- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രസിഡന്റിന്റെ കൈയിൽ നിന്ന് അവാർഡ് സ്വീകരിക്കുക; കശ്മീരി പെൺകുട്ടിയുടെ മരണത്തിൽ പ്രതിഷേധിച്ച് സ്റ്റേജിൽ അവാർഡ് വലിച്ചെറിയുക; കോൾഡ് ബ്ലഡഡ് യുദ്ധം രാജ്യവിരുദ്ധർ ഫഹദിലൂടെയും ഭാഗ്യലക്ഷ്മിയിലൂടെയും ആസൂത്രണം ചെയ്തപ്പോൾ ഗൂഢാലോചന പൊളിച്ചത് കേന്ദ്ര ഇന്റലിജൻസ്; ദേശീയ പുരസ്‌കാര ജേതാക്കളെ അതിരുവിട്ട് അധിക്ഷേപിക്കുന്ന ഫേസ്‌ബുക്ക് പോസ്റ്റ് വിവാദമായപ്പോൾ പിൻവലിച്ച് തലയൂരി ബിജെപി പത്തനംതിട്ട ഗ്രൂപ്പ്
തിരുവനന്തപുരം: ദേശീയ ചലച്ചിത്ര പുരസ്‌കാരദാന വിവാദത്തെ ചൊല്ലി ചേരിതിരിഞ്ഞുള്ള അധിക്ഷേപങ്ങൾ സോഷ്യൽ മീഡിയയിൽ തുടരുകയാണ്. ഇക്കൂട്ടത്തിൽ അതിരുവിട്ടുള്ള പോസ്റ്റാണ് ബിജെപി പത്തനംതിട്ട എന്ന ഗ്രൂപ്പിൽ ഇട്ടിരിക്കുന്നത്. പുരസ്‌കാരം വാങ്ങാതെ നേരത്തെ തന്നെ ഡൽഹിയിൽ നിന്ന് മടങ്ങിയ ഫഹദ് ഫാസിലിനെ കേന്ദ്രീകരിച്ചായിരുന്നു മുഖ്യ സൈബർ ആക്രമണം. ഈ പ്രചാരണത്തിന് പിന്നിൽ തങ്ങളല്ലെന്നാണ് ബിജെപി ആവർത്തിച്ചിരുന്നത്. എന്നാൽ, എല്ലാ സീമകളും ലംഘിക്കുന്ന പോസ്റ്റാണ് ബിജെപി പത്തനംതിട്ട ഗ്രൂപ്പിൽ ഇട്ടിരിക്കുന്നത്. പ്രസിഡന്റിന്റെ കയ്യിൽ നിന്ന് അവാർഡ് സ്വീകരിച്ച ശേഷം സ്റ്റേജിൽ വച്ച് കശ്മീരി പെൺകുട്ടിയുടെ മരണത്തിൽ പ്രതിഷേധിക്കുന്നതിന് അവാർഡ് പ്രസിഡന്റിന് മുന്നിൽ വലിച്ചെറിഞ്ഞ് പ്രതിഷേധിക്കുക. തുടർന്ന് മറ്റുള്ളവർ ഹാളിനുള്ളിൽ പ്രകടനം നടത്തുക. ഇതായിരുന്നു പുരസ്‌കാര ജേതാക്കളുടെ പദ്ധതി. ഇതിന് പാക്കിസ്ഥാനിൽ നിന്ന് പണം ലഭിച്ചുവെന്നും ബിജെപിയുടെ പത്തനംതിട്ട ഫേസ്‌ബുക്ക് പേജ് പറയുന്നു.വിവാദമായപ്പോൾ പോസ്റ്റ് പിൻവലിച്ചിട്ടുണ്ട്. ഫേസ്ബുക്
തിരുവനന്തപുരം: ദേശീയ ചലച്ചിത്ര പുരസ്‌കാരദാന വിവാദത്തെ ചൊല്ലി ചേരിതിരിഞ്ഞുള്ള അധിക്ഷേപങ്ങൾ സോഷ്യൽ മീഡിയയിൽ തുടരുകയാണ്. ഇക്കൂട്ടത്തിൽ അതിരുവിട്ടുള്ള പോസ്റ്റാണ് ബിജെപി പത്തനംതിട്ട എന്ന ഗ്രൂപ്പിൽ ഇട്ടിരിക്കുന്നത്. പുരസ്‌കാരം വാങ്ങാതെ നേരത്തെ തന്നെ ഡൽഹിയിൽ നിന്ന് മടങ്ങിയ ഫഹദ് ഫാസിലിനെ കേന്ദ്രീകരിച്ചായിരുന്നു മുഖ്യ സൈബർ ആക്രമണം. ഈ പ്രചാരണത്തിന് പിന്നിൽ തങ്ങളല്ലെന്നാണ് ബിജെപി ആവർത്തിച്ചിരുന്നത്. എന്നാൽ, എല്ലാ സീമകളും ലംഘിക്കുന്ന പോസ്റ്റാണ് ബിജെപി പത്തനംതിട്ട ഗ്രൂപ്പിൽ ഇട്ടിരിക്കുന്നത്.
