- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബിജെപി അവരുടെ വരുമാനം വർധിപ്പിച്ചു; നിങ്ങളോ?; ട്വിറ്ററിൽ ചോദ്യമുന്നയിച്ച് രാഹുൽ ഗാന്ധി
ന്യൂഡൽഹി: രാജ്യത്തെ ദേശീയ പാർട്ടികളിൽ ഏറ്റവും വരുമാനമുള്ളത് ബിജെപിക്കാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ വിമർശവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബിജെപി അവരുടെ വരുമാനം വർധിപ്പിച്ചു. നിങ്ങളോ? രാഹുൽ ട്വീറ്ററിലൂടെ ചോദിച്ചു.
2019 20 സാമ്പത്തിക വർഷത്തിൽ ബിജെപി വരുമാനം വർധിപ്പിച്ചെന്ന എ.ഡി.ആർ (Association for Democratic Reforms (ADR) റിപ്പോർട്ട് സംബന്ധിച്ച വാർത്തയും രാഹുൽ ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്.
BJP's income rose by 50%.
- Rahul Gandhi (@RahulGandhi) August 28, 2021
And yours?
BJP की आय 50% बढ़ गयी।
और आपकी? pic.twitter.com/Q5HEISACDJ
ദേശീയ പാർട്ടികളുടെ വരുമാനം സംബന്ധിച്ച കണക്ക് എ.ഡി.ആർ പുറത്തുവിട്ടിരുന്നു. 2019-20 സാമ്പത്തിക വർഷത്തിൽ ഭാരതീയ ജനതാപാർട്ടി 3623.28 കോടി രൂപയാണ് വരുമാനമായി നേടിയത്. 1651.02 കോടി രൂപ മാത്രമാണ് ചെലവായത്. ഇലക്ട്രൽ ബോണ്ട് ഇനത്തിൽ നേടിയ സംഭാവനകളാണ് ബിജെപിയുടെ വരുമാനം വർധിക്കാൻ കാരണമായതെന്നാണ് എ.ഡി.ആർ റിപ്പോർട്ടിൽ പറയുന്നത്.
ന്യൂസ് ഡെസ്ക്