോദിയെ കൂടാതെ കേന്ദ്ര മന്ത്രിമാരും ബിജെപി. ദേശീയ നേതാക്കളും ഈ ദിവസങ്ങളിൽ കോഴിക്കോട്ടുണ്ടാകും. എംപിമാരും എംഎൽമാരുമടക്കം എല്ല പ്രധാന നേതാക്കളും കോഴിക്കോട്ട് എത്തു. ദീൻദയാൽ ഉപാധ്യായ ജനസംഘം പ്രസിഡന്റായി ആദ്യം തിരഞ്ഞെടുക്കപ്പെട്ടത് കോഴിക്കോട്ടെ സമ്മേളനത്തിലായിരുന്നു. ഇതിന്റെ ഓർമ്മപുതുക്കലും ദീൻദയാൽ ഉപാധ്യായയുടെ നൂറാം ജന്മവാഷികത്തോട് അനുബന്ധിച്ചുമാണ് കോഴിക്കോട്ട് ആദ്യമായി ബിജെപിയുടെ ദേശീയ കൗൺസിൽ യോഗം നടക്കുന്നത്.
ഇതിനൊപ്പം കേരള രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കാനുള്ള നിർണ്ണായക നീക്കം കൂടിയാണ് ഇത്. കേരളത്തിന്റെ തെക്കൻഭാഗത്ത് ബിജെപി നിർണ്ണായക ശക്തിയായെന്നാണ് വിലയിരുത്തൽ. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജയിക്കാൻ പോലുമുള്ള സാഹചര്യം തിരുവനന്തപുരത്തുണ്ട്. നേമത്തെ രാജഗോപാലിന്റെ വിജയവും നൽകുന്ന സൂചനകൾ ശുഭകരമാണ്. എന്നാൽ മലബാറിൽ കാര്യങ്ങൾ അനുകൂലമല്ല. കർണ്ണാടകയുമായി ചേർന്ന് കിടക്കുന്ന മഞ്ചേശ്വരത്ത് മാത്രമാണ് കരുത്തുള്ളത്. ഇതിന് മാറ്റമുണ്ടാക്കാനാണ് ശ്രമം. ശക്തമായ പ്രചരണങ്ങളിലൂടെ മലബാറിന്റെ ഭൂരിപക്ഷ മനസ്സ് അനുകൂലമാക്കാനാണ് ബിജെപിയുടെ നീക്കം. ഇതിന് വേണ്ടിക്കൂടിയാണ് കോഴിക്കോട് സമ്മേളനം നടത്തുന്നത്. ഈ മൂന്ന് ദിവസവും മോദിയും കേന്ദ്രമന്ത്രിമാരും കോഴിക്കോട്ട് കേന്ദ്രീകരിച്ച് കാര്യങ്ങൾ അനുകൂലമാക്കും. ഫലത്തിൽ കേന്ദ്രമന്ത്രിസഭായോഗത്തിനാകും കോഴിക്കോട് വേദിയാവുക.
കോഴിക്കോട്ടെ കടവ് റിസോർട്ടിലാകും പ്രധാനമന്ത്രിയും മന്ത്രിമാരും തങ്ങുക. ദേശീയ നിർവ്വാഹക സമിതി യോഗവും ഇവിടെയാകും നടക്കുക. എന്നാൽ വിശാലമായ ദേശീയ കൗൺസിൽ യോഗം സ്പ്‌ന നഗരിയിലെ പ്ര്‌ത്യേക വേദിയിൽ നടക്കും. ജില്ലാ പ്രസിഡന്റുമാർവരെയുള്ളവർ യോഗത്തിനെത്തും. ഏതാണ്ട് 5000 പേർ എത്തുമെന്നാണ് പ്രതീക്ഷ. ഈ സാഹചര്യത്തിൽ കോഴിക്കോട്ടെ ഹോട്ടലുകളെല്ലാം ബിജെപി ബുക്ക് ചെയ്തു കഴിഞ്ഞു. മലബാറിനെ പ്രകമ്പനം കൊള്ളിക്കുന്ന സമ്മേളനമാണ് ബിജെപി ലക്ഷ്യമിടുന്നത്. സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നേരിട്ട് കാര്യങ്ങൾ വിലയിരുത്തും. സമ്മേളനത്തിന്റെ രൂപരേഖ ബിജെപി സംസ്ഥാന നേതൃത്വം തയ്യാറാക്കിയിട്ടുണ്ട്. ഇത് ദേശീയ നേതൃത്വം അംഗീകരിച്ചാൽ എല്ലാത്തിനും അന്തിമ ധാരണയാകും. കേരളത്തിന്റെ വികസനത്തിന് ആക്കം കൂട്ടാൻ വേണ്ട പ്രഖ്യാപനങ്ങൾ മോദി കോഴിക്കോട്ട് നടത്തുമെന്നാണ് പ്രതീക്ഷ.
