- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല യുവതി പ്രവേശന വിഷയത്തിൽ ബിജെപി പിൻവലിയുന്നു; ഇനി പ്രതീകാത്മക സമരമെന്ന് പി എസ് ശ്രീധരൻ പിള്ള; ക്ഷേത്രത്തെ സർക്കാർ തകർക്കാൻ ശ്രമിക്കുന്നെന്ന് ആരോപിച്ച് പ്രക്ഷോഭം നടത്തും; കെ സുരേന്ദ്രനെ പൊലീസ് അന്യായ തടങ്കലിൽ വെക്കുന്നതിനെതിരെ സമരം തുടരും; പി സി ജോർജ്ജിന്റെ കടന്നുവരവ് ബിജെപി നടത്തുന്ന സമരങ്ങൾക്ക് സ്വീകര്യതയുണ്ടെന്നതിന് തെളിവെന്നും പാർട്ടി അധ്യക്ഷൻ
തിരുവനന്തപുരം: ശബരിമല യുവതിപ്രവേശന വിഷയത്തിൽ പ്രത്യക്ഷ സമരത്തിൽ നിന്നും ബിജെപി പിൻവലിയുന്നു. യുവതിപ്രവേശനത്തിനെതിരെ പ്രത്യക്ഷ സമരം വേണ്ടെന്ന നിലപാടിലാണ് ബിജെപി. ഈ വിഷയത്തിൽ ഇനി പ്രതീകാത്മകസമരമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള പറഞ്ഞു. അതേസമയം ക്ഷേത്രം തകർക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ സമരം ശക്തമാക്കാണെന്നാണ് ബിജെപിയുടെ തീരുമാനം. കേന്ദ്രനേതൃത്വവും ശബരിമല കർമസമിതിയുമായി ആലോചിച്ചശേഷം ഈ തീരുമാനമെടുത്തത്. സന്നിധാനത്ത് ബിജെപി സമരം നടത്തിയിട്ടില്ല. എല്ലാ സമരങ്ങളും പൂങ്കാവനത്തിന് പുറത്തായിരുന്നു. മറ്റുതീരുമാനങ്ങൾ കേന്ദ്രനേതൃത്വം നിയോഗിച്ച സമിതി വന്നശേഷമായിരിക്കും. ബിജെപി ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെ പൊലീസ് അന്യായതടങ്കലിൽ വയ്ക്കുന്നതിനെതിരെ സമരം തുടരുമെന്നും ശ്രീധരൻ പിള്ള മാധ്യമങ്ങളോടു പറഞ്ഞു. ശബരിമല വിഷയത്തിൽ ബിജെപി നടത്തുന്ന സമരങ്ങൾക്ക് സ്വീകര്യതയുണ്ടെന്നതിന് തെളിവാണ് പി.സി.ജോർജ് അടക്കമുള്ളവരുടെ കടന്നുവരവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള. ശബരിമലയെ തകർക്കാനു
തിരുവനന്തപുരം: ശബരിമല യുവതിപ്രവേശന വിഷയത്തിൽ പ്രത്യക്ഷ സമരത്തിൽ നിന്നും ബിജെപി പിൻവലിയുന്നു. യുവതിപ്രവേശനത്തിനെതിരെ പ്രത്യക്ഷ സമരം വേണ്ടെന്ന നിലപാടിലാണ് ബിജെപി. ഈ വിഷയത്തിൽ ഇനി പ്രതീകാത്മകസമരമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള പറഞ്ഞു. അതേസമയം ക്ഷേത്രം തകർക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ സമരം ശക്തമാക്കാണെന്നാണ് ബിജെപിയുടെ തീരുമാനം. കേന്ദ്രനേതൃത്വവും ശബരിമല കർമസമിതിയുമായി ആലോചിച്ചശേഷം ഈ തീരുമാനമെടുത്തത്. സന്നിധാനത്ത് ബിജെപി സമരം നടത്തിയിട്ടില്ല. എല്ലാ സമരങ്ങളും പൂങ്കാവനത്തിന് പുറത്തായിരുന്നു. മറ്റുതീരുമാനങ്ങൾ കേന്ദ്രനേതൃത്വം നിയോഗിച്ച സമിതി വന്നശേഷമായിരിക്കും. ബിജെപി ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെ പൊലീസ് അന്യായതടങ്കലിൽ വയ്ക്കുന്നതിനെതിരെ സമരം തുടരുമെന്നും ശ്രീധരൻ പിള്ള മാധ്യമങ്ങളോടു പറഞ്ഞു.
