- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമലയിലെ ഗോൾഡൻ ഓപ്പർച്ച്യൂണിറ്റി കളഞ്ഞ് കുളിച്ച് ബിജെപി; യുവതികളെ പ്രവേശിപ്പിക്കാൻ താൽപര്യമില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടും മെഗാ സീരിയൽ പോലെ സമരം പ്രഹസനമാക്കി വലിച്ച് നീട്ടി; സമരപന്തലിന് സമീപത്തെ ആത്മഹത്യയിൽ അനാവശ്യ ഹർത്താൽ പ്രഖ്യാപിച്ച് തിരിച്ചടിയായി; ശബരിമല സമരം കൈകാര്യം ചെയ്ത രീതിയിൽ ആർഎസ്എസ് നേതൃത്വത്തിനും അതൃപതി; നേതാക്കളുടെ അമിത വൈകാരിക പ്രകടനവും വിനയായപ്പോൾ കൊഴിഞ്ഞ് പോക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ശബരിമല വിഷയത്തിൽ ബിജെപി നേതാക്കൾ നിരാഹാരം കടക്കവേ ബിജെപിയിൽ നിന്ന് നേതാക്കളുടെ രാജി തുടരുന്നു. ഇന്ന് രാവിലെ തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന സമിതി അംഗം വെള്ളനാട് കൃഷ്ണകുമാർ പാർട്ടി വിട്ടതിന് പിന്നാലെ പത്തനംത്തിട്ട യുവമോർച്ച ജില്ലാ പ്രസിഡണ്ട് സിബി സാം തോട്ടത്തിലും രാജിവെച്ചു.ഇനി മുതൽ സിപിഐഎമ്മുമായി സഹകരിക്കുമെന്ന് സിബി സാം തോട്ടത്തിൽ വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു.തിരുവനന്തപുരത്ത് രാജിവെച്ചവരും സിപിഐഎമ്മുമായി സഹകരിക്കും. ഉഴമലയ്ക്കൽ ജയകുമാർ, ജയകുമാർ തെളിക്കോട്, സുരേന്ദ്രൻ വെള്ളനാട്, വി സുകുമാരൻ മാസ്റ്റർ എന്നിവരാണ് വെള്ളനാട് കൃഷ്ണകുമാറിനോടൊപ്പം തിരുവനന്തപുരത്ത് ബിജെപിയിൽ നിന്ന് രാജിവെച്ചത്. ശബരിമല സമരം പരിധിയിൽ അധികം ഉപയോഗിച്ചതാണ് പാർട്ടിക്ക് തിരിച്ചടിയായത്. ഒരു ജനാധിപത്യ പാർട്ടി നടത്തേണ്ട ഇടപെടലുകൾ അല്ല ശബരിമലയിൽ ബിജെപി നടത്തിയത് എന്ന അഭിപ്രായം പാർട്ടിക്കുള്ളിൽ പോലും ശക്തമാണ്. ഇത് തന്നെയാണ് പൊതുജനത്തിന് ഇടയിലുള്ള അഭിപ്രായവും. സംസ്ഥാന സർക്കാർ യുവതി പ്രവേശത്തിന്
തിരുവനന്തപുരം: സംസ്ഥാനത്ത് ശബരിമല വിഷയത്തിൽ ബിജെപി നേതാക്കൾ നിരാഹാരം കടക്കവേ ബിജെപിയിൽ നിന്ന് നേതാക്കളുടെ രാജി തുടരുന്നു. ഇന്ന് രാവിലെ തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന സമിതി അംഗം വെള്ളനാട് കൃഷ്ണകുമാർ പാർട്ടി വിട്ടതിന് പിന്നാലെ പത്തനംത്തിട്ട യുവമോർച്ച ജില്ലാ പ്രസിഡണ്ട് സിബി സാം തോട്ടത്തിലും രാജിവെച്ചു.ഇനി മുതൽ സിപിഐഎമ്മുമായി സഹകരിക്കുമെന്ന് സിബി സാം തോട്ടത്തിൽ വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു.തിരുവനന്തപുരത്ത് രാജിവെച്ചവരും സിപിഐഎമ്മുമായി സഹകരിക്കും. ഉഴമലയ്ക്കൽ ജയകുമാർ, ജയകുമാർ തെളിക്കോട്, സുരേന്ദ്രൻ വെള്ളനാട്, വി സുകുമാരൻ മാസ്റ്റർ എന്നിവരാണ് വെള്ളനാട് കൃഷ്ണകുമാറിനോടൊപ്പം തിരുവനന്തപുരത്ത് ബിജെപിയിൽ നിന്ന് രാജിവെച്ചത്.
