- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പിപി മുകുന്ദൻ വലത്തോട്ടോ ഇടത്തോട്ടോ ചാടുമോ? സികെ പത്മനാഭനെ ഓർത്തും ആധി; എംടിയേയും കമലിനേയുമൊക്കെ ചീത്ത പറയുന്നത് നിർത്തണമെന്ന് തുറന്നു പറയാൻ ഉറച്ച് അസംതൃപ്തർ; ബിഡിജെഎസിൽ പ്രതീക്ഷ നഷ്ടപ്പെട്ട് കുമ്മനം; ബിജെപി സംസ്ഥാന സമിതിയിൽ ചക്കളത്തിൽ പോര് ഉറപ്പ്
കോട്ടയം: ബിജെപി സംസ്ഥാന നേതൃയോഗങ്ങളിൽ അധ്യക്ഷൻ കുമ്മനം രാജശേഖരനെ കാത്തിരിക്കുന്നത് ഉത്തരമില്ലാത്ത നിരവധി ചോദ്യങ്ങൾ. പാർട്ടിക്കുള്ളിലെ വിഭാഗീയ അവസാനിപ്പിക്കാനാണ് ആർ എസ് എസിൽ നിന്ന് കുമ്മനത്തെ ബിജെപിയിൽ എത്തിച്ചത്. കുമ്മനം എത്തിയതോടെ പൊതു സമൂഹത്തിൽ പാർട്ടിയുടെ സ്വീകാര്യത കൂടി. എന്നാൽ പാർട്ടിക്കുള്ളിലെ പ്രശ്‌നങ്ങൾ കൂടുകയാണ് ചെയ്തത്. വിഭാഗിയ പ്രവർത്തനങ്ങൾ അതിശക്തമായി. ഇതിനിടെയിൽ എൻഡിഎ സംവിധാനം പോലും അപ്രസക്തമായി. ഈ സാഹചര്യത്തിൽ സമ്മേളനത്തിന് എത്തുന്ന കേന്ദ്ര നേതാക്കൾ സംസ്ഥാന നേതൃത്വത്തിന് താക്കീത് നൽകുമെന്നതാണ് സൂചന. 16 മുതൽ 18 വരെയാണ് യോഗങ്ങൾ. 18 ന് ചേരുന്ന സംസ്ഥാന കൗൺസിൽ കേന്ദ്ര നഗരവികസനമന്ത്രി എം. വെങ്കയ്യ നായിഡു ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ അധ്യക്ഷത വഹിക്കും. പാർട്ടി പുനഃസംഘടനയ്ക്ക് ശേഷമുള്ള ആദ്യ കൗൺസിൽ യോഗമാണ് 18 ന് ചേരുന്നത്. മാമ്മൻ മാപ്പിള ഹാളിലാണ് സംസ്ഥാന കൗൺസിൽ ചേരുന്നത്. 1400 പ്രതിനിധികളാണ് കൗൺസിലിൽ പങ്കെടുക്കുന്നത്. കൗൺസിലിന്റെ മുന്നോടിയായി 16 ന് വൈകിട്ട്
കോട്ടയം: ബിജെപി സംസ്ഥാന നേതൃയോഗങ്ങളിൽ അധ്യക്ഷൻ കുമ്മനം രാജശേഖരനെ കാത്തിരിക്കുന്നത് ഉത്തരമില്ലാത്ത നിരവധി ചോദ്യങ്ങൾ. പാർട്ടിക്കുള്ളിലെ വിഭാഗീയ അവസാനിപ്പിക്കാനാണ് ആർ എസ് എസിൽ നിന്ന് കുമ്മനത്തെ ബിജെപിയിൽ എത്തിച്ചത്. കുമ്മനം എത്തിയതോടെ പൊതു സമൂഹത്തിൽ പാർട്ടിയുടെ സ്വീകാര്യത കൂടി. എന്നാൽ പാർട്ടിക്കുള്ളിലെ പ്രശ്‌നങ്ങൾ കൂടുകയാണ് ചെയ്തത്. വിഭാഗിയ പ്രവർത്തനങ്ങൾ അതിശക്തമായി. ഇതിനിടെയിൽ എൻഡിഎ സംവിധാനം പോലും അപ്രസക്തമായി. ഈ സാഹചര്യത്തിൽ സമ്മേളനത്തിന് എത്തുന്ന കേന്ദ്ര നേതാക്കൾ സംസ്ഥാന നേതൃത്വത്തിന് താക്കീത് നൽകുമെന്നതാണ് സൂചന.
