- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാദ്ധ്യമങ്ങൾ ഇഷ്ടംപോലെ പുകഴ്ത്തുന്നത് കുറവു വരുന്നു; വിവാദങ്ങൾക്ക് മുൻതൂക്കം: മാദ്ധ്യമ ബന്ധം ശക്തിപ്പെടുത്താൽ പുതിയ വിഭാഗം കൂടി രൂപീകരിച്ച് നരേന്ദ്ര മോദി
ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാറിനെ ചുറ്റിപ്പറ്റി വിവാദങ്ങൾ ഒന്നൊന്നായി പുറത്തുവരുമ്പോൾ മാദ്ധ്യമങ്ങളുടെ പരിലാളനയിലും കുറവു വരികയാണ്. ലളിത് മോദി, വ്യാപം വിവാദങ്ങൾ നരേന്ദ്ര മോദിയെ സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. ഇതോടെ മുൻപത്തെ പോലെ മാദ്ധ്യമലാളന കുറഞ്ഞതോടെ ആ കുറവ് നികത്താനും മോദി നീക്കം തുടങ്ങി. മാദ്ധ്യമവിഭാഗത്ത കൂടുതൽ ശക്തിപ്പെ

ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാറിനെ ചുറ്റിപ്പറ്റി വിവാദങ്ങൾ ഒന്നൊന്നായി പുറത്തുവരുമ്പോൾ മാദ്ധ്യമങ്ങളുടെ പരിലാളനയിലും കുറവു വരികയാണ്. ലളിത് മോദി, വ്യാപം വിവാദങ്ങൾ നരേന്ദ്ര മോദിയെ സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. ഇതോടെ മുൻപത്തെ പോലെ മാദ്ധ്യമലാളന കുറഞ്ഞതോടെ ആ കുറവ് നികത്താനും മോദി നീക്കം തുടങ്ങി. മാദ്ധ്യമവിഭാഗത്ത കൂടുതൽ ശക്തിപ്പെടുത്തി ഇമേജ് നിലനിർത്താനാണ് ബിജെപി കേന്ദ്രനേതൃത്വത്തിന്റെയും മോദിയുടെയും ശ്രമം. ഇതിന്റെ ഭാഗമായി പാർട്ടി പ്രസിദ്ധീകരണങ്ങൾ വിപൂലീകരിക്കാനും പാർട്ടി കേന്ദ്ര നേതൃത്വം തീരുമാനിച്ചു. മാദ്ധ്യമ വിഭാഗത്തിനു പുറമെ മാദ്ധ്യമ ബന്ധ വിഭാഗവും പാർട്ടി പ്രസിദ്ധീകരണ വിഭാഗവും രാഷ്ട്രീയ പ്രതികരണ വിഭാഗവും ബിജെപി അധ്യക്ഷൻ അമിത് ഷാ രൂപീകരിച്ചു.
മാദ്ധ്യമങ്ങളുമായി സൗഹൃദം സ്ഥാപിക്കണമെന്നും കേന്ദ്ര സർക്കാരിനും ബിജെപിക്കും എതിരെ ഉയരുന്ന വിവാദങ്ങളിൽ പാർട്ടിയുടെ നിലപാടുകൾ മാദ്ധ്യമങ്ങളിലെത്തിക്കണമെന്നും മാദ്ധ്യമ ബന്ധ വിഭാഗ അംഗങ്ങളുടെ യോഗത്തിൽ പാർട്ടി അധ്യക്ഷൻ അമിത് ഷാ നിർദേശിച്ചു. വിവാദങ്ങളിൽ പ്രതിപക്ഷ ആരോപണങ്ങൾക്കാണു മാദ്ധ്യമങ്ങളിൽ പ്രാധാന്യം ലഭിക്കുന്നതെന്നും ബിജെപിയുടെ ന്യായീകരണങ്ങൾ യഥാസമയം മാദ്ധ്യമങ്ങളിലെത്തിക്കാൻ കഴിയാതെ പോയെന്നും അമിത് ഷാ വിലയിരുത്തി.
ബിജെപി പ്രസിദ്ധീകരണ വിഭാഗത്തിൽ മലയാളിയായ ആർ.ബാലശങ്കർ, പ്രഭാത് ഝാ, ശിവശക്തി, സുധാ മലയ്യ, മുകേഷ് മിശ്ര എന്നിവരാണ് അംഗങ്ങൾ. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും പാർട്ടി പ്രസിദ്ധീകരണങ്ങൾ ആരംഭിക്കാനും നിലവിലുള്ള പാർട്ടി പ്രസിദ്ധീകരണങ്ങളുടെ പ്രചാരണം ഒരു വർഷത്തിനകം മൂന്നിരട്ടിയാക്കാനും പ്രസിദ്ധീകരണ വിഭാഗ അംഗങ്ങളുടെ യോഗത്തിൽ അമിത് ഷാ നിർദേശിച്ചു. നിലവിൽ 16 സംസ്ഥാനങ്ങളിലാണ് ബിജെപി പ്രസിദ്ധീകരണങ്ങളുള്ളത്. ആകെ എട്ടു ലക്ഷമാണ് പാർട്ടി പ്രസിദ്ധീകരണങ്ങളുടെ പ്രചാരം. ഒരു വർഷത്തിനകം പാർട്ടി പ്രസിദ്ധീകരണങ്ങളുടെ പ്രചാരം 24 ലക്ഷമാക്കാനാണ് അമിത് ഷാ ആവശ്യപ്പെട്ടിട്ടുള്ളത്.
പാർട്ടി പ്രസിദ്ധീകരണങ്ങൾ പാർട്ടി അംഗങ്ങളിലെല്ലാം എത്തിക്കാനുള്ള പദ്ധതി ഭാവിയിൽ ആസൂത്രണം ചെയ്യും. കമൽ സന്ദേശ്, ബിജെപി ടുഡേ തുടങ്ങിയ പേരുകളിലാണ് സംസ്ഥാനങ്ങളിലെ പാർട്ടി പ്രസിദ്ധീകരണങ്ങൾ. കേരളത്തിലെ ബിജെപി പ്രസിദ്ധീകരണമായ 'ചിതി' മാസികയ്ക്ക് പ്രചാരം പതിനായിരമെന്നാണ് കണക്കാക്കുന്നത്. പാർട്ടി പ്രസിദ്ധീകരണങ്ങൾ മാസികയായി ഇറക്കുന്ന സംസ്ഥാനങ്ങളിൽ ദ്വൈവാരികയാക്കാനും നിർദേശമുണ്ട്. പ്രസീദ്ധീകരണങ്ങൾക്കു കേന്ദ്രീകൃത സ്വഭാവമുണ്ടാക്കാനായി എട്ടു പേജുകൾ പൊതുവായ ലേഖനങ്ങൾക്കായി മാറ്റി വയ്ക്കും.

