- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നീയും നിന്റെ പാർട്ടിയും കൊണം വരാതെ പോകണേ..! പിണറായിയും കൂട്ടരും കൊണം വരാതെ പോകണേ..! കുമ്മനത്തിന്റെ ജനരക്ഷാ യാത്രയിൽ കേരള സർക്കാറിനെ വീഴ്ത്താനുള്ള വജ്രായുധം പുറത്തെടുത്ത് ബിജെപിക്കാർ; പ്രാകി തോൽപ്പിക്കൽ പാട്ടിന്റെ വീഡിയോ കണ്ട് ചിരി നിർത്താതെ സോഷ്യൽ മീഡിയ
തിരുവനന്തപുരം: കേരളത്തിൽ അധികാരം പിടിക്കാൻ ഏത് തന്ത്രവും പുറത്തെടുക്കുക എന്നതാണ് ബിജെപിയുടെ ശൈലി. അതിന് വേണ്ടിയാണ് കുമ്മനത്തിന്റെ നേതൃത്വത്തിൽ ബിജെപി കേരളത്തിൽ ജനയാത്ര സംഘടിപ്പിച്ചതും. എന്നാൽ, അമിത് ഷായും കേന്ദ്രമന്ത്രിമാരും അടക്കം നിരവധി പേർ പങ്കാളികളായിട്ടും കാര്യമായ ചലനങ്ങളൊന്നും ഉണ്ടായില്ല. എന്തായാലും മലയാളം സൈബർ ലോകത്തിന് ആർത്തു ചിരിക്കാൻ ഇഷ്ടം പോലെ വക നൽകിയിട്ടുണ്ട് ഈ യാത്ര. കേരള സർക്കാറിനെതിരെ ആഞ്ഞടിക്കാൻ വേണ്ടി പ്രാക്ക് പാട്ടു പാടിയാണ് ബിജെപി പ്രവർത്തകർ രംഗത്തെത്തിയത്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം തീർക്കുകയും ചെയ്തു. കേട്ടവർ കേട്ടവർ ചിരി നിർത്താത്ത പാട്ടിലെ വരികൾ ഇങ്ങനെയാണ്: നീയും നിന്റെ പാർട്ടിയും ഗുണം വരാതെ പോകണേ...രണ്ട് വർഷമായി ഭരിച്ച് കേരളം മുടിച്ച് തന്നപിണറായിയും കൂട്ടരം ഗുണം വരാതെ പോകണേ....' ഈ വീഡിയോ സോഷ്യൽ മീഡിയയുടെ പുറത്തുവന്നതോടെ പ്രാകി കേരള സർക്കാറിനെ പുറത്തിറക്കാനുള്ള വജ്രായുധമാണ് ബിജെപിക്ക് ലഭിച്ചതെന്നാണ് ട്രോളന്മാരുടെ വിലയിരുത്തൽ. കാൽനടയാത്രയിലൂടെ ജനശ്രദ്ധയാകർഷ
തിരുവനന്തപുരം: കേരളത്തിൽ അധികാരം പിടിക്കാൻ ഏത് തന്ത്രവും പുറത്തെടുക്കുക എന്നതാണ് ബിജെപിയുടെ ശൈലി. അതിന് വേണ്ടിയാണ് കുമ്മനത്തിന്റെ നേതൃത്വത്തിൽ ബിജെപി കേരളത്തിൽ ജനയാത്ര സംഘടിപ്പിച്ചതും. എന്നാൽ, അമിത് ഷായും കേന്ദ്രമന്ത്രിമാരും അടക്കം നിരവധി പേർ പങ്കാളികളായിട്ടും കാര്യമായ ചലനങ്ങളൊന്നും ഉണ്ടായില്ല. എന്തായാലും മലയാളം സൈബർ ലോകത്തിന് ആർത്തു ചിരിക്കാൻ ഇഷ്ടം പോലെ വക നൽകിയിട്ടുണ്ട് ഈ യാത്ര. കേരള സർക്കാറിനെതിരെ ആഞ്ഞടിക്കാൻ വേണ്ടി പ്രാക്ക് പാട്ടു പാടിയാണ് ബിജെപി പ്രവർത്തകർ രംഗത്തെത്തിയത്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം തീർക്കുകയും ചെയ്തു. കേട്ടവർ കേട്ടവർ ചിരി നിർത്താത്ത പാട്ടിലെ വരികൾ ഇങ്ങനെയാണ്:
- നീയും നിന്റെ പാർട്ടിയും ഗുണം വരാതെ പോകണേ...
രണ്ട് വർഷമായി ഭരിച്ച് കേരളം മുടിച്ച് തന്ന
പിണറായിയും കൂട്ടരം ഗുണം വരാതെ പോകണേ....'
