ന്യൂഡൽഹി: രാജ്യസഭയിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ബിജെപി എംപി അശോക് ഗസ്സ്തി അന്തരിച്ചു. കർണാടകയിൽ നിന്നാണ് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 55 വയസായിരുന്നു. സെപ്റ്റംബർ രണ്ട് മുതൽ ഗസ്തി ബംഗളുരുവിൽ കോവിഡ് ചികിത്സയിലായിരുന്നു.

കഴിഞ്ഞ ജൂലൈ മാസത്തിലായിരുന്നു കർണാടകയിൽ ഒഴിവു വന്ന രാജ്യസഭാ സീറ്റ് ബിജെപി അശോക് ഗസ്തിക്കു നൽകിയത്. രാജ്യസഭാംഗം ആയി സത്യ പ്രതിജ്ഞ ചെയ്യാനോ സമ്മേളനത്തിൽ പങ്കെടുക്കാനോ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. റായ്ചുരിലെ അഭിഭാഷകനും ബിജെപിയുടെ ഒബിസി മോർച്ച മുൻ ജനറൽ സെക്രട്ടറിയുമായിരുന്നു.

റായ്ചൂർ സ്വദേശിയായ അശോക് ഗസ്സ്തി ആർഎസ്എസിലൂടെയാണ് പൊതുരംഗത്തേക്ക് എത്തിയത്. ബിജെപി ബെല്ലാരി, റെയ്ച്ചൂർ യൂണിറ്റുകളുടെ ചുമതല വഹിച്ചിരുന്നു. പിന്നാക്ക വികസന കോർപ്പറേഷൻ ചെയർമാനായിരുന്നു.