ശബരിമല സമരം പരിധിയിൽ അധികം ഉപയോഗിച്ചതാണ് പാർട്ടിക്ക് തിരിച്ചടിയായത്. ഒരു ജനാധിപത്യ പാർട്ടി നടത്തേണ്ട ഇടപെടലുകൾ അല്ല ശബരിമലയിൽ ബിജെപി നടത്തിയത് എന്ന അഭിപ്രായം പാർട്ടിക്കുള്ളിൽ പോലും ശക്തമാണ്. ഇത് തന്നെയാണ് പൊതുജനത്തിന് ഇടയിലുള്ള അഭിപ്രായവും. സംസ്ഥാന സർക്കാർ യുവതി പ്രവേശത്തിന് അനുകൂല സമീപനമാണ് കൈക്കൊണ്ടിരുന്നത്. അതിന് ശേഷം സമാധാന അവസ്ഥ നിലനിൽക്കില്ല എന്ന് തിരിച്ചറിഞ്ഞ സാഹചര്യത്തിൽ ദർശനം നടത്താനെത്തിയ യുവതികളോട് പോലും സ്ഥിഗതികൾ പറഞ്ഞ് മനസ്സിലാക്കി തിരിച്ചയക്കാനാണ് സർക്കാരും ശ്രമിച്ചത്. ഈ ഘട്ടത്തിൽ സമരം അവസാനിപ്പിക്കുന്നതിന് പകരം വലിച്ച് നീട്ടി അവകാശ സംരക്ഷണം ഓവർ ആക്റ്റ് ചെയ്തുകൊളമാക്കിയതാണ് തിരിച്ചടിയായത്.
ശബരിമല വിഷയം കത്തി നിന്നപ്പോൾ പോലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞടുപ്പിൽ തോൽവി ഏറ്റുവാങ്ങേണ്ടി വന്നിട്ടും ബിജെപിക്ക് നേരം വെളുത്തില്ല എന്നതും ശ്രദ്ധേയമാണ്. ടെലിവിഷൻ മെഗസ്സീരിയൽ എപ്പിസോഡുകൾ പോലെ സമരം വലിച്ച് നീട്ടിതും സമരപന്തലിന് മുന്നിലെ ആത്മഹത്യയെ തുടർന്ന് ഹർത്താൽ പ്രഖ്യാപിച്ചതും എല്ലാം തിരിച്ചടിയായി. എന്നാൽ അവിടം കൊണ്ടും പടിക്കാത്ത ബിജെപി പിന്നെയും സമരം തുടർന്നു. മരണം വരെ നിരാഹാരം പ്രഖ്യാപിച്ചിട്ട ഇപ്പോൾ അത് റിലേ നിരാഹാരമായി മാറിയ അവസ്ഥയാണ്. അതൊടൊപ്പം തന്നെ നേതാക്കൾ നട്തതിയ അമിത വികാര പ്രകടനങ്ങളും ജനം വേഗം തിരിച്ചറിഞ്ഞു എന്നതാണ് വാസ്തവം.