ശബരിമല വിഷയത്തിൽ ബിജെപി നടത്തുന്ന സമരങ്ങൾക്ക് സ്വീകര്യതയുണ്ടെന്നതിന് തെളിവാണ് പി.സി.ജോർജ് അടക്കമുള്ളവരുടെ കടന്നുവരവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള. ശബരിമലയെ തകർക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് കെ.സുരേന്ദ്രനെ പോലെയുള്ള ആളുകളെ കള്ളക്കേസിൽ കുടുക്കുന്നത്. സർക്കാരിന്റെ ഇത്തരത്തിലുള്ള നിലപാടുകൾക്ക് മുന്നിൽ മുട്ട് മടക്കാൻ ഉദ്ദേശിക്കുന്നില്ല. സുരേന്ദ്രന്റെ പേരിലുള്ള കള്ളക്കേസുകൾ പിൻവലിക്കണം. അദ്ദേഹത്തെ പെട്ടെന്ന് തന്നെ പുറത്തിറക്കണം. ഇക്കാര്യത്തിൽ ഉറച്ച നിലപാടാണ് ബിജെപി സ്വീകരിച്ചിട്ടുള്ളത്. ഇതിൽ നിന്ന് ബിജെപി പിന്മാറുന്നുവെന്ന ആരോപണത്തിന് ഒരു അടിസ്ഥാനവുമില്ലെന്നും ശ്രീധരൻപിള്ള പറഞ്ഞു.
ശബരിമല കർമസമിതിയാണ് സമരങ്ങൾ നടത്തുന്നത്. അതിന് പൂർണ്ണ പിന്തുണ നൽകുക മാത്രമാണ് ബിജെപി ചെയ്യുന്നതും, അതാണ് നിലാപാടും. ദേശീയ അധ്യക്ഷന്റെ നിർദ്ദേശമനുസരിച്ച് അഖിലേന്ത്യ ജനറൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ എംപിമാരുടെ സംഘം കേരളത്തിലെത്തിയിട്ടുണ്ട്. ഇവിടെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളടക്കമുള്ള കാര്യങ്ങൾ അന്വേഷിച്ച് റിപ്പോർട്ട് നൽകും. സന്നിധാനത്ത് ഇതുവരെ ബിജെപി സമരം ചെയ്തിട്ടില്ലെന്നും ശ്രീധരൻ പിള്ള പറഞ്ഞു. ശബരിമലയിൽ ആളുകൾ കുറഞ്ഞാൽ വരുമാനം ലഭിക്കാതെ അന്തിത്തിരി വെക്കാൻ സാഹചര്യമില്ലാതെ ക്ഷേത്രങ്ങൾ അടച്ചുപൂട്ടേണ്ട സാഹചര്യമുണ്ടാകും. അതിന് ഉത്തരവാദി സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം തുടർ പ്രക്ഷോഭങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ ബിജെപി സംസ്ഥാന ഭാരവാഹികളുടെ യോഗം അൽപസമയത്തിനകം കൊച്ചിയിൽ ചേരും. സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ളയുടെ നേതൃത്വത്തിലാണ് യോഗം. തിരഞ്ഞെടുപ്പു ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ നേരത്തെ തന്നെ നിശ്ചയിച്ച യോഗമായിരുന്നെങ്കിലും ഇപ്പോഴത്തെ സ്ഥിതിയിൽ ശബരിമല സമരം മാത്രം ചർച്ച ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.പാർട്ടിയുടെ ജനറൽ സെക്രട്ടറിമാരും സംഘടനാ സെക്രട്ടറിമാരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
