- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദി പ്രധാനമന്ത്രിയാകാൻ 75 ദിവസം കൊണ്ട് ബിജെപി ഔദ്യോഗികമായി പൊടിച്ചത് 712 കോടി; 486 കോടി മുടക്കിയിട്ടും കോൺഗ്രസ് നേടിയത് 44 സീറ്റ്; യഥാർത്ഥ ചെലവുകൾ ശതകോടികൾ വരുമെന്ന് സൂചന
ന്യൂഡൽഹി: ഇന്ത്യ ജനാധിപത്യരാജ്യമാണെന്ന് മേനി പറയാമെങ്കിലും അടിസ്ഥാനപരമായി പണാധിപത്യത്തിനും ഇവിടെ വൻസ്വാധീനമുണ്ടെന്നാണ് കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ പൊടിഞ്ഞ കോടികളുടെ കണക്കുകളിലൂടെ വ്യക്തമാകുന്നത്. നരേന്ദ്ര മോദി പ്രധാനമന്ത്രിയായത് അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം കൊണ്ടും സോഷ്യൽ മീഡിയയെ ഫലപ്രദമായി ഉപയോഗിച്ചതുകൊണ്ടുമാണെന്ന് പ
ന്യൂഡൽഹി: ഇന്ത്യ ജനാധിപത്യരാജ്യമാണെന്ന് മേനി പറയാമെങ്കിലും അടിസ്ഥാനപരമായി പണാധിപത്യത്തിനും ഇവിടെ വൻസ്വാധീനമുണ്ടെന്നാണ് കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ പൊടിഞ്ഞ കോടികളുടെ കണക്കുകളിലൂടെ വ്യക്തമാകുന്നത്. നരേന്ദ്ര മോദി പ്രധാനമന്ത്രിയായത് അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം കൊണ്ടും സോഷ്യൽ മീഡിയയെ ഫലപ്രദമായി ഉപയോഗിച്ചതുകൊണ്ടുമാണെന്ന് പറയാറുണ്ടെങ്കിലും ബിജെപി ഇതിനായി ശതകോടികൾ പൊടിച്ചിട്ടുണ്ടെന്നാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന കണക്കുകൾ നൽകുന്ന സൂചന. അതായത് 75 ദിവസം കൊണ്ട് ബിജെപി ഔദ്യോഗികമായി പൊടിച്ചത് 712 കോടിയാണത്രെ. എന്നാൽ 486 കോടി മുടക്കിയിട്ടും കോൺഗ്രസ് നേടിയത് വെറും 44 സീറ്റുകൾ മാത്രമാണ്. ഔദ്യോഗികമായി വെളിപ്പെടുത്തപ്പെട്ട കണക്കുകൾ ഇങ്ങനെയാണെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടിയുള്ള യഥാർത്ഥ ചെലവുകൾ ശതകോടികൾ വരുമെന്നാണ് സൂചന.
തെരഞ്ഞെടുപ്പിന് ചെലവാക്കിയതിൽ മൂന്നാംസ്ഥാനത്ത് നിലകൊള്ളുന്നത് എൻസിപിയാണ്. 64.48 കോടിയാണത്രെ അവർ തെരഞ്ഞെടുപ്പിനായി വാരിവിതറിയിരിക്കുന്നത്. 2004 നും 2014നും ഇടയിലുള്ള ഒരു ദശകക്കാലത്തിനിടെ പാർട്ടികൾ പിരിച്ചെടുത്ത് ഫണ്ട് 418 ശതമാനം വർധിച്ചുവെന്നും ചെലവാക്കിയ തുക 386 ശതമാനം വർധിച്ചുവെന്നുമാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്(എഡിആർ) ഇതുസംബന്ധിച്ച് തയ്യാറാക്കിയ റിപ്പോർട്ടിൽ ബിജെപി, കോൺഗ്രസ്, ബിഎസ്‌പി, എൻസിപി, സിപിഐ, സിപിഐ(എം) എന്നീ ദേശീയപാർട്ടികളെയാണ് പരിഗണിച്ചിരിക്കുന്നത്.
