- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതിയ കാർഷിക നിയമങ്ങൾ കർഷരുടെ ജീവിതത്തിൽ അഭിവൃദ്ധി സൃഷ്ടിക്കും; കർഷക പ്രക്ഷോഭത്തെ പ്രതിരോധിക്കാൻ സോഷ്യൽ മീഡിയ ക്യാംപെയിനുമായി ബിജെപി
ന്യൂഡൽഹി: കർഷക പ്രക്ഷോഭത്തെ പ്രതിരോധിക്കാൻ സോഷ്യൽ മീഡിയ ക്യാംപെയിനുമായി ബിജെപി. കർഷകർ എതിർക്കുന്ന മൂന്ന് കാർഷിക നിയമങ്ങളെയും ന്യായീകരിച്ചാണ് സമൂഹ മാധ്യമങ്ങളിൽ പ്രചാരണം. ഡൽഹിയിലെ കർഷക പ്രതിഷേധം സോഷ്യൽ മീഡിയകളിൽ ട്രെന്റിങ്ങായതിന് പിന്നാലെയാണ് ബിജെപിയുടെ നീക്കം. ഹിന്ദിയിൽ ഇൻഫോഗ്രാഫിക്സിലൂടെ നിയമത്തിന്റെ നല്ലവശങ്ങൾ വിശദീകരിച്ചാണ് ക്യാംപെയിൻ.
കേന്ദ്രനിയമം കർഷക വിരുദ്ധമാണെന്ന ആരോപണങ്ങൾ നിഷേധിക്കാൻ നിയമത്തിലൂടെ കർഷകർക്ക് ലഭിക്കുന്ന ഗുണങ്ങൾ ചൂണ്ടിക്കാണിച്ചാണ് ക്യാംപെയിൻ. പുതിയ കാർഷിക നിയമങ്ങൾ കർഷരുടെ ജീവിതത്തിൽ അഭിവൃദ്ധി സൃഷ്ടിക്കുമെന്ന അടിക്കുറിപ്പോടെയാണ് ക്യാംപെയിൻ. വിനാശകാരികളും അരാജകവാദ ശക്തികളും പ്രചരിപ്പിക്കുന്ന തെറ്റായ പ്രചരണം അവഗണിക്കണം. മിനിമം താങ്ങുവിലയും ചന്തകളും തുടരുമെന്നും കർഷകർ ആഗ്രഹിക്കുന്ന പോലെ അവരുടെ വിളകൾ എവിടെയും വിൽക്കാൻ സാധിക്കുമെന്നും ബിജെപി വ്യക്തമാക്കുന്നു.
ബിജെപിയുടെ ഔദ്യോഗിക ഫേസ്‌ബുക്ക്, ട്വിറ്റർ അക്കൗണ്ടുകളിലൂടെ ഈ ഇൻഫോഗ്രാഫിക്സ് പങ്കുവെച്ചിട്ടുണ്ട്. ഇതിനോടകം നിയമത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ നൂറുകണക്കിന് കമന്റുകളു പോസ്റ്റിന് താഴെ രേഖപ്പെടുത്തിയിട്ടുണ്ട്.
नए कृषि सुधार कानूनों से आएगी किसानों के जीवन में समृद्धि। देश में कोल्ड स्टोर एवं खाद्य प्रसंस्करण उद्योग में निवेश...
Posted by Bharatiya Janata Party (BJP) on Monday, December 7, 2020
മറുനാടന് ഡെസ്ക്