ദമ്മാം: കേരളത്തിൽ വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ അക്കൗണ്ട് തുറക്കുക എന്ന ലക്ഷ്യത്തോടെ സൗദി അറേബ്യയിലും ബിജെപി യുടെ പ്രവർത്തനം വ്യാപിപ്പിക്കുന്നു. ബിജെപിയുടെ പോഷക സംഘടനയായ സമന്വയ സാംസ്കാരിക വേദിയുടെ സൗദിയിലും പ്രവർത്തനം ശക്തമാക്കുന്നത്.

റിയാദ്, ജിദ്ദ തുടങ്ങിയ മേഖലയിൽ പ്രവർത്തിച്ചിരുന്ന സംഘടന കഴിഞ്ഞ ദിവസം സൗദിയുടെ കിഴക്കൻ പ്രവശ്യയായ ദമാമിലും മേഖലായോഗം സംഘടിപ്പിച്ചതോടെയാണ് പ്രവർത്തന മേഖല വ്യാപിപ്പിച്ചത്. കിഴക്കൻ പ്രവശ്യയായ ദമാം, കോബാർ, അൽ ഹസ, ജുബൈൽ എന്നിവടങ്ങളിൽ നിന്നും നിരവധി പ്രവർത്തകരാണ് സമ്മേളത്തിനെത്തിയത്. സമന്വയുടെ ദമ്മാം മേഖലാ കമ്മറ്റി, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ വി മുരളീധരൻ വിഡിയോ കോൺഫറൻസിലൂടേ കഴിഞ്ഞ ദിവസം ഉൽഘാടനം ചെയ്തു.

ഇന്തോ സൗദി സൗഹൃദ ഫോറം എന്ന നിലയിലും, മൂന്നു ദശ ലക്ഷം വരുന്ന ഇന്ത്യൻ സമൂഹത്തിന്റെ പ്രതിനിധി എന്ന നിലയിലും സമന്വയക്ക് വലിയ പ്രസക്തി ഉണ്ടെന്നും ഇന്ത്യൻ സമൂഹത്തിനും ഭാരത സംസ്‌കാരത്തിന് ഇടയിൽ സമഗ്രമായ സമന്വയത്തിന്റെ രാജപാത വെട്ടി തുറക്കുക എന്നതാണ് സമന്വയയുടെ കർത്തവ്യമെന്നും വി.മുരളീധരൻ പറഞ്ഞു. ബിജെപി വിദേശകാര്യ സെൽ കൂടിയായ ഓവർസീസ് ബിജെപിയുടെ പിന്തുണയും ഉറപ്പു തരുന്നവെന്നും അദ്ദേഹംപറഞ്ഞു. വിദേശ സ്ഥാനപതി കാര്യാലയങ്ങളിൽ ഇന്ത്യൻ സമൂഹവുമായി സംവദി ക്കുന്നതിനുള്ള സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനുള്ള നടപടികൾ ജനുവരിയിൽ ആരംഭിക്കും.

സൗദിയിൽ പുതിയ അംബാസിഡർ പുതുവർഷത്തിൽ ചാർജ് എടുക്കുമ്പോൾ നയതന്ത്രത്തിൽ പുതിയ മാനങ്ങൾ ഉണ്ടാവുമെന്നും, ഇന്ത്യൻ സമൂഹവുമായി കൂടുതൽ ആഴത്തിൽ ഇടപെടാനുള്ള സംവിധാനങ്ങൾ നിലവിൽ വരുമെന്നും വി. മുരളീധരൻ വ്യക്തമാക്കി.

പ്രധാന മന്ത്രി നരേന്ദ്രമോടിയും, വിദേശകാര്യ മന്ത്രി സുഷമ സ്വരാജും സൗദി സന്ദർശിക്കുവാനിരിക്കുകയാണെന്നും അവരെ സ്വീകരിക്കുവാൻതയ്യാറായി ഇരിക്കണമെന്നും 'വി. മുരളീധരൻ പ്രവർത്തകരോട് ആഹ്വാനം ചെയ്തു.