16 മുതൽ 18 വരെയാണ് യോഗങ്ങൾ. 18 ന് ചേരുന്ന സംസ്ഥാന കൗൺസിൽ കേന്ദ്ര നഗരവികസനമന്ത്രി എം. വെങ്കയ്യ നായിഡു ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ അധ്യക്ഷത വഹിക്കും. പാർട്ടി പുനഃസംഘടനയ്ക്ക് ശേഷമുള്ള ആദ്യ കൗൺസിൽ യോഗമാണ് 18 ന് ചേരുന്നത്. മാമ്മൻ മാപ്പിള ഹാളിലാണ് സംസ്ഥാന കൗൺസിൽ ചേരുന്നത്. 1400 പ്രതിനിധികളാണ് കൗൺസിലിൽ പങ്കെടുക്കുന്നത്. കൗൺസിലിന്റെ മുന്നോടിയായി 16 ന് വൈകിട്ട് 4 ന് ഹോട്ടൽ ഐശ്വര്യയിൽ കോർ കമ്മറ്റി യോഗവും സംസ്ഥാന ഭാരവാഹികളുടെ യോഗവും ചേരും. 17 ന് ചേരുന്ന സംസ്ഥാന കമ്മറ്റിയും ചേരുന്നുണ്ട്. അഖിലേന്ത്യാ സഹസംഘടനാസെക്രട്ടറി ബി.എൽ. സന്തോഷ്, കേരളത്തിന്റെ ചുമതലയുള്ള അഖിലേന്ത്യാ സെക്രട്ടറി എച്ച്. രാജ, നളിൻ കുമാർ കട്ടീൽ എംപി എന്നിവർ യോഗങ്ങളിൽ നിരീക്ഷകരായി പങ്കെടുക്കും.
എംടി വാസുദേവൻ നായരെയും കമലിനേയും വിർശിച്ച എ എൻ രാധാകൃഷ്ണൻ തന്നെയാകും സമ്മേളനത്തിൽ വില്ലൻ സ്ഥാനത്ത് പ്രധാനമായും എത്തുക. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം തിരിച്ചറിഞ്ഞ് എല്ലാ വിഭാഗത്തേയും അടുപ്പിക്കണം. ക്രൈസ്തവ ഭൂരിപക്ഷമുള്ള ഗോവയിൽ നടപ്പാക്കി വിജയിച്ച മാതൃകയാണ് കേരളത്തിൽ ബിജെപി ആഗ്രഹിക്കുന്നത്. അതിനിടെയാണ് രാധാകൃഷ്ണൻ തീരെ പക്വമല്ലാത്ത പ്രസ്താവനകളുമായി നിറയുന്നത്. അടുത്ത സംസ്ഥാന അധ്യക്ഷ പദ മോഹമിട്ട് മാദ്ധ്യമങ്ങളിൽ നിറയാനുള്ള തന്ത്രം ബിജെപിക്ക് ഗുണം ചെയ്യില്ല. അടുത്ത തെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് വോട്ട് കൂടും. എന്നാൽ വിജയച്ചിലേക്ക് എത്തണമെങ്കിൽ രാധാകൃഷ്ണനെ പോലുള്ളവരെ നിയന്ത്രിക്കണം. അതിനുള്ള ആർജ്ജവും കുമ്മനം കാട്ടണം-ഗ്രൂപ്പ് നേതൃത്വങ്ങളിൽ നിന്ന് അകലം പാലിക്കുന്ന പ്രമുഖ നേതാവ് മറുനാടനോട് പ്രതികിരച്ചത് ഇങ്ങനെയാണ്.