2004ൽ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനിടയിൽ പാർട്ടികൾ മൊത്തം പിരിച്ചെടുത്ത തുക 223.80 കോടിയായിരുന്നു. എന്നാൽ 2009ലെ ലോക്‌സഭാതെരഞ്ഞെടുപ്പിൽ ഇത് 282 ശതമാനം വർധിച്ച് 854.89 കോടിയായി ഉയർന്നു. എന്നാൽ 2014ൽ ഫണ്ട് 35.53 ശതമാനം വർധിച്ച് 1158.59 കോടിയായി വർധിച്ചിരിക്കുകയാണ്. കഴിഞ്ഞ ലോക്‌സഭാതെരഞ്ഞെടുപ്പിൽ ഏററവും കൂടുതൽ ഫണ്ട് പിരിച്ചത് ബിജെപിയാണ്. തങ്ങൾ 75 ദിവസത്തെ തെരഞ്ഞെടുപ്പ് കാലത്തിനിടെ 588.45 കോടി പിരിച്ചെടുത്തതായി പാർട്ടി വെളിപ്പെടുത്തിയിട്ടുണ്ട്. 350.39 കോടി സ്വരൂപിച്ച കോൺഗ്രസിന് ഇക്കാര്യത്തിൽ രണ്ടാംസ്ഥാനമുണ്ട്. എൻസിപിയാകട്ടെ 77.85 കോടിയാണ് സ്വരൂപിച്ചത്. ബിഎസ്‌പി 77.26 കോടി പിരിച്ചപ്പോൾ സിപിഐ 9.52 കോടി പിരിച്ചെടുത്തു.
2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിഎസ്‌പി ചെലവാക്കിയത് 30.06 കോടിയാണ്. സിപിഐ 6.72 കോടിയും ചെലവാക്കി. 2004ലെ തെരഞ്ഞെടുപ്പിൽ പാർട്ടികൾക്കുണ്ടായ മൊത്തം കടം 269.42 കോടിയായിരുന്നു. ഇത് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 225ശതമാനം വർധിച്ച് 875.81 കോടിയായിത്തീർന്നു. 2014ൽ തെരഞ്ഞെടുപ്പ് ചെലവുകൾ 49.43 ശതമാനം വർധിച്ച് 1308 കോടിയായിത്തീർന്നു. ഒരു ദശാബ്ദത്തിനിടെ ഈ ചെലവിലുണ്ടായ വർധനവ് 386 ശതമാനമാണ്. പത്ത് വർഷത്തിനിടെ പാർട്ടികൾ അവരുടെ ബഡ്ജറ്റിന്റെ 50.58 ശതമാനവും പബ്ലിസിറ്റിക്ക് വേണ്ടി ചെലവാക്കിയിരിക്കുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. ഇക്കാലയളവിൽ 19.68 ശതമാനം യാത്രക്കായും 15.43 ശതമാനം സ്ഥാനാർത്ഥികൾക്കായും 14.31 ശതമാനം മറ്റാവശ്യങ്ങൾക്കായും ചെലവഴിച്ചുവെന്നാണ് കണക്ക്.
2014ലെ തെരഞ്ഞെടുപ്പിൽ ബിജെപി 463.17 കോടി പബ്ലിസിറ്റിക്കായി ചെലവാക്കിയപ്പോൾ കോൺഗ്രസ് 346.41 കോടിരൂപയാണിതിന് പൊടിച്ചത്. എൻസിപി 30.98 കോടിരൂപയും ബിഎസ്‌പി 12.75 കോടി രൂപയും സിപിഎമ്മും സിപിഐയും യഥാക്രമം 4.94 കോടിരൂപയും 0.72 കോടി രൂപയും ഇതിനായി വിനിയോഗിച്ചുവെന്നാണ് കണക്കുകൾ വെളിപ്പെടുത്തുന്നത്. തെരഞ്ഞെടുപ്പ് കാലത്തെ യാത്രക്കായി ബിജെപി 159.15 കോടി രൂപ ചെലവഴിച്ചുവെങ്കിൽ കോൺഗ്രസ് ഇതിനായി 129.50 കോടിരൂപയാണ് പൊടിച്ചത്. ഇക്കാര്യത്തിൽ ബിഎസ്‌പിയാണ് മൂന്നാംസ്ഥാനത്ത്. അവർ 17.31 കോടി രൂപ യാത്രക്കായി ചെലവാക്കി. എൻസിപിയാകട്ടെ 3.73 കോടിരൂപയാണ് സഞ്ചാരത്തിനായി ചെലവാക്കിയത്. സിപിഐ(എം) 1.94 കോടി രൂപയും സിപിഐ 0.17 കോടി രൂപയും യാത്രക്ക് ചെലവാക്കിയിട്ടുണ്ട്. സ്ഥാനാർത്ഥികൾക്കായി ബിജെപി 159.81 കോടി രൂപ ചെലവാക്കിയപ്പോൾ കോൺഗ്രസ് 96.70 കോടി രൂപയാണ് 2014ലെ തെരഞ്ഞടുപ്പിൽ ഇതിനായി ഒഴുക്കിയിരിക്കുന്നത്.