തൃശ്ശൂർ: ദേശവിരുദ്ധ ശക്തികൾക്ക് താവളമൊരുക്കി കൊടുക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെയ്ക്കുകയെന്നാവശ്യപ്പെട്ട് ബിജെപി മഞ്ചേശ്വരം മുതൽ പാറശാല വരെ ദേശീയ- സംസ്ഥാന പാതയോരങ്ങളിൽ നടത്തിയ നിൽപ്പ് സമരമായ "സമര ശൃംഖല " തൃശ്ശൂരിൽ 

സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പാർട്ടി തൃശ്ശൂർ ജില്ലാ പ്രസിഡന്റ് അഡ്വ. കെ കെ അനീഷ് കുമാർ അധ്യക്ഷത വഹിച്ചു. സിപിഎം ഇക്കാലമത്രയും ഉയർത്തിപ്പിടിച്ച സഖാവ് എകെജി മുതൽ സഖാവ് അച്ചുതാനന്ദൻ വരെ ഉള്ളവരുടെ പ്രവർത്തന പാരമ്പര്യവും, പാർട്ടി ആദർശവും ഇനിയുള്ള കാലം അവർക്ക് അവകാശപ്പെടാനാവില്ല. വരുന്ന തെരെഞ്ഞെടുപ്പിന് സിപിഎമ്മിന്റെ ചിഹ്നങ്ങളായി ഡിഎൻഎയും, എൻഐഎയും ആക്കേണ്ട ഗതികേടാണ് വന്നിരിക്കുന്നതെന്നും എഎൻ രാധാകൃഷ്ണൻ പറഞ്ഞു.

സമരത്തിന് സംസ്ഥാന ഉപാധ്യക്ഷ എംഎസ് സമ്പൂർണ്ണ, മേഖലാ ജനറൽ സെക്രട്ടറി അഡ്വ. രവികുമാർ ഉപ്പത്ത് ,തൃശ്ശൂർ മണ്ഡലം പ്രസിഡന്റ് രഘുനാഥ് സി.മേനോൻ, വൈസ് പ്രസിഡന്റുമാരായ മുരളി കോളങ്ങാട്ട്, ലളിതാംബിക ,പ്രദീപ് കുമാർ, മണ്ഡലം സെക്രട്ടറിമാരായ ശ്രീജി വി. മോഹൻ , സലേഷ് ധർമ്മൻ, ട്രഷറർ എൻ.പ്രസാദ് എന്നിവർ നേതൃത്വം നൽകി.

നഗരത്തിലെ വിവിധ സമരകേന്ദ്രങ്ങളിൽ ജില്ലാ വൈസ് പ്രസിഡന്റ് വിൻഷി അരുൺ, ജില്ലാ സെക്രട്ടറിമാരായ വി.ആതിര, പൂർണ്ണിമ സുരേഷ്, ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡൻറ് ടോണി ചാക്കോള, സംസ്ഥാന കൗൺസിലംഗം വിനോദ് പൊള്ളഞ്ചേരി, മണ്ഡലം ജനറൽ സെക്രട്ടറി ദിനേഷ്കരിപ്പേരിൽ എന്നിവർ ഉദ്ഘാടനം ചെയ്തു.