എംടി രമേശ് സംസ്ഥാന ഓഫീസിന്റെ ചുമലയുള്ള ജനറൽ സെക്രട്ടറിയായതോടെ കാര്യങ്ങളെല്ലാം പികെ കൃഷ്ണദാസ് പക്ഷത്തിന്റെ വരുതിയിലായി. ദൈനംദിന പ്രവർത്തനമെല്ലാം എംടി രമേശാണ് നടത്തുന്നത്. ആർ എസ് എസിൽ നിന്നെത്തിയ രാഷ്ട്രീയ പരിചയം കുറവുള്ള ജനറൽ സെക്രട്ടറി സുഭാഷ് പോലും അപ്രസക്തനായി. ഇത് ബിജെപിയിൽ ആദ്യമാണെന്നാണ് വി മുരളീധരൻ പക്ഷം ആരോപിക്കുന്നത്. ഉമാകാന്തനെ ബിജെപിയിൽ നിന്ന് തിരിച്ചു വിളിച്ച ആർഎസ്എസ് നടപടി പാർട്ടിയെ തളർത്തിയെന്നും അവർ പറയുന്നു. ഇതിനൊപ്പമാണ് വിദ്വേഷ പ്രസംഗമുണ്ടാക്കുന്ന പ്രശ്‌നങ്ങൾ. ഇതിന് ഉടൻ പരിഹാരമുണ്ടായില്ലെങ്കിൽ പാർട്ടി വലിയ പ്രതിസന്ധിയിലേക്ക ്‌പോകും. ആരെ കിട്ടിയാലും സ്വീകരിക്കാൻ തയ്യാറായി സിപിഐ(എം) ഉണ്ടെന്ന യാഥാർത്ഥ്യവും ബിജെപി മനസ്സിലാക്കുന്നു. എന്നാൽ ഈ വെല്ലുവിളികളെ അതിജീവിച്ച് ഏല്ലാവരേയും ഒരുമിച്ച് കൊണ്ടു പോകുന്ന സമീപിനം മുന്നോട്ട് വയ്ക്കാൻ ബിജെപി നേതൃത്വത്തിന് കഴിയുന്നില്ല.
പാർട്ടി നിലപാടുകളിൽ തീർത്തും അസംതൃപ്തനാണ് സികെ പത്മനാഭൻ. എംടിയേയും കമലിനേയും ചെഗുവേരയുമെല്ലാം ചീത്ത പറഞ്ഞ് പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന എ എൻ രാധാകൃഷ്ണനെ കുമ്മനം നിയന്ത്രിക്കണമെന്ന അഭിപ്രായമാണ് സികെ പത്മാനഭന് ഉള്ളതെന്നാണ് സൂചന. പാർട്ടി നേതൃയോഗത്തിൽ ഇതെല്ലാം തുറന്നു പറയും. സികെ പത്മാനഭന് പിറകെ എ എൻ രാധാകൃഷ്ണനെ പരസ്യമായി തള്ളി എംഎസ് കുമാറും രംഗത്തു വന്നിട്ടുണ്ട്. പികെ കൃഷ്ണദാസിനോട് അടുപ്പമുള്ള നേതാവാണ് കുമാർ. എ എൻ രാധാകൃഷ്ണനും കൃഷ്ണദാസ് പക്ഷക്കാരനും. കുമാർ എന്നലെ ഫേസ്‌ബുക്കിലിട്ട പോസ്റ്റ് കൃഷ്ണദാസ് പക്ഷത്തെ ചേരി തിരിവിന്റെ സൂചനയാണ്. രാഷ്ട്രീയ ഗുരുവായ പിപി മുകുന്ദനോട് കൃഷ്ണദാസ് നീതികാട്ടിയില്ലെന്ന അഭിപ്രായം കുമാറിനുണ്ടെന്നാണ് സൂചന. ഈ സാഹചര്യത്തിൽ സികെ പത്മനാഭനും കുമാറുമെല്ലാം വ്യത്യസ്തമായ നിലപാട് പാർട്ടിക്കുള്ളിലെടുക്കും. നേരത്തെ മുകുന്ദനെ തിരിച്ചു കൊണ്ടു വരണമെന്ന ശക്തമായ നിലപാട് എടുത്ത നേതാവാണ് സികെപി.
