- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതിയ സമവാക്യങ്ങളിൽ പ്രതീക്ഷയർപ്പിച്ച ബിജെപി; ഹീറോയിസം നെഞ്ചിലേറ്റുന്ന ഒരു നാടിന്റെ സാധ്യതകൾ തേടി മോദിയും അമിത്ഷായും; അമ്മക്കുശേഷം 'ചിന്നമ്മയാവാൻ' ശശികലയും; ജയാനന്തര തമിഴക രാഷ്ട്രീയത്തിലെ അടിയൊഴുക്കുകൾ ഇങ്ങനെ
ചെന്നൈ: 'അമ്മ'യില്ലാത്ത തമിഴകത്തിലെ കലക്കവെള്ളത്തിൽ മീൻ പിടിക്കാനായി രാഷ്ട്രീയ കക്ഷികളുടെ പെടാപ്പാട്. പുതിയ രാഷട്രീയ സമവാക്യങ്ങളിൽ ഏറെ പ്രതീക്ഷയോടെ വിലയിരുത്തുന്ന ബിജെപി, സാഹചര്യം പരമാവധി അനുകൂലമാക്കാനുള്ള നീക്കത്തിലാണ്. അതേസമയം ഇടക്കാലത്ത് ജയലളിതയുമായി ഇടഞ്ഞെങ്കിലും, അവരുടെ പ്രിയ തോഴി ശശികലയും ശക്തമായ അധികാരകേന്ദ്രമാവാനുള്ള നീക്കത്തിലാണ്. ശതകോടികൾ വരുന്ന ജയലളിതയുടെ സ്വത്തിന്റെ നല്ലൊരു ഭാഗവും നിയന്ത്രിക്കുന്ന ശശികലയെ ആർക്കും തള്ളിക്കളാനാവില്ല.പുരെട്ച്ചി തലൈവിയെ പുതപ്പിച്ച ദേശീയ പതാക സൈന്യത്തിൽനിന്ന് എറ്റു വാങ്ങിയശേഷം, അന്ത്യകർമ്മങ്ങൾ ഒറ്റക്ക് നടത്തിക്കൊണ്ട് താൻ തന്നെയാണ് ജയയുടെ പിൻഗാമിയെന്ന് ബോധ്യപ്പെടുത്താനും ശശികലക്ക് കഴിഞ്ഞു.മാത്രമല്ല രണ്ടാം നിര നേതൃത്വം ഇല്ലാത്ത എ.ഐ.ഡി.എം.കെയിൽ അണികൾക്കിടയിൽ ഏറ്റവും ജനപ്രീതിയുള്ള നേതാവും ശശികലതന്നെയാണ്. ജയലളിതയെ അമ്മയെന്ന് വിളിച്ചപോലെ ശശികലയെ അണികൾ 'ചിന്നമ്മ'യെന്ന് വിളിക്കുന്നതും വ്യക്തമായ രാഷ്ട്രീയ മാറ്റത്തിന്റെ സൂചകമാണെന്നും നിരീക്ഷകർ വിലയിരുത്തുന്
ചെന്നൈ: 'അമ്മ'യില്ലാത്ത തമിഴകത്തിലെ കലക്കവെള്ളത്തിൽ മീൻ പിടിക്കാനായി രാഷ്ട്രീയ കക്ഷികളുടെ പെടാപ്പാട്. പുതിയ രാഷട്രീയ സമവാക്യങ്ങളിൽ ഏറെ പ്രതീക്ഷയോടെ വിലയിരുത്തുന്ന ബിജെപി, സാഹചര്യം പരമാവധി അനുകൂലമാക്കാനുള്ള നീക്കത്തിലാണ്. അതേസമയം ഇടക്കാലത്ത് ജയലളിതയുമായി ഇടഞ്ഞെങ്കിലും, അവരുടെ പ്രിയ തോഴി ശശികലയും ശക്തമായ അധികാരകേന്ദ്രമാവാനുള്ള നീക്കത്തിലാണ്.
ശതകോടികൾ വരുന്ന ജയലളിതയുടെ സ്വത്തിന്റെ നല്ലൊരു ഭാഗവും നിയന്ത്രിക്കുന്ന ശശികലയെ ആർക്കും തള്ളിക്കളാനാവില്ല.പുരെട്ച്ചി തലൈവിയെ പുതപ്പിച്ച ദേശീയ പതാക സൈന്യത്തിൽനിന്ന് എറ്റു വാങ്ങിയശേഷം, അന്ത്യകർമ്മങ്ങൾ ഒറ്റക്ക് നടത്തിക്കൊണ്ട് താൻ തന്നെയാണ് ജയയുടെ പിൻഗാമിയെന്ന് ബോധ്യപ്പെടുത്താനും ശശികലക്ക് കഴിഞ്ഞു.മാത്രമല്ല രണ്ടാം നിര നേതൃത്വം ഇല്ലാത്ത എ.ഐ.ഡി.എം.കെയിൽ അണികൾക്കിടയിൽ ഏറ്റവും ജനപ്രീതിയുള്ള നേതാവും ശശികലതന്നെയാണ്. ജയലളിതയെ അമ്മയെന്ന് വിളിച്ചപോലെ ശശികലയെ അണികൾ 'ചിന്നമ്മ'യെന്ന് വിളിക്കുന്നതും വ്യക്തമായ രാഷ്ട്രീയ മാറ്റത്തിന്റെ സൂചകമാണെന്നും നിരീക്ഷകർ വിലയിരുത്തുന്നു.