നിർണായകമായ ഉത്തർപ്രദേശ് , പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക മുമ്പ് നടക്കുന്ന നിർവാഹകസമിതി എന്ന നിലയിൽ യോഗത്തിന് ഏറെ പ്രധാന്യമുണ്ടായിരിക്കും. ഭാരതീയ ജനതാ പാർട്ടിയുടെ ദേശീയ നിർവ്വാഹക സമിതി യോഗത്തിന് കോഴിക്കോട്ട് ഒരുക്കങ്ങൾ തുടങ്ങി. സംഘടനാപരമായും വൈചാരികവുമായ വൻ മുന്നേറ്റത്തിന് കേരളത്തെയും സജ്ജമാക്കുക എന്ന ചരിത്ര ദൗത്യത്തിന് കരുത്തുപകരുന്ന തരത്തിൽ ദേശീയ നിർവ്വാഹക സമിതി യോ ഗത്തെ അവസരമാക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി സംസ്ഥാന നേതൃത്വം.
യോഗത്തിന് മുന്നോടിയായി വ്യാപകമായ ആശയപ്രചാരണത്തിന് ഇന്നലെ തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി ബിജെപി കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ മഹാസമ്പർക്കയജ്ഞം ഉദ്ഘാടനം ചെയ്തു. ജനസംഘം സ്ഥാപകൻ ശ്യാമപ്രസാദമുഖർജിയുടെ ജന്മദിനമായ ഇന്ന് കോഴിക്കോട് ജില്ലയിൽ ദീനദയാൽ ഉപാധ്യായ രചിച്ച ഏകാത്മാനവദർശനം വിതരണം ചെയ്യും. മണ്ഡല കേന്ദ്രങ്ങളിൽ 100 വീതം പ്രമുഖരെ സന്ദർശിച്ച് ഒരാഴ്ച നീണ്ടു നിൽ ക്കുന്ന സമ്പർക്കത്തിലൂടെ പുസ്തകം എത്തിക്കാനാണ് പദ്ധതി.
എഴുത്തുകാർ, സാംസ്‌കാരിക പ്രവർത്തകർ, പത്രപ്രവർത്തകർ, മതനേതാക്കൾ എന്നിവരെ സന്ദർശിച്ച് പുസ്തകം കൈമാറും. സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളിൽ വിവിധ വിഷയങ്ങളിൽ വരുംദിവസങ്ങളിൽ സെമിനാറുകൾ, പ്രഭാഷണ പരമ്പരകൾ എന്നിവ നടക്കും. ദേശീയ നേതാക്കൾ ബുദ്ധിജീവികൾ, കേന്ദ്രമന്ത്രിമാർ എന്നിവർ ഇതിൽ പങ്കെടുക്കും. വൈചാരിക മുന്നേറ്റത്തിന് ശക്തമായ അടിത്തറയിടുന്നതാണ് ഏകാത്മാ മാനവ ദർശനത്തിന്റെ പ്രചാരണവും ചർച്ചയും കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രൻ മാസ്റ്റർ പറഞ്ഞു. മണ്ഡലത്തിൽ പ്രധാന നേതാക്കൾ അടങ്ങുന്ന 13 ബാച്ചുകൾ ഒരാഴ്ചക്കാലം ഏകാത്മ മാനവദർശനത്തിന്റെ പ്രചാരണത്തിനു രംഗത്തിറങ്ങും.