- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബിജെപിക്ക് മറ്റു പിന്നാക്ക സമുദായക്കാരുടെ വോട്ട് വേണ്ടേ? നായരെയും ഈഴവനെയും പട്ടികജാതിക്കാരനെയും മാത്രം മതിയോ? ഒബിസി മോർച്ച രൂപീകരിച്ചത് എന്തിനെന്ന് ചോദിച്ച് അണികൾ; പ്രവർത്തക ശിബിരത്തിനായി തയാറാക്കിയ പഠനരേഖ വിവാദത്തിൽ
പത്തനംതിട്ട: പണ്ഡിറ്റ് ദീനദയാൽ ഉപാധ്യായ പ്രവർത്തക പരിശീലന ശിബിരത്തിനായി ബിജെപി തയാറാക്കിയ പഠനരേഖ വിവാദത്തിൽ. പഠനരേഖയിൽ നിന്ന് മറ്റു പിന്നാക്ക വിഭാഗങ്ങളെ ഒഴിവാക്കിയതാണ് വിവാദമായിരിക്കുന്നത്. മറ്റു പിന്നാക്ക വിഭാഗങ്ങൾക്കായി ഒബിസി മോർച്ച രൂപീകരിച്ച ശേഷം അവരെ അവഗണിക്കുന്നതിനെതിരേ ഈ വിഭാഗത്തിൽപ്പെട്ട പ്രവർത്തകരും നേതാക്കളും പ്രതിഷേധവുമായി രംഗത്ത് എത്തിക്കഴിഞ്ഞു. വിവിധ സമുദായങ്ങൾക്കിടയിൽ പാർട്ടിക്ക് ആർജിക്കാൻ കഴിഞ്ഞ പിന്തുണ അക്കമിട്ട് നിരത്തിയിരിക്കുകയാണ് പഠനരേഖയിൽ. ഒപ്പം വലതിനും ഇടതിനും കിട്ടുന്ന പിന്തുണയും പരാമർശിച്ചിരിക്കുന്നു. കണക്ക് പ്രകാരം നായർ സമുദായത്തിൽ എൽഡിഎഫിന് 45ഉം യുഡിഎഫിന് 20 ഉം ബിജെപിക്ക് 30ഉം ശതമാനം പിന്തുണയാണുള്ളത്. ഈഴവ സമുദായത്തിൽ അത് യഥാക്രമം 49, 28, 18 ശതമാനം വീതമാണ്. പട്ടികജാതിയിൽ 51,22,23, വർഗത്തിൽ 71,24,5, മുസ്ലിം സമുദായത്തിൽ 35,58,3, ക്രൈസ്തവ സമുദായത്തിൽ 35,52,10 ശതമാനം വീതമാണ് ഓരോ മുന്നണിക്കുമുള്ള പിന്തുണ. ഇവിടെ ഒബിസിയുടെ കണക്ക് അവതരിപ്പിക്കാതിരിക്കുന്നതാണ് വിവാദമായിരി
പത്തനംതിട്ട: പണ്ഡിറ്റ് ദീനദയാൽ ഉപാധ്യായ പ്രവർത്തക പരിശീലന ശിബിരത്തിനായി ബിജെപി തയാറാക്കിയ പഠനരേഖ വിവാദത്തിൽ. പഠനരേഖയിൽ നിന്ന് മറ്റു പിന്നാക്ക വിഭാഗങ്ങളെ ഒഴിവാക്കിയതാണ് വിവാദമായിരിക്കുന്നത്. മറ്റു പിന്നാക്ക വിഭാഗങ്ങൾക്കായി ഒബിസി മോർച്ച രൂപീകരിച്ച ശേഷം അവരെ അവഗണിക്കുന്നതിനെതിരേ ഈ വിഭാഗത്തിൽപ്പെട്ട പ്രവർത്തകരും നേതാക്കളും പ്രതിഷേധവുമായി രംഗത്ത് എത്തിക്കഴിഞ്ഞു.
