- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അച്ഛാ ദിൻ' കാത്തിരിക്കുന്നവൻ മമ്മൂട്ടിയുടെ സിനിമ കണ്ട് തൃപ്തിയടയുക..! രാജ്യത്ത് 'നല്ല നാളുകൾ' വരുമെന്ന് ബിജെപി ഒരിക്കലും വാഗ്ദാനം ചെയ്തിട്ടില്ലെന്ന് കേന്ദ്രമന്ത്രി; എല്ലാറ്റിനും പഴി സോഷ്യൽ മീഡിയക്കും
ഇൻഡോൾ: നരേന്ദ്ര മോദി പ്രധാനമന്ത്രിയായാൽ രാജ്യത്ത് 'അച്ഛാ ദിൻ' വരുമെന്ന് ഇനിയും ആരെങ്കിലും പ്രതീക്ഷിക്കുന്നുണ്ടോ? അങ്ങനെ പ്രതീക്ഷിക്കുന്നവർ ആഗ്രഹപൂർത്തികരണത്തിന് ഒരു മാർഗ്ഗം ചെയ്യുക. മലയാളത്തിൽ മെഗാ സ്റ്റാർ മമ്മൂട്ടി അഭിനയിച്ച ചിത്രമായ 'അച്ഛാ ദിൻ' കണ്ട് തൽക്കാലം തൃപ്തിയടയുക. അല്ലാതെ, തങ്ങളുടെ ഭരണത്തിൽ നല്ല നാളുകൾ വരുമെന്ന പ്രതീ

ഇൻഡോൾ: നരേന്ദ്ര മോദി പ്രധാനമന്ത്രിയായാൽ രാജ്യത്ത് 'അച്ഛാ ദിൻ' വരുമെന്ന് ഇനിയും ആരെങ്കിലും പ്രതീക്ഷിക്കുന്നുണ്ടോ? അങ്ങനെ പ്രതീക്ഷിക്കുന്നവർ ആഗ്രഹപൂർത്തികരണത്തിന് ഒരു മാർഗ്ഗം ചെയ്യുക. മലയാളത്തിൽ മെഗാ സ്റ്റാർ മമ്മൂട്ടി അഭിനയിച്ച ചിത്രമായ 'അച്ഛാ ദിൻ' കണ്ട് തൽക്കാലം തൃപ്തിയടയുക. അല്ലാതെ, തങ്ങളുടെ ഭരണത്തിൽ നല്ല നാളുകൾ വരുമെന്ന പ്രതീക്ഷ കേന്ദ്രം ഭരിക്കുന്ന മന്ത്രിമാർക്ക് പോലും ഇല്ല. രൂപയുടെ വിലയും ഓഹരി മാർക്കറ്റും മൂക്കുകുത്തി വീണ സാഹചര്യത്തിൽ കൂടിയാണ് ബിജെപി തങ്ങളുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം വെറും പറ്റിക്കലാണെന്ന് ആവർത്തിച്ച് പറയുന്നത്.
രാജ്യത്ത് 'അച്ഛാ ദിൻ' വരുമെന്ന് ബിജെപി ഒരിക്കലും വാഗ്ദാനം ചെയ്തിട്ടില്ലെന്നാണ് കേന്ദ്ര ഉരുക്ക് ഖനി മന്ത്രി നരേന്ദ്ര സിങ് തോമർ വ്യക്തമക്കിയത്. അച്ഛാ ദിൻ വരുമെന്നും രാഹുൽ ഗാന്ധിക്ക് പുറത്തു പോകേണ്ടി വരുമെന്നും സാമൂഹ്യ മാദ്ധ്യമങ്ങൾ വഴിയാണ് പ്രചാരണം തുടങ്ങിയത്. പിന്നീട് ജനങ്ങൾ അത് ബിജെപിക്ക് മേൽ ചാർത്തിയപ്പോൾ ഞങ്ങളത് സ്വീകരിക്കുക മാത്രമാണ് ചെയ്തതെന്നും തോമർ പറഞ്ഞു.
അച്ഛാ ദിൻ ഒരിക്കലും 2014ലെ തെരഞ്ഞെടുപ്പ് മുദ്രാവാക്യമായിരുന്നില്ല. നല്ല ദിനങ്ങൾ രാജ്യത്ത് വന്നു കഴിഞ്ഞുവെന്ന് വിമർശകർ മനസിലാക്കിക്കൊള്ളുമെന്നും തോമർ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
ബിജെപി വാഗ്ദാനം ചെയ്ത അച്ഛാ ദിൻ രാജ്യത്ത് പുലരാൻ 25 വർഷം വേണ്ടി വരുമെന്ന് ദേശീയ അധ്യക്ഷ അമിത് ഷാ നേരത്തെ വ്യക്തമാക്കിയിരുന്നു. അഞ്ചു വർഷത്തെ ഭരണം കൊണ്ട് അച്ഛാ ദിൻ സാധ്യമാകില്ലെന്നാണ് അമിത ഷാ ചൂണ്ടിക്കാട്ടിയത്. തെരഞ്ഞെടുപ്പിൽ കോടികൾ മുടക്കിയുള്ള ടി വി പരസ്യങ്ങളിൽ അടക്കം ബിജെപി വാഗ്ദാനം ചെയ്തത് അച്ഛാ ദിൻ എന്ന മുദ്രാവാക്യമായിരുന്നു.
നേരത്തെ അമിത്ഷായുടെ പ്രസ്താവനയിൽ സോഷ്യൽ മീഡിയ വൻതോതിൽ പരിഹസിച്ചാണ് രംഗത്തെത്തിയത്. അമിത്ഷായുടെ 'അച്ഛാദിൻ' വന്നു എന്നാണ് സോഷ്യൽമീഡിയയുടെ അന്ന് പരിഹസിച്ചത്. തന്റെ പുസ്തകത്തിന്റെ തലക്കെട്ട് മാറ്റട്ടെയെന്നായിരുന്നു പ്രമുഖ മാദ്ധ്യമ പ്രവർത്തകൻ രാജ് ദീപ് സർദേശായി ട്വിറ്ററിൽ പ്രതികരിച്ചത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാൾ, കോൺഗ്രസ് നേതാവ് മനീഷ് തിവാരി തുടങ്ങിയ നേതാക്കളും അമിത്ഷായെയും ബിജെപിയെയും പരിഹസിച്ച് രംഗത്തെത്തിയിരുന്നു.
തെരഞ്ഞെടുപ്പ് മുമ്പ് ഇക്കാര്യം പറഞ്ഞിരുന്നെങ്കിൽ ജനങ്ങൾ വോട്ട് ചെയ്യാതെ മാറിക്കൊള്ളുമെന്നാണ് കെജ് രിവാൾ പ്രതികരിച്ചത്. എന്തായാലും കേന്ദ്രമന്ത്രി തോമറിന്റെ പ്രസ്താവനയും സോഷ്യൽ മീഡിയ ഏറ്റുപിടിച്ചിട്ടുണ്ട്.