ഭക്തരെ വിഷമിപ്പിക്കാനില്ലെന്നതാണ് പാർട്ടിയുടെ പുതിയ നിലപാട് എന്നറിയുന്നു. തുടർ പ്രക്ഷോഭങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ ബിജെപി സംസ്ഥാന ഭാരവാഹികളുടെ യോഗം അൽപസമയത്തിനകം കൊച്ചിയിൽ ചേരും. സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ളയുടെ നേതൃത്വത്തിലാണ് യോഗം. തിരഞ്ഞെടുപ്പു ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ നേരത്തെ തന്നെ നിശ്ചയിച്ച യോഗമായിരുന്നെങ്കിലും ഇപ്പോഴത്തെ സ്ഥിതിയിൽ ശബരിമല സമരം മാത്രം ചർച്ച ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.പാർട്ടിയുടെ ജനറൽ സെക്രട്ടറിമാരും സംഘടനാ സെക്രട്ടറിമാരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി ശബരിമലയിൽ പ്രതിഷേധങ്ങൾ പാടില്ലെന്ന് വ്യക്തമാക്കിയത്. സമരത്തിന്റെ മുന്നോട്ടുപോക്കിനിടെ ബിജെപിക്ക് പല ഘട്ടങ്ങളിലും രാഷ്ട്രീയമായ തിരിച്ചടികളും ഏറ്റിരുന്നു. നിയന്ത്രണങ്ങളിൽ ഇളവുകൾ നിലവിൽവന്നിട്ടും ഇന്നും തിരക്കൊഴിഞ്ഞാണ് ശബരിമല. മണ്ഡലകാലം തുടങ്ങി പത്തുദിവസത്തിലധികം പിന്നിട്ടിട്ടും മുൻവർഷങ്ങളിലെ മണ്ഡലകാല തിരക്കിലേക്ക് ശബരിമല മാറിയിട്ടില്ല. മലകയറിവരുന്ന തീർത്ഥാടകർക്ക് സുഗമമായി പതിനെട്ടാംപടി ചവിട്ടി ദർശനം നടത്തി മടങ്ങാം. എരുമേലി, നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിലെ സ്ഥിതിയും സമാനമാണ്. ശബരിമലയിലെ നിരോധനാഞ്ജ നാളെ രാത്രിവരെ നിലനിൽക്കുന്നതിനാൽ സുരക്ഷാക്രമീകരണങ്ങൾ തുടരുകയാണ്.
കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി ശബരിമലയിൽ പ്രതിഷേധങ്ങൾ പാടില്ലെന്ന് വ്യക്തമാക്കിയത്. സമരത്തിന്റെ മുന്നോട്ടുപോക്കിനിടെ ബിജെപിക്ക് പല ഘട്ടങ്ങളിലും രാഷ്ട്രീയമായ തിരിച്ചടികളും ഏറ്റിരുന്നു. നിയന്ത്രണങ്ങളിൽ ഇളവുകൾ നിലവിൽവന്നിട്ടും ഇന്നും തിരക്കൊഴിഞ്ഞാണ് ശബരിമല. മണ്ഡലകാലം തുടങ്ങി പത്തുദിവസത്തിലധികം പിന്നിട്ടിട്ടും മുൻവർഷങ്ങളിലെ മണ്ഡലകാല തിരക്കിലേക്ക് ശബരിമല മാറിയിട്ടില്ല. മലകയറിവരുന്ന തീർത്ഥാടകർക്ക് സുഗമമായി പതിനെട്ടാംപടി ചവിട്ടി ദർശനം നടത്തി മടങ്ങാം. എരുമേലി, നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിലെ സ്ഥിതിയും സമാനമാണ്. ശബരിമലയിലെ നിരോധനാഞ്ജ നാളെ രാത്രിവരെ നിലനിൽക്കുന്നതിനാൽ സുരക്ഷാക്രമീകരണങ്ങൾ തുടരുകയാണ്. നാളെ ചുമതലയേൽക്കുന്ന സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ രണ്ടാം ബാച്ച് ഇന്ന് ശബരിമലയിലെത്തും.