ശബരിമലയിൽ 10 വയസ്സിനും 50 വയസ്സിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് ദർശനം നടത്താം എന്ന നിലപാടായിരുന്നു ബിജെപിക്കും ആർഎസ്എസിനും ഉണ്ടായിരുന്നത്. ആർഎസ്എസുമായും ദുർഗാവാഹിനിയുമായും ബന്ധപ്പെടുന്ന സ്ത്രീകളാണ് യംഗ് ലോയേർസ് അസ്സോസിയേഷനിലുള്ളവർ. കേസിന്റെ പലഘട്ടങ്ങളിലും ഇവർ സംഘനേതൃത്വവുമായി ബന്ധപ്പെട്ടിരുന്നു. രാഷ്ട്രീയ മുതലെടുപ്പുണ്ടാക്കാൻ സാധിക്കുമെന്ന തിരിച്ചറിവിലാണ് സംഘവും ബിജെപിയും ശബരിമലയെയും അയ്യപ്പനെയും പ്രക്ഷോഭത്തിനുള്ള വിഷയമാക്കി മാറ്റിയെടുക്കുന്നതെന്ന് രാജിവെച്ചവർ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
ബിജെപി ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനമാണ് എന്ന് അകാശപ്പെടുമ്പോളും ശബരിമലയുമായി ബന്ധപ്പെട്ട് കേരളത്തിൽ കലുഷിതമായ രാഷ്ട്രീയാന്തരീക്ഷമുണ്ടായിട്ടും ഒരു സംസ്ഥാന കമ്മറ്റിയോഗം പോലും ബിജെപി വിളിച്ചു ചേർത്തില്ല. ജനാധിപത്യത്തിന്റെ അവസാന തുള്ളിരക്തവും വാർന്നുപോയ രാഷ്ട്രീയ മൃതദേഹമായി ബിജെപി മാറിയെന്നും മുൻ ബിജെപി നേതാക്കൾ പറഞ്ഞു.ബിജെപി സംസ്ഥാന സമിതി അംഗമാണ് വെള്ളനാട് കൃഷ്ണകുമാർ. നേരത്തെ സിപിഐഎം നേതാക്കളായിരുന്നു ഇവർ.
അരുവിക്കര തെരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് ഇവർ ബിജെപിയിൽ ചേർന്നത്. അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ 35000 വോട്ടുകൾ ബിജെപി നേടിയിരുന്നു. ആദ്യമായാണ് ബിജെപി അത്രയും വോട്ടുകൾ മണ്ഡലത്തിൽ നേടിയത്. ആ വോട്ടുകൾ നേടാൻ കാരണമായത് തങ്ങളുടെ പ്രവർത്തന ഫലമായാണെന്ന് രാജിവെച്ചവർ അവകാശപ്പെടുന്നു. വരും ദിവസങ്ങളിൽ തങ്ങളോടൊപ്പം ബിജെപിയിൽ ചേർന്ന മുൻ സിപിഐഎം പ്രവർത്തകരെല്ലാം രാജിവെക്കുമെന്നും മുൻ ബിജെപി നേതാക്കൾ പറയുന്നു.
രാവിലെ സെക്രട്ടറിയേറ്റിന് മുന്നിലെ ശോഭാ സുരേന്ദ്രന്റെ സമരപന്തലിലെത്തിയ ശേഷമാണ് ഇവർ പാർട്ടി വിടുന്ന കാര്യം പ്രഖ്യാപിച്ചത്. ശബരിമല വിഷയത്തിൽ ഒരു രാഷ്ട്രീയ പാർട്ടി ചെയ്യാൻ പാടില്ലാത്ത കാര്യമാണ് ബിജെപി ചെയ്തത്. ഹിന്ദു വികാരം ഉണർത്താൻ വേണ്ടി അയ്യപ്പ വിഷയം ഏറ്റെടുത്ത് നടത്തിയത് രാഷ്ട്രീയ പാപ്പരത്തവും മണ്ടത്തരവുമാണെന്ന് കൃഷ്ണകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജനാധിപത്യത്തിന്റെ അവസാനത്തെ തുള്ളിരക്തവും വാർന്നുപോയ രാഷ്ട്രീയമൃതദേഹമായി മാറിയ ബിജെപിയിൽ ഇനിയും തുടരാൻ തങ്ങൾക്ക് സാധിക്കില്ലെന്നും കൃഷ്ണകുമാർ പറഞ്ഞു.