- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നേമത്ത് ശിവൻകുട്ടിയും വട്ടിയൂർകാവിൽ ടിഎൻ സീമയും ബിജെപിക്ക് പ്രതീക്ഷ ഉയർത്തുന്നു; തിരുവനന്തപുരം ആന്റണി രാജു കൂടിയായാൽ തലസ്ഥാനം പിടിക്കാമെന്ന ആത്മവിശ്വാസം ബിജെപി കേന്ദ്രങ്ങളിൽ
തിരുവനന്തപുരം: നിയമസഭയിലേക്ക് അക്കൗണ്ട് തുറക്കാൻ തിരുവനന്തപുരമാണ് പറ്റിയതെന്ന് ബിജെപിക്ക് അറിയാം. കാസർഗോഡും മഞ്ചേശ്വരത്തും പോലും വോട്ടുകൾ പരസ്പരം മാറ്റി ചെയ്ത് ബിജെപിക്ക് ജയമൊരുക്കുന്നത് കോൺഗ്രസും സിപിഎമ്മും പതിവാണ്. എന്നാൽ തിരുവനന്തപുരത്തെ വട്ടിയൂർക്കാവിലും നേമത്തും ഇതിന് കഴിയില്ലെന്നാണ് ബിജെപി പ്രതീക്ഷ. നേമത്ത് ഒ രാജഗോപാലും വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരനും സ്ഥാനാർത്ഥിയാകുന്നത് ഈ സാഹചര്യത്തിലാണ്. സിപിഎമ്മിന്റെ സ്ഥാനാർത്ഥി നിർണ്ണയവും ഈ പ്രതീക്ഷകൾ കൂട്ടുന്നുവെന്നാണ് ബിജെപി വിലയിരുത്തൽ. നേമത്ത് കഴിഞ്ഞ തവണയും രാജഗോപാലും ശിവൻകുട്ടിയും തമ്മിൽ പൊരിഞ്ഞ മത്സരമായിരുന്നു. ഒടുവിൽ നാലായിരം വോട്ടിന് രാജഗോപാൽ പരാജയപ്പെട്ടു. എന്നാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാജഗോപാലിന് വോട്ട് കൂടി. പതിനയ്യായിരത്തിൽ പരം വോട്ടിന്റെ ഭൂരിപക്ഷമാണ് രാജഗോപാലിന് കിട്ടിയത്. മത്സരിക്കുമ്പോൾ ജയിച്ചില്ലെങ്കിലും വോട്ട് കൂടുന്ന സ്വഭാവമാണ് രാജഗോപാൽ എന്ന രാഷ്ട്രീയ നേതാവിനുള്ളത്. അതുകൊണ്ട് തന്നെ നേമത്ത് പാർലമെന്റെ തെരഞ്ഞെടുപ്പിൽ കിട്ടി
തിരുവനന്തപുരം: നിയമസഭയിലേക്ക് അക്കൗണ്ട് തുറക്കാൻ തിരുവനന്തപുരമാണ് പറ്റിയതെന്ന് ബിജെപിക്ക് അറിയാം. കാസർഗോഡും മഞ്ചേശ്വരത്തും പോലും വോട്ടുകൾ പരസ്പരം മാറ്റി ചെയ്ത് ബിജെപിക്ക് ജയമൊരുക്കുന്നത് കോൺഗ്രസും സിപിഎമ്മും പതിവാണ്. എന്നാൽ തിരുവനന്തപുരത്തെ വട്ടിയൂർക്കാവിലും നേമത്തും ഇതിന് കഴിയില്ലെന്നാണ് ബിജെപി പ്രതീക്ഷ. നേമത്ത് ഒ രാജഗോപാലും വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരനും സ്ഥാനാർത്ഥിയാകുന്നത് ഈ സാഹചര്യത്തിലാണ്. സിപിഎമ്മിന്റെ സ്ഥാനാർത്ഥി നിർണ്ണയവും ഈ പ്രതീക്ഷകൾ കൂട്ടുന്നുവെന്നാണ് ബിജെപി വിലയിരുത്തൽ.
