- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബിജെപിയെയും ആർഎസ്എസിനെയും താറടിക്കാൻ ശ്രമം; ഗൗരി ലങ്കേഷ് വധത്തിലെ വിവാദപരാമർശത്തിൽ രാമചന്ദ്രഗുഹയ്ക്ക് ബിജെപിയുടെ വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമനടപടി തുടരും; നോട്ടീസ് കൊണ്ട് നിശ്ശബ്ദനാക്കാനാവില്ലെന്ന് രാമചന്ദ്ര ഗുഹ
ന്യൂഡൽഹി: മുതിർന്ന മാധ്യമ പ്രവർത്തക ഗൗരി ലങ്കേിന്റെ വധത്തിൽ ബിജെപിയെയും ആർഎസ്എസിനെയും പ്രതിക്കൂട്ടിൽ നിർത്തിയ ചരിത്രകാരൻ രാമചന്ദ്ര ഗുഹയ്ക്ക് ബിജെപി വക്കീൽ നോട്ടിസ് അയച്ചു. ബിജെപി കർണാടക യുവജനവിഭാഗമാണ് രാമചന്ദ്ര ഗുഹയ്ക്ക് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. മൂന്നു ദിവസത്തിനുള്ളിൽ പ്രസ്താവന പിൻവലിച്ച് മാപ്പു പറയണമെന്നും മേലിൽ ഇത്തരം പ്രസ്താവനകൾ നടത്തരുതെന്നുമാണ് നോട്ടിസിലെ ആവശ്യം. രാമചന്ദ്ര ഗുഹ വിവാദ പരാമർശം പിൻവലിച്ച് മാപ്പു പറയാൻ കൂട്ടാക്കാത്ത പക്ഷം, നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് പാർട്ടി വ്യക്തമാക്കി. ഗുഹയെ മാത്രമല്ല, ബിജെപിക്കും ആർഎസ്എസ്സിനുമെതിരെ ഇത്തരം അനാവശ്യ പ്രസ്താവനകൾ നടത്തുന്ന എല്ലാവരെയും നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്ന് ബിജെപി വക്താവ് അശ്വന്ത് നാരായണ അറിയിച്ചു. ഇവർക്കെതിരെയെല്ലാം നിയമനടപടി സ്വീകരിക്കുമെന്ന് നാരായണ മുന്നറിയിപ്പു നൽകി. കൽബുർഗിയുടേയും ഗോവിന്ദ് പൻസാരയുടേയും ധബോൽക്കറുടേയും കൊലയാളികളെ പോലെ ഗൗരി ലങ്കേഷിന്റെ കൊലയ്ക്ക് പിന്നിലുള്ളതും സംഘപരിവാറിൽ നിന്നുള്ളവരാവാം
ന്യൂഡൽഹി: മുതിർന്ന മാധ്യമ പ്രവർത്തക ഗൗരി ലങ്കേിന്റെ വധത്തിൽ ബിജെപിയെയും ആർഎസ്എസിനെയും പ്രതിക്കൂട്ടിൽ നിർത്തിയ ചരിത്രകാരൻ രാമചന്ദ്ര ഗുഹയ്ക്ക് ബിജെപി വക്കീൽ നോട്ടിസ് അയച്ചു. ബിജെപി കർണാടക യുവജനവിഭാഗമാണ് രാമചന്ദ്ര ഗുഹയ്ക്ക് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. മൂന്നു ദിവസത്തിനുള്ളിൽ പ്രസ്താവന പിൻവലിച്ച് മാപ്പു പറയണമെന്നും മേലിൽ ഇത്തരം പ്രസ്താവനകൾ നടത്തരുതെന്നുമാണ് നോട്ടിസിലെ ആവശ്യം.
രാമചന്ദ്ര ഗുഹ വിവാദ പരാമർശം പിൻവലിച്ച് മാപ്പു പറയാൻ കൂട്ടാക്കാത്ത പക്ഷം, നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് പാർട്ടി വ്യക്തമാക്കി. ഗുഹയെ മാത്രമല്ല, ബിജെപിക്കും ആർഎസ്എസ്സിനുമെതിരെ ഇത്തരം അനാവശ്യ പ്രസ്താവനകൾ നടത്തുന്ന എല്ലാവരെയും നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്ന് ബിജെപി വക്താവ് അശ്വന്ത് നാരായണ അറിയിച്ചു. ഇവർക്കെതിരെയെല്ലാം നിയമനടപടി സ്വീകരിക്കുമെന്ന് നാരായണ മുന്നറിയിപ്പു നൽകി.
കൽബുർഗിയുടേയും ഗോവിന്ദ് പൻസാരയുടേയും ധബോൽക്കറുടേയും കൊലയാളികളെ പോലെ ഗൗരി ലങ്കേഷിന്റെ കൊലയ്ക്ക് പിന്നിലുള്ളതും സംഘപരിവാറിൽ നിന്നുള്ളവരാവാം എന്നായിരുന്നു രാമചന്ദ്ര ഗുഹയുടെ പ്രസ്താവന. ബിജെപി സർക്കാർ സൃഷ്ടിച്ച അസഹിഷ്ണുതയുടെയും വിദ്വേഷ പ്രചരണത്തിന്റേയും സാഹചര്യമാണ് ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നും രാമചന്ദ്ര ഗുഹ അഭിപ്രായപ്പെട്ടിരുന്നു.
രാമചന്ദ്ര ഗുഹയുടെ പരാമർശത്തിൽ സൂചിപ്പിച്ച മൂന്ന് പേരുടേയും കൊലപാതകം ഇതുവരെ തെളിഞ്ഞിട്ടില്ല. അടിസ്ഥാന രഹിതമായ പ്രസ്താവനകൾ ഈ അന്വേഷണത്തെ വഴിതിരിച്ചു വിടാൻ കാരണമാകും. ഗുഹയുടെ ഭാഗത്തു നിന്നും ബോധപൂർവം ഉണ്ടായ പ്രസ്താവന ബിജെപിയുടെ ആയിരക്കണക്കിന് വരുന്ന പ്രവർത്തകരിൽ മനോവിഷമം ഉണ്ടാക്കിയെന്നും ബിജെപി നോട്ടീസിൽ സൂചിപ്പിച്ചുവെന്നാണ് റിപ്പോർട്ട്.