തിരുവനന്തപുരം: അടുത്തിടെ കേരളത്തിൽ ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ട രാഷ്ട്രീയ യാത്ര ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിച്ച ജനരക്ഷാ യാത്രയായിരുന്നു. വലിയ ജനപിന്തുണ ലഭിച്ച ഈ യാത്രക്ക് ബലദായാണ് എൽഡിഎഫിന്റെ മേഖലാ ജാഥകളും രമേശ് ചെന്നിത്തലയുടെ പടയോട്ടം മാർച്ചും നടന്നത്. ഈ യാത്രക്ക് ലഭിച്ച പിന്തുണയുടെ ബലത്തിൽ വീണ്ടുമൊരു യാത്രയുമായി കുമ്മനവും ബിജെപിയും രംഗത്തെത്തി.

ഈ മാസം 16 മുതൽ വികാസ് യാത്ര