അതിനിടെ മുകുന്ദനേയും സികെപിയേയും സിപിഐ(എം) നോട്ടമിടുന്നുവെന്ന സൂചനയുമുണ്ട്. ശോഭാ സുരേന്ദ്രനേയും ഇടതു പക്ഷത്ത് എത്തിക്കാൻ കരുനീക്കം സജീവമാണ്. ഇതിൽ ശോഭാ സുരേന്ദ്രനുമായി അർഎസ്എസ് ആശയ വിനിമയം നടത്തുകയും സിപിഎമ്മുമായി സഹകരിക്കില്ലെന്നും ഉറപ്പാക്കിയിട്ടുണ്ട്. എന്നാൽ പിപി മുകുന്ദനോട് സംസാരിക്കാനും കഴിയുന്നില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് ഏല്ലാരും ചേർന്ന് പാർട്ടിയിൽ തിരിച്ചെടുത്തുവെന്ന് പ്രഖ്യാപിച്ച മുകുന്ദന് ഒരു സ്ഥാനവും നൽകിയില്ല. സംസ്ഥാന സമിതിയിൽ പോലും ഉൾപ്പെടുത്താതെ അപമാനിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ മുകുന്ദൻ സിപിഎമ്മിൽ ചേർന്നാൽ പോലും തെറ്റു പറയാനാകില്ലെന്ന് കരുതുന്നവരും ബിജെപിയിലുണ്ട്. അതിനാൽ മുകുന്ദനോട് സംസാരിക്കാൻ ആരും തയ്യാറുമല്ല. സിപിഎമ്മിലെ ഉന്നതർ തന്നെ മുകുന്ദനോട് സംസാരിച്ചതായും ബിജെപി നേതാക്കൾ്ക്ക് അറിവുണ്ട്. സികെപിയും സിപിഐ(എം) പക്ഷത്തേക്ക് മറാനുള്ള സാധ്യത ബിജെപി നേതാക്കൾ കാണുന്നുണ്ട്. എന്നാൽ ഇതിന് തടയിടാൻ കുമ്മനത്തിന് കഴിയുന്നുമില്ല. പാർട്ടിയിലെ വിഭാഗീയതയാണ് ഇതിന് കാരണം.
അതിനിടെയാണ് കുമ്മനത്തെ കേന്ദ്രമന്ത്രിയാക്കാനുള്ള സാധ്യത തെളിയുന്നത്. ഇതോടെ സംസ്ഥാന അധ്യക്ഷപദം നോട്ടമിട്ട് എ എൻ രാധാകൃഷ്ണനെ പോലുള്ളവർ രംഗത്ത് വരികയും ചെയ്തു. പി എസ് ശ്രീധരൻ പിള്ള, ഒ രാജഗോപാൽ എന്നിവരും ഇതിൽ അസംതൃപ്തരാണ്. പാർലമെന്റ് തെരഞ്ഞെടുപ്പിലും നിയമസഭയിലേക്കുമെല്ലാം ജയിക്കാനാകുന്ന പാർട്ടിയായി ബിജെപിയെ മാറ്റാൻ രാധാകൃഷ്ണനെ പോലുള്ളവരുടെ വാക്കുകൾ തടസ്സമാകുമെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് മൂന്നുദിവസങ്ങളിലായി നടക്കുന്ന സംസ്ഥാനതല യോഗങ്ങളിൽ സമകാലിക, ദേശീയ, സംസ്ഥാന രാഷ്ട്രീയ സംഭവവികാസങ്ങൾ ചർച്ച ചെയ്യുന്ന ബിജെപി സംസ്ഥാന നേതൃയോഗം ശ്രദ്ധേയമാകുന്നത്. ഇതിനൊപ്പമാണ് ബിഡിജെഎസുമായി മോശമാകുന്ന ബന്ധവും ബിജെപിക്ക് തലവേദനയാകുന്നത്.