വിവിധ സമുദായങ്ങൾക്കിടയിൽ പാർട്ടിക്ക് ആർജിക്കാൻ കഴിഞ്ഞ പിന്തുണ അക്കമിട്ട് നിരത്തിയിരിക്കുകയാണ് പഠനരേഖയിൽ. ഒപ്പം വലതിനും ഇടതിനും കിട്ടുന്ന പിന്തുണയും പരാമർശിച്ചിരിക്കുന്നു. കണക്ക് പ്രകാരം നായർ സമുദായത്തിൽ എൽഡിഎഫിന് 45ഉം യുഡിഎഫിന് 20 ഉം ബിജെപിക്ക് 30ഉം ശതമാനം പിന്തുണയാണുള്ളത്. ഈഴവ സമുദായത്തിൽ അത് യഥാക്രമം 49, 28, 18 ശതമാനം വീതമാണ്. പട്ടികജാതിയിൽ 51,22,23, വർഗത്തിൽ 71,24,5, മുസ്ലിം സമുദായത്തിൽ 35,58,3, ക്രൈസ്തവ സമുദായത്തിൽ 35,52,10 ശതമാനം വീതമാണ് ഓരോ മുന്നണിക്കുമുള്ള പിന്തുണ.
ഇവിടെ ഒബിസിയുടെ കണക്ക് അവതരിപ്പിക്കാതിരിക്കുന്നതാണ് വിവാദമായിരിക്കുന്നത്. ഈ പറഞ്ഞ സമുദായങ്ങളേക്കാൾ കൂടുതലോ അല്ലെങ്കിൽ ഒപ്പമോ പിന്തുണ ഓബിസിയിൽ ബിജെപിക്കുണ്ടെന്ന് ഈ വിഭാഗത്തിൽപ്പെട്ടവർ പറയുന്നു. ഈ വിഭാഗങ്ങൾക്കിടയിൽ പിന്തുണ ഉറപ്പിക്കുന്നതിനായി സംസ്ഥാനത്ത് പുതുതായി ഓബിസി മോർച്ചയും രൂപീകരിച്ചിരുന്നു. ഇതിനെല്ലാം ഭാരവാഹികളെയും നിശ്ചയിച്ചിരുന്നു. പഠനരേഖ തയാറാക്കുന്നതിന് വേണ്ടി നടത്തിയ സർവേയിൽ നിന്ന് പോലും ഈ വിഭാഗങ്ങളെ ഒഴിവാക്കിയിരിക്കുകയാണ് എന്ന് പ്രവർത്തകർ പറയുന്നു. കേന്ദ്രത്തിൽ ബിജെപി അധികാരത്തിൽ വന്നതിന് ശേഷം കേരളത്തിലും പാർട്ടിക്ക് ശക്തി വർധിച്ചിട്ടുണ്ട്.
ബിഡിജെഎസ് രൂപീകരിച്ച് വെള്ളാപ്പള്ളിയും ഏതാനും ഈഴവരും പട്ടികജാതി വർഗക്കാരും എൻഡിഎയ്‌ക്കൊപ്പമെത്തി. എന്നാൽ, ഇവരൊക്കെ എത്തുന്നതിന് മുൻപ് തന്നെ പാർട്ടിക്ക് വേണ്ടി നില കൊണ്ട ചില മറ്റു പിന്നാക്ക സമുദായങ്ങൾ ഉണ്ടായിരുന്നു. ചിലയിടങ്ങളിൽ തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിലെ വിജയങ്ങൾക്ക് അടക്കം കാരണമായത് ഇവരുടെ പിന്തുണയായിരുന്നു. അത്തരക്കാരെ അവഗണിച്ചതിലാണ് പ്രതിഷേധം. പഠനരേഖ സംബന്ധിച്ച് ചിലർ എതിർപ്പ് അറിയിച്ചെങ്കിലും അച്ചടക്കത്തിന്റെ വാളോങ്ങി നിശബ്ദരാക്കിയിരിക്കുകയാണ് സംസ്ഥാന നേതൃത്വം എന്നാണ് അറിയുന്നത്.




