- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സർക്കാരിനെ താഴെയിറക്കാൻ കഴിയുമെന്ന ബിജെപിയുടെ ആത്മവിശ്വാസവും കോൺഗ്രസിലെ ചേരിപ്പോരും കുമാരസ്വാമിക്ക് തലവേദനയാകുന്നു; സഖ്യസർക്കാരിന്റെ ലിംഗായത്ത് വിരുദ്ധ, ഉത്തര കർണാടക വിരുദ്ധ നടപടികളിൽ കോൺഗ്രസ് എംഎൽഎമാർക്കുള്ള അതൃപ്തി കുമാരസ്വാമിക്ക് തിരിച്ചടി
ബെംഗളുരു: കർണാടക സർക്കാരിനെ താഴെയിറക്കാനുള്ള ബിജെപി നീക്കങ്ങൾക്ക് പ്രതീക്ഷ നൽകുന്ന സൂചനയാണ് ഇപ്പോൾ സംസ്ഥാനത്ത് നിന്നും ലഭിക്കുന്നത്. എച്ച് ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ അടുത്ത് തന്നെ താഴെയിറക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസത്തിലൂന്നിയാണ് ബിജെപി നേതൃത്വത്തിന്റെ മുന്നോട്ടുള്ള നീക്കം.അതിനിടെ സഖ്യ സർക്കാരിന്റെ ലിംഗായത്ത് വിരുദ്ധ, ഉത്തര കർണാടക വിരുദ്ധ നടപടികളിൽ കോൺഗ്രസ് എംഎൽഎമാർക്ക് അതൃപ്തിയുള്ളത് കുമാരസ്വാമിയെ ഭീതിപ്പെടുത്തുന്നുണ്ട്. ഇതാണ് ബിജെപി നേതൃത്വത്തിന് പ്രതീക്ഷ പകരുന്ന ഒന്ന്. പാർട്ടിക്കുള്ളിലെ ചേരിപ്പോരും കുമാരസ്വാമി സർക്കാരിനു തലവേദനയാണ്. ബെലഗാവി രണ്ടാം തലസ്ഥാനമാക്കുമെന്നും സുവർണ വിധാൻ സൗധ പൂർണമായി പ്രവർത്തനസജ്ജമാക്കുമെന്നും കുമാരസ്വാമി നടത്തിയ പ്രഖ്യാപനങ്ങൾ കടലാസിൽ ഒതുങ്ങുകയാണ്. ലിംഗായത്ത് ഭൂരിപക്ഷമുള്ള മേഖലകളിൽ ഈ നടപടികൾ കടുത്ത അതൃപ്തിക്കിടയാക്കിയെന്നും എംഎൽഎമാർ ബിജെപിയുമായി ചർച്ചയിലാണെന്നും അഭ്യൂഹമുണ്ട്. ദേവെഗൗഡ കുടുംബം ഭരണത്തിൽ അമിതമായി ഇടപെടുന്നതിലും പിഡബ്ല്യുഡി
ബെംഗളുരു: കർണാടക സർക്കാരിനെ താഴെയിറക്കാനുള്ള ബിജെപി നീക്കങ്ങൾക്ക് പ്രതീക്ഷ നൽകുന്ന സൂചനയാണ് ഇപ്പോൾ സംസ്ഥാനത്ത് നിന്നും ലഭിക്കുന്നത്. എച്ച് ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ അടുത്ത് തന്നെ താഴെയിറക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസത്തിലൂന്നിയാണ് ബിജെപി നേതൃത്വത്തിന്റെ മുന്നോട്ടുള്ള നീക്കം.അതിനിടെ സഖ്യ സർക്കാരിന്റെ ലിംഗായത്ത് വിരുദ്ധ, ഉത്തര കർണാടക വിരുദ്ധ നടപടികളിൽ കോൺഗ്രസ് എംഎൽഎമാർക്ക് അതൃപ്തിയുള്ളത് കുമാരസ്വാമിയെ ഭീതിപ്പെടുത്തുന്നുണ്ട്. ഇതാണ് ബിജെപി നേതൃത്വത്തിന് പ്രതീക്ഷ പകരുന്ന ഒന്ന്.