ബിജെപിയുമായി വെള്ളാപ്പള്ളിയുടെ ബിഡിഡെഎസ് നിലവിൽ സഹകരിക്കുന്നില്ല. സെക്രട്ടറിയേറ്റിലെ കുമ്മനത്തിന്റെ ഉപവാസം ബിഡിജെഎസ് ബഹിഷ്‌കരിച്ചിരുന്നു. തുഷാർ വെള്ളാപ്പള്ളിയടക്കം ആരും സഹകരിച്ചില്ല. ബിഡിജെഎസിനുള്ളിൽ വലിയ പ്രശ്‌നമാണെന്നും ബിജെപി വിലയിരുത്തുന്നു. തുഷാർ വിരുദ്ധത അതിനുള്ളിൽ സജീവമാണ്. ഈ സാഹചര്യത്തിൽ കേരളത്തിലെ എൻ ഡി എ സംവിധാനം ശക്തിപ്പെടുത്താൻ പുതിയ കക്ഷികളെ കണ്ടെത്തേണ്ടതുണ്ട്. ഇതും കുമ്മനം നേരിടുന്ന വലിയ വെല്ലുവിളിയാണ്. അതിനിടെ മുകുന്ദനെ ഉൾപ്പെടെയുള്ളവരെ സജീവമാക്കി ഈ വെല്ലുവിളിയെ മറികടക്കാമെന്ന ചിന്തയും സജീവമാണ്. എന്നാൽ ഈ നീക്കത്തെ അനുകൂലിക്കില്ലെന്ന നിലപാടിലാണ് വി മുരളീധരനും പികെ കൃഷ്ണദാസും. അതുകൊണ്ട് കുമ്മനം തീരുമാനം എടുക്കുന്നുമില്ല. ഇത്തരം വിവാദ വിഷയങ്ങളിൽ കുമ്മനം തീരുമാനം എടുക്കട്ടേയെന്ന ആർഎസ്എസ് നിലപാടും പ്രശ്‌നങ്ങൾ സങ്കീർണ്ണമാക്കുന്നു.
ഡൽഹിയിൽ ചേർന്ന ദേശീയ നിർവാഹക സമിതി യോഗത്തിൽ കൈക്കൊണ്ട തീരുമാനങ്ങളുടെ വെളിച്ചത്തിൽ കേരളത്തിലെ പ്രവർത്തനങ്ങൾ സുശക്തവും വ്യാപകവുമായി സംഘടിപ്പിക്കുന്നതിനുള്ള സമഗ്രമായ കർമപദ്ധതിക്ക് യോഗം രൂപം നൽകും. അന്നം, വെള്ളം, മണ്ണ്, തൊഴിൽ, പാർപ്പിടം തുടങ്ങിയ അടിസ്ഥാന അടിയന്തര ആവശ്യങ്ങൾ നേടിയെടുക്കുതിന് പാർട്ടി നടത്തിവരുന്ന ഉജ്ജ്വലപോരാട്ടങ്ങളും സംരംഭങ്ങളും വിലയിരുത്തും. കഴിഞ്ഞ ഒരുവർഷത്തെ പ്രവർത്തന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംഘടനാപ്രവർത്തനം ഊർജ്ജിതപ്പെടുത്താൻ തയ്യാറാക്കുന്ന മാർഗരേഖയും യോഗം ചർച്ച ചെയ്യും. എന്നാൽ പാർട്ടിക്കുള്ളിലെ വിഭാഗിയ പ്രശ്‌നങ്ങളിൽ ബിജെപി എന്ത് തീരുമാനം എടുക്കുമെന്നതാണ് കോട്ടയം സമ്മേളനത്തെ ശ്രദ്ധേയമാക്കുക.