പ്രസിഡന്റിന്റെ കയ്യിൽ നിന്ന് അവാർഡ് സ്വീകരിച്ച ശേഷം സ്റ്റേജിൽ വച്ച് കശ്മീരി പെൺകുട്ടിയുടെ മരണത്തിൽ പ്രതിഷേധിക്കുന്നതിന് അവാർഡ് പ്രസിഡന്റിന് മുന്നിൽ വലിച്ചെറിഞ്ഞ് പ്രതിഷേധിക്കുക. തുടർന്ന് മറ്റുള്ളവർ ഹാളിനുള്ളിൽ പ്രകടനം നടത്തുക. ഇതായിരുന്നു പുരസ്‌കാര ജേതാക്കളുടെ പദ്ധതി. ഇതിന് പാക്കിസ്ഥാനിൽ നിന്ന് പണം ലഭിച്ചുവെന്നും ബിജെപിയുടെ പത്തനംതിട്ട ഫേസ്‌ബുക്ക് പേജ് പറയുന്നു.വിവാദമായപ്പോൾ പോസ്റ്റ് പിൻവലിച്ചിട്ടുണ്ട്.
ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:
ഫഹദ് ഫാസിൽ മനുഷ്യബോംബായി പൊട്ടിത്തെറിക്കാനും പ്ലാൻ ഉണ്ടായിരുന്നുവത്രേ...
സർക്കാസം പേജല്ല, BJP Pathanamthitta യിൽ എഴുതുന്നു...
ഡൽഹിയിൽ നടന്ന അവാർഡ് ബഹിഷ്‌കരിക്കൽ നാടകത്തിനു പിന്നിൽ വൻ ഗൂഢാലോചനയെന്ന് വാർത്ത. ഫഹത് ഫാസിലും, ഭാഗ്യലക്ഷ്മിയും ചേർന്ന് രാജ്യദ്രോഹികളുമായി ചേർന്ന് രാഷ്ട്രപതിയെ അധിക്ഷേപിക്കുകയും, ഇന്ത്യയെ നാണം കെടുത്തുകയുമായിരുന്നു ലക്ഷ്യം. പാരിദോഷികമായി രണ്ടാൾക്കും വൻ പണം ഓഫർ ചെയ്യപ്പെട്ടതായി സംശയം. അവാർഡിനൊന്നും തെരഞ്ഞെടുക്കപ്പെടാത്ത ഭാഗ്യലക്ഷമിയാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്. പ്രതിഷേധ റാലിയെ പ്പറ്റി ഭാഗ്യലക്ഷമി ചാനലിലും പറഞ്ഞിരുന്നു. ബാക്കി കലാകാരന്മാർ പ്രതിഷേധത്തെ സ്വേഭാവികമായാണ് കണ്ടത്.
പ്രതിഷേധമെന്ന പേരിൽ ആസൂത്രണം ചെയ്ത പ്രോഗ്രാം ഇങ്ങനെ.