പാർട്ടിക്കുള്ളിലെ ചേരിപ്പോരും കുമാരസ്വാമി സർക്കാരിനു തലവേദനയാണ്. ബെലഗാവി രണ്ടാം തലസ്ഥാനമാക്കുമെന്നും സുവർണ വിധാൻ സൗധ പൂർണമായി പ്രവർത്തനസജ്ജമാക്കുമെന്നും കുമാരസ്വാമി നടത്തിയ പ്രഖ്യാപനങ്ങൾ കടലാസിൽ ഒതുങ്ങുകയാണ്. ലിംഗായത്ത് ഭൂരിപക്ഷമുള്ള മേഖലകളിൽ ഈ നടപടികൾ കടുത്ത അതൃപ്തിക്കിടയാക്കിയെന്നും എംഎൽഎമാർ ബിജെപിയുമായി ചർച്ചയിലാണെന്നും അഭ്യൂഹമുണ്ട്.
ദേവെഗൗഡ കുടുംബം ഭരണത്തിൽ അമിതമായി ഇടപെടുന്നതിലും പിഡബ്ല്യുഡി മന്ത്രി എച്ച്.ഡി. രേവണ്ണ മറ്റു വകുപ്പുകളിൽ കൈകടത്തുന്നതിലും കോൺഗ്രസ് മന്ത്രിമാർക്ക് കടുത്ത അമർഷമുണ്ട്. എംഎൽഎമാരുടെ അനുമതിയോ അറിവോ ഇല്ലാതെയാണ് സ്ഥലംമാറ്റങ്ങളും മറ്റും നടക്കുന്നതെന്നാണ് ആക്ഷേപം. ഇതു സംബന്ധിച്ച പരാതികൾ കോൺഗ്രസ് ഹൈക്കമാൻഡ് പരിഗണിക്കാതിരിക്കുന്നതും അതൃപ്തി വർധിപ്പിക്കുന്നു.
ഇതിനിടെ ലോട്ടറി, ചൂതാട്ട മാഫിയയുടെ സഹായത്തോടെ തന്നെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുകയാണെന്നാണു കുമാരസ്വാമിയുടെ ആരോപണം. പണവും പദവിയും വാഗ്ദാനം ചെയ്ത് യുവ എംഎൽഎമാരെ വശത്താക്കാനാണ് ഇവരുടെ ശ്രമം. ചില കോൺഗ്രസ് എംഎൽഎമാരുടെ പട്ടിക ഇവർ തയാറാക്കിയിട്ടുണ്ടെന്നും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
കോൺഗ്രസിൽ ജാർക്കിഹോളി സഹോദരന്മാരും ഡി.കെ. ശിവകുമാറും തമ്മിൽ നിലനിൽക്കുന്ന പടലപ്പിണക്കം ഒരു നാൾ പൊട്ടിത്തെറിയിലെത്തുമെന്നും തങ്ങളുടെ നീക്കങ്ങൾ അത് ഗുണകരമാകുമെന്നും ബിജെപി നേതാക്കൾ കണക്കുകൂട്ടുന്നു. മുൻ മുഖ്യമന്ത്രി സിദ്ദരാമയ്യയും ഹെസകൊട്ടെ എംഎൽഎ എംടിബി നാഗരാജും തമ്മിൽ സ്വരച്ചേർച്ചയിലല്ല. ഈ നില തുടർന്നാൽ കുമാരസ്വാമി സർക്കാരിന് അധികനാൾ പിടിച്ചുനിൽക്കാൻ കഴിയില്ലെന്നാണ് ബിജെപി പ്രതീക്ഷ.