- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ചരക്കണ്ടി പാളയം പൊനക്കൽ ശ്മശാന കൈയേറ്റം: ബിജെപി പഞ്ചായത്ത് ഓഫിസിനു മുൻപിൽ പ്രതിഷേധ ധർണ നടത്തി
ചക്കരക്കൽ: അഞ്ചരക്കണ്ടി പാളയം പൊനക്കാൽ ശ്മശാന കൈയേറ്റം അവസാനിപ്പിക്കുക. കാലവർഷക്കെടുതിയിൽ വീടിന് നാശനഷ്ടം സംഭവിച്ചവർക്ക് ധനസഹായം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബിജെപി അഞ്ചരക്കണ്ടി പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അഞ്ചരക്കണ്ടി പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന ധർണ്ണാസമരം ബിജെപി ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ് ഉദ്ഘാടനം ചെയതു.
പൊനക്കാൽ ശ്മശാനം കൈയടക്കാനുള്ള പഞ്ചായത്ത് അധികൃതരുടെ നീക്കം ഭൂരിപക്ഷ സമൂഹത്തിന് നേരെയുള്ള വെല്ലുവിളിയാണ്. ക്ഷേത്രങ്ങൾക്ക് നേരെ മാത്രമല്ല ശ്മശാനങ്ങൾക്ക് നേരെയും സിപിഎം അജണ്ട നടപ്പാക്കുകയാണ്. ശ്മശാനം നിരപ്പാക്കി ഔഷധത്തോട്ടം നിർമ്മിക്കാനുള്ള പഞ്ചായത്ത് അധികൃതരുടെ തെറ്റായ തീരുമാനം തിരുത്തിയില്ലെങ്കിൽ പ്രത്യക്ഷ സമരപരിപാടികൾക്ക് ബിജെപി നേതൃത്വം നൽകുമെന്നും ഹരിദാസ് മുന്നറിയിപ്പ് നൽകി.
ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കെ. ഉദയകുമാർ അദ്ധ്യക്ഷത വഹിച്ചു. ഹിന്ദു ഐക്യവേദി നേതാവ് കെ.ജി. ബാബു, ബിജെപി സംസ്ഥാന കൗൺസിൽ അംഗം പി.ആർ. രാജൻ, മണ്ഡലം പ്രസിഡന്റ് കെ. പി. ഹരീഷ് ബാബു, അരുൺ കൈതപ്പുറം, ആർ.കെ. ഗിരിധരൻ, എ. അനിൽകുമാർ, കെ. സുമോദ്, ഐ.കെ. ജിതേഷ് എന്നിവർ സംസാരിച്ചു.
മറുനാടന് മലയാളി ബ്യൂറോ