പ്രസിഡൻഡിന്റെ കൈയിൽ നിന്ന് അവാർഡ് സ്വീകരിക്കുക. തുടർന്ന് സ്റ്റേജിൽ വച്ച്, കാശ്മീരി പെൺകുട്ടിയുടെ മരണത്തിൽ പ്രതിഷേധം നടത്തുന്നു എന്ന പേരിൽ, അവാർഡ് പ്രസിഡൻസിന്റെ മുന്നിൽ നിന്ന് വലിച്ചെറിഞ്ഞ് അറസ്റ്റ് വരിക്കുക. തുടർന് ബാക്കിയുള്ളവർ പ്രധിഷേധിച്ച് ഹാളിനുള്ളിൽ പ്രകടനം നടത്തുക. ഇതിന് ചില മാധ്യമ രാഷ്ട്രീയ കൂട്ടുകെട്ടും സന്നാഹങ്ങളൊടെ തയ്യാറായി നിന്നു. വിദേശ ബന്ധമാണ് പിന്നിലെന്ന് സംശയം.
എന്നാൽ ഈ നീക്കം കേന്ദ്ര ഇന്റലിജൻസ് മുൻകൂട്ടി കണ്ട് പദ്ധതി തയ്യാറാക്കിയത്രെ! തുടർന്ന് ഐ ബി, പരിപാടിയുടെ നിയന്ത്രണം ഏറ്റെടുത്തു. തിരക്കിട്ട് രാഷ്ട്രപതിയുടെ പ്രോട്ടോകോൾ എന്ന പേരിൽ രാജ്യസ്‌നേഹികളും, സമാരാധ്യരുമായ 11 മഹദ് വ്യക്തികളെ തിരഞ്ഞെടുക്കുകയായിരുന്നു. ബാക്കിയുള്ളവർക്ക് അവാർഡ് നൽകാനായി കലാകാരിയായ സ്മൃതി ഇറാനിയെ ചുമതലപ്പെടുത്തി. ഈ അപ്രതീക്ഷിത നീക്കം രാജ്യദ്രോഹികൾക്ക് വലിയ തിരിച്ചടിയായെന്നാണ് വിലയിരുത്തൽ.
രാഷ്ട്രപതി അവാർഡ് നൽകുന്നില്ല എന്നറിയിച്ച ശേഷം പരസ്യമായി പ്രതിഷേധിക്കുവാൻ പുറത്തുള്ള ആസൂത്രകർ നിർദ്ദേശിച്ചെങ്കിലും, രൂക്ഷമായി പ്രതികരിക്കുമെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. പിടി വീഴുമെന്നായപ്പോൾ ഫഹത് ഫാസിൽ ഡൽഹിയിൽ നിന്ന് മുങ്ങി.
ഇന്റലിജൻസ് പ്രതിഷേധക്കാരെ ചടങ്ങിൽ നിന്ന് നേരത്തെ തന്നെ ഒഴിവാക്കി, അവരുടെ പേരെഴുതിയ സീറ്റും എടുത്തു മാറ്റി. ഒരു കോൾഡ് ബ്ലഡഡ് യുദ്ധമാണ് രാജ്യവിരുദ്ധർ ഫഹതിലൂടെയും, ദാഗ്യലക്ഷിയിലൂടെയും ആസൂത്രണം ചെയ്തത്. അവരുടെ പ്ലാൻ വിജയിച്ചിരുന്നെങ്കിൽ ഒരൊറ്റ തുള്ളി ചോര പൊടിയാതെ ഇന്ത്യയെ തകർക്കാൻ പ്രതിപക്ഷത്തിനും പാക്കിസ്ഥാനും കഴിഞ്ഞേനേ.
സംഗതിയുടെ നിജസ്ഥിതി അറിയാതെ, രാഷ്ട്രപതിയിൽ നിന്ന് അവാർഡ് കിട്ടാത്ത വിഷമത്തിൽ നിന്ന ബാക്കി 66 പേരെയും ഫഹദും, ഭാഗ്യ ലക്ഷമിയും ചൂഷണം ചെയ്യുകയായിരുന്നു.