നേമത്ത് കഴിഞ്ഞ തവണയും രാജഗോപാലും ശിവൻകുട്ടിയും തമ്മിൽ പൊരിഞ്ഞ മത്സരമായിരുന്നു. ഒടുവിൽ നാലായിരം വോട്ടിന് രാജഗോപാൽ പരാജയപ്പെട്ടു. എന്നാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാജഗോപാലിന് വോട്ട് കൂടി. പതിനയ്യായിരത്തിൽ പരം വോട്ടിന്റെ ഭൂരിപക്ഷമാണ് രാജഗോപാലിന് കിട്ടിയത്. മത്സരിക്കുമ്പോൾ ജയിച്ചില്ലെങ്കിലും വോട്ട് കൂടുന്ന സ്വഭാവമാണ് രാജഗോപാൽ എന്ന രാഷ്ട്രീയ നേതാവിനുള്ളത്. അതുകൊണ്ട് തന്നെ നേമത്ത് പാർലമെന്റെ തെരഞ്ഞെടുപ്പിൽ കിട്ടിയ വോട്ട് രാജഗോപാലിന് കൂടുമെന്നാണ് ബിജെപി പ്രതീക്ഷ. ശിവൻകുട്ടിക്ക് കഴിഞ്ഞ തവണ നേടിയ വോട്ടിലധികം കിട്ടുകയില്ലെന്നും ബിജെപി കരുതുന്നു. നേമത്തെ രാഷ്ട്രീയം കൂടുതൽ അനുകൂലമായി രാജഗോപാലിന് മാറിക്കഴിഞ്ഞുവെന്നാണ് ബിജെപി പ്രതീക്ഷ.
എഴുപത് ശതമാനത്തിലധികം ഭൂരിപക്ഷ വോട്ടുള്ള മണ്ഡലമാണ് വട്ടിയൂർക്കാവ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാജഗോപാലിന് ലീഡ് നൽകിയ മണ്ഡലം. കോർപ്പറേഷൻ തെരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റമായിരുന്നു. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി കെ മുരളീധരൻ എത്തുന്നു. അതുകൊണ്ട് തന്നെ ഈ സമവാക്യങ്ങൾ മാറി മറിയും. ഇവിടെയാണ് ടിഎൻ സീമയുടെ സ്ഥാനാർത്ഥിത്വത്തെ പ്രതീക്ഷയോടെ ബിജെപി കാണുന്നത്. സിപിഎമ്മിലെ ഒരു വിഭാഗം സീമയ്ക്ക് എതിരാണ്. അതുകൊണ്ട് തന്നെ സിപിഐ(എം) വോട്ടുകൾ ബിജെപിയിൽ എത്തുമെന്നാണ് പ്രതീക്ഷം. കുമ്മനത്തിനായി വീറും വാശിയോടും കൂടി പ്രചരണത്തിൽ സജീവമായി ജയം ഉറപ്പിക്കാനാണ് ബിജെപി നീക്കം. സീമയെത്തിയതോടെ മത്സരം ബിജെപിയും കോൺഗ്രസും തമ്മിലായി. ഭൂരിപക്ഷ സമുദായ വോട്ടർമാരുടെ അധിക്യം മൂലം വോട്ടുകൾ മറിക്കൽ നടക്കുകയുമില്ല. അങ്ങനെ ജയിക്കാമെന്നാണ് പ്രതീക്ഷ.
നേമത്ത് ശിവൻകുട്ടിയാകുമ്പോൾ കോൺഗ്രസ് വോട്ട് മറിക്കില്ല. സിറ്റിങ് സീറ്റായതിനാൽ സിപിഎമ്മുകാർക്കും നേമത്ത് വോട്ട് കോൺഗ്രസിന് ചെയ്യാനാകില്ല. ഉമ്മൻ ചാണ്ടി സർക്കാരിനെതിരെ നിരവധി ആരോപണങ്ങൾ ഉയർത്തികൊണ്ടു വന്നത് ശിവൻകുട്ടിയാണ്. കൺസ്യൂമർ ഫെഡ് തുടങ്ങിയ അഴിമതിയിലും മറ്റും കേസും കൊടുത്തു. കെസി ജോസഫിനെതിരായ കോടതിയലക്ഷ്യ ഹർജിയും ശിവൻകുട്ടി വകയായിരുന്നു. അതുകൊണ്ട് തന്നെ ശിവൻകുട്ടിയെ തോൽപ്പിക്കാൻ തന്നെയാണ് എ ഗ്രൂപ്പിന്റെ തീരുമാനം. ഇത് രാജഗോപാലിന് ഗുണം ചെയ്യുമെന്നാണ് ബിജെപി വിലയിരുത്തൽ. വട്ടിയൂർക്കാവിൽ മുരളീധരനായതുകൊണ്ട് കോൺഗ്രസും ഉറച്ച നിലപാട് എടുക്കും. സീമയ്ക്ക് എതിരായ വികാരം ഇത്തവണ കുമ്മനത്തിന് അനുകൂലമാകുമെന്നാണ് ബിജെപി പ്രതീക്ഷ.