ഈ വീഡിയോ സോഷ്യൽ മീഡിയയുടെ പുറത്തുവന്നതോടെ പ്രാകി കേരള സർക്കാറിനെ പുറത്തിറക്കാനുള്ള വജ്രായുധമാണ് ബിജെപിക്ക് ലഭിച്ചതെന്നാണ് ട്രോളന്മാരുടെ വിലയിരുത്തൽ. കാൽനടയാത്രയിലൂടെ ജനശ്രദ്ധയാകർഷിക്കാൻ കഴിയാതിരുന്ന ബിജെപിക്ക് ഇത്തരം നുറുങ്ങുവിദ്യകളിലൂടെ ജനങ്ങളുടെ ശ്രദ്ധ ആകർഷിക്കാൻ സാധിച്ചുവെന്നും പരിഹാസം നീളുന്നു.
എന്നാൽ ഈ തന്ത്രം അണികൾക്ക് പറഞ്ഞുകൊടുത്തത് ഏതെങ്കിലും ബിജെപി നേതാക്കളാണോ എന്ന കാര്യത്തിൽ ആർക്കും വ്യക്തതയില്ല. എൽഡിഎഫ് സർക്കാർ കേരളം മുടിച്ചുവെന്നാണ് ഈണത്തിൽ ബിജെപി അണികൾ പാടുന്നത്. എന്നാൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുമായി കേരളത്തെ താരതമ്യം തചെയ്യാമെന്ന പിണറായി വിജയന്റെ പ്രസ്താവയ്ക്ക് മറുപടിയുമായി അമിത് ഷാ പോയിട്ട് ഒരു ബിജെപി അണി പോലും മുന്നോട്ടുവന്നിട്ടില്ല.
നീയും നിന്റെ പാർട്ടിയും കൊണം വരാതെ പോകണേ എന്നാണ് പ്രാക്ക് മുദ്രാവാക്യങ്ങളിലെ ഹൈലൈറ്റ് വാചകം. ഇതിലൂടെ മുദ്രാവാക്യങ്ങളിൽ പ്രാക്ക് തരത്തിൽപെട്ടവ നിർമ്മിച്ച് ബിജെപി അണികൾ ശ്രദ്ധനേടുകയാണ്. ഇത്ര വ്യത്യസ്തതയാർന്ന മുദ്രാവാക്യങ്ങൾ തയാറാക്കാൻ ലോകത്ത് മറ്റൊരുപാർട്ടിക്കും ഇതുവരെ സാധിച്ചിട്ടില്ല.
ട്രോളന്മാരുടെ ആഘോഷം ഇങ്ങനെയാണ്. ഏത് പെണ്ണിനേയും വീഴ്‌ത്താൻ പറ്റുന്ന ആ പാട്ട് പോലെയാണ് ഇതും. സിപിഎമ്മിനെ വീഴ്‌ത്താൻ ഇത് തന്നെ ധാരാളം! എന്നാണ് ചിലരുടെ കണ്ടെത്തൽ. ജനരക്ഷായാത്രയൊക്കെ കഴിഞ്ഞ സ്ഥിതിക്ക് അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിച്ച് തോൽപിക്കുമോ? ഇലക്ഷനൊന്നും ജയിക്കാൻ പറ്റാത്ത സ്ഥിതിക്ക് പ്രാകി തോൽപിക്കാൻ പറ്റുമോ എന്ന് നോക്കാനാണത്രെ വെല്ലുവിളി. ഇനിയിപ്പോൾ ശത്രുദോഷത്തിന് കുട്ടിച്ചാത്തന് കാളക്കുട്ടനെ ഒന്നും കൊടുക്കണ്ട.
ഒരു പത്ത് രൂപ കൊടുത്താൽ പ്രാകി ശത്രുക്കളെ സംഹരിക്കുന്ന കൂട്ടരുള്ള നാടാണ്! ടൂറിന് പോകാൻ പൈസ ചോദിച്ചതാ. മകൻ വരെ പ്രാകി തുടങ്ങി. ഇനി അവനെങ്ങാനും ബിജെപിയിൽ ചേർന്നോ എന്നാണ് സംശയം, മഹേഷേട്ടൻ ബിജെപിക്കാരൻ ആയിരുന്നല്ലേ.... ജിംസണെ ഒന്ന് പ്രാകിയതേ ഉള്ളൂ. ബംഗാളിയുടെ കൈയിൽ നിന്ന് അന്ന് ഗൾഫിൽ വച്ചല്ലേ അടികിട്ടിയത്.- ഇങ്ങനെ പോകുന്നു ട്രോളുകൾ.