കരുത്തയായ ജയലളിതയുടെ മരണം അണ്ണാ ഡി.എം.കെ.ക്ക് കേന്ദ്ര സർക്കാരിനെ ആശ്രയിക്കേണ്ട സ്ഥിതിവിശേഷം സൃഷ്ടിച്ചിരിക്കുന്നുവെന്നതാണ് ബിജെപിക്ക് പ്രതീക്ഷ നൽകുന്നത്. തലൈവിയുടെ മരണം നടന്ന രാത്രി തന്നെ പുതിയ സർക്കാർ അധികാരമേറ്റത് നരേന്ദ്ര മോദിയുടെ കൂടി ഇടപെടൽ പ്രകാരമാണെന്ന് സൂചനയുണ്ട്.
1967 മുതൽ ദ്രാവിഡ രാഷ്ട്രീയത്തിന്റെ മേൽക്കൊയ്മമൂലം ദേശീയകക്ഷികൾ ഇവിടെ തളരുകയായിരുന്നു. തമിഴ്‌നാട് രാഷ്ട്രീയം ഇന്ന് ഒരു പുതിയ ധ്രുവീകരണത്തിന്റെ പാതയിലാണ്. കരുണാനിധി രംഗം വിടുകയും ചെയ്തതോടെ എതിർപക്ഷത്തും പഴയ പ്രതാപം അവസാനിക്കയാണ്.ഈ വിടവ് ആര് നികത്തും എന്നതാണ് ബിജെപിക്ക് പതീക്ഷയേകുന്നത്. വ്യക്ത്യാധിഷ്ഠിത രാഷ്ട്രീയം നെഞ്ചിലേറ്റുന്ന തമിഴ്‌നാടിന്റെ രാഷ്ട്രീയ മനസ്സിൽ മോദിയുടെ ഇമേജിലൂടെ കടന്നുകയറാമെന്നാണ് സംഘരാഷ്ട്രീയത്തിന്റെ കണക്കുകൂട്ടൽ. എന്നാൽ തൽക്കാലം അണ്ണാ ഡി.എം.കെ.യിൽ ഒരു കലാപമോ ഭിന്നതയോ കേന്ദ്രം ആഗ്രഹിക്കുന്നില്ല. അതിനാലാണ് ജയലളിതയുടെ അന്ത്യയാത്ര തുടങ്ങും മുമ്പ് പന്നീർശെൽവം സ്ഥാനമേറ്റടെുക്കാനുള്ള ചടുല നീക്കത്തിന് കേന്ദ്രം തന്നെ മുൻ കൈയെടുത്തത്.
പുതിയ മുഖ്യമന്ത്രിയുടെ തീരുമാനം വൈകരുതെന്ന് പ്രധാനമന്ത്രിയുടെ സന്ദേശം, സംസ്‌ക്കാരച്ചടങ്ങിൽ ആദ്യവസാനം ഉണ്ടായിരുന്ന കേന്ദ്രമന്ത്രി വെങ്കയ്യായിഡു അണ്ണാ ഡി.എം.കെ. നേതാക്കൾക്ക് കൈമാറിയിരുന്നു. അതിനിടെ ശശികലയുമായും ബിജെപി ചർച്ചകൾക്കായി വാതിൽ തുറന്നു കഴിഞ്ഞു. എന്നാൽ ശശികലയെ അംഗീകരിക്കാത്ത നേതാക്കളും ആ പാർട്ടിയിലുള്ളതിനാൽ എല്ലാം കാത്തിരുന്ന് കാണാം എന്ന നിലപാടാണ് കേന്ദ്രത്തിനുള്ളത്. വൈകാതെ എ.ഐ.ഡി.എം.കെയിൽ ഒരു പിളർപ്പും ബിജെപി പ്രതീക്ഷിക്കുന്നുണ്ട്.
ഇത് ശരിവെക്കുന്ന ചില ഇന്റലിജൻസ് റിപ്പോർട്ടുകളും കേന്ദ്രത്തിന്റെ കൈയിലുണ്ട്. റായപേട്ടയിലെ പാർട്ടി ആസ്ഥാനത്ത് എംഎൽഎമാരുടെ യോഗത്തിൽ ഐകകണ്‌ഠ്യേനയാണ് പന്നീർശെൽവത്തെ തെരഞ്ഞെടുത്തതെങ്കിലും അതിന് മുമ്പ് ആരെ മുഖ്യമന്ത്രിയാക്കണമെന്നത് സംബന്ധിച്ച് ശശികല കുടുംബത്തിലും ചർച്ചകൾ നടന്നിരുന്നതായി റിപ്പോർട്ടുണ്ട്. ശശികല വിഭാഗം പന്നീർശെൽവത്തെ നിർദ്ദേശിച്ചപ്പോൾ മറ്റൊരു വിഭാഗം പൊതുമരാമത്ത് മന്ത്രി എടപാടി പളനിച്ചാമിയുടെ പേര് ഉയർത്തിയതായും റിപ്പോർട്ടുണ്ട്.
ജയലളിത ജീവിച്ചിരിക്കുമ്പോൾ രണ്ടുതവണ മുഖ്യമന്ത്രിയായി ഭരണപരിചയമുള്ള പന്നീർസെൽവത്തിനായിരുന്നു സ്വാഭാവിക മുൻതൂക്കം. ശശികലപന്നീർശെൽവം വിഭാഗത്തിന് തേവർസമുദായത്തിന്റെ പിൻബലമുണ്ട്. തിങ്കളാഴ്ച രാത്രി നടന്ന എംഎൽഎമാരുടെ യോഗത്തിലേക്ക് പോകാതെ പന്നീർസെൽവവും എടപാടി പളനിച്ചാമിയും അപ്പോളോ ആശുപത്രിയിൽ ചർച്ചയിലായിരുന്നു. പ്രത്യേക സാഹചര്യത്തിൽ ഭിന്നത പുറത്തറിയാതിരിക്കാൻ പന്നീർശെൽവവും പളനിച്ചാമിയും പിന്നീട് ഒരേ വാഹനത്തിലാണ് എംഎൽഎമാരുടെ യോഗത്തിലത്തെിയത്. അതിനിടെ പാർട്ടി ജനറൽസെക്രട്ടറി ആരാവണം എന്നതിനെക്കുറിച്ചും തർക്കം നിലനിൽക്കയാണ്.
ശശികലയോ, എംപിയും ലോക്‌സഭ ഡെപ്യൂട്ടി സ്പീക്കറുമായ എം. തമ്പിദുരൈയോ പാർട്ടി ജനറൽ സെക്രട്ടറിയാവുമെന്ന് പാർട്ടിയിലെ മുതിർന്ന നേതാക്കൾ പറയുന്നു. ജനറൽ സെക്രട്ടറിയായി എം. തമ്പിദുരൈ വരണമെന്നാണ് ബിജെപി താൽപര്യം. സംസ്ഥാനത്ത് ബിജെപിക്ക് ഏറെ സ്വാധീനമുള്ള കൊങ്കു ബെൽറ്റ് എന്ന് വിളിക്കപ്പെടുന്ന പടിഞ്ഞാറൻ തമിഴ്‌നാട്ടിൽനിന്നുള്ള നേതാവാണ് തമ്പിദുരൈ എന്നതത്രെ ബിജെപിയുടെ താൽപര്യത്തിന് കാരണം. എന്നാൽ, തമ്പിദുരൈ ജനറൽ സെക്രട്ടറിയായാലും അദ്ദേഹം ശശികലയുടെ ആജ്ഞാനുസാരിയായിരിക്കുമെന്നാണ് പാർട്ടി നേതാക്കൾ പറയുന്നത്.
നേരത്തെ ശശികലയുടെ നോമിനിയായാണ് പന്നീർശെൽവം ജയലളിതയുടെ ഹൃദയത്തിൽ കറയപ്പറ്റുന്നതെങ്കിലും ഇപ്പോൾ ഇരുവരും നല്ല സ്വരച്ചേർച്ചയിലല്ല. എന്നാൽ അവസാന കാലത്ത്, തന്റെ അസാന്നിധ്യത്തിൽ പാർട്ടി ശശികലയെ അനുസരിക്കണമെന്നാണ് ജയലളിത താൽപര്യപ്പെട്ടിരുന്നതത്രെ. എന്തായരുന്നാലും ശശികല ഒരു സമാന്തര അധികാര കേന്ദ്രമായിരക്കും എന്നതിൽ ആർക്കും തർക്കമില്ല. പോയസ് ഗാർഡനിൽനിന്ന് ശശികലയുടെ ചരടുവലികൾ തന്നെയായിരുക്കും ഫലത്തിൽ പന്നീർ ശെൽവം സർക്കാറിന് ഏറ്റവും വലിയ ഭീഷണിയും ആവുക.