തിരുവനന്തപുരം സെൻട്രലിലും സിപിഐ(എം) സ്ഥാനാർത്ഥിക്കായി കാത്തിരിക്കുകയാണ് ബിജെപി. ഇടതുപക്ഷത്ത് കേരളാ കോൺഗ്രസ് ഫ്രാൻസിസ് ജോർജിന്റെ അനുയായി ആയ ആന്റണിരാജുവെത്തിയാൽ കാര്യങ്ങൾ കൂടുതൽ അനുകൂലമാകും. തീരപ്രദേശത്തെ വോട്ടുകൾ ആന്റണിരാജു പിടിച്ചാൽ ഇവിടേയും ബിജെപിക്ക് നേട്ടമാകും. നഗര പ്രദേശത്തെ ഭൂരിപക്ഷ സമുദായ വോട്ടുകൾ പിടിച്ച് ശക്തമായ ത്രികോണം സാധ്യമാക്കാമെന്നാണ് ബിജെപി പ്രതീക്ഷ. ഇതുകൊണ്ട് കൂടിയാണ് സ്ഥാനാർത്ഥി നിർണ്ണയം വൈകിപ്പിക്കുന്നത്. തിരുവനന്തപുരത്ത് നിന്നുള്ള നേതാവിനെ തന്നെ തിരുവനന്തപുരം സെൻട്രലിലേക്ക് നിയോഗിക്കുമെന്നാണ് സൂചന. വിവി രാജേഷ്. കരമന ജയൻ, പി അശോക് കുമാർ എന്നിവർക്കാണ് മുൻഗണന. ഇതിൽ രാജേഷിനെ നെടുമങ്ങാട്ടേക്കും പരിഗണിക്കുന്നുണ്ട്. അങ്ങനെ വന്നാൽ കരമന ജയൻ സ്ഥാനാർത്ഥിയാകും. സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുന്നതിന് മുമ്പ് എല്ലാ സാഹചര്യവും ബിജെപി പരിശോധിക്കും. അതിൽ പ്രധാനം ഇടതുപക്ഷത്തെ സീറ്റ് നിർണ്ണയം തന്നെയാകും.
കഴക്കൂട്ടത്തും കോവളത്തും ബിജെപിക്ക് ഏറെ പ്രതീക്ഷയുണ്ട്. കഴക്കൂട്ടത്തും ശക്തമായ ത്രികോണ മത്സരം നടക്കുമെന്ന് ഉറപ്പാണ്. കഴക്കൂട്ടത്ത് വി മുരളീധരനാണ് സ്ഥാനാർത്ഥി. കോൺഗ്രസിൽ സിറ്റിങ് എഎൽഎ എംഎ വാഹിദും സിപിഎമ്മിൽ ജില്ലാ സെക്രട്ടറി കൂടിയായ കടകംപള്ള സുരേന്ദ്രനും. ഇരുവരും കഴക്കൂട്ടത്ത് സ്വാധീനമുള്ള നേതാക്കൾ. ബിഡിജെഎസിന്റെ പിന്തുണയോടെ കഴക്കൂട്ടത്ത് അട്ടിമറിയാണ് മുരളീധരന്റെ ലക്ഷ്യം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാജഗോപാലിന് കിട്ടിയ 5000 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇതിന് കാരണം. കോവളത്ത് ബിഡിജെഎസ് സ്ഥാനാർത്ഥി മത്സരിക്കുമെന്നാണ് സൂചന. സമുദായ സമവാക്യം അനുകൂലമാക്കി ഇവിടേയും ജയിക്കാമെന്നാണ് ബിജെപി പ്രതീക്ഷ. കോവളത്തെ വെങ്ങാനൂരിൽ ബിജെപിക്ക് ജില്ലാ പഞ്ചായത്ത് അംഗമുണ്ടെന്നതാണ് ഈ പ്രതീക്ഷയ്ക്ക് അടിസ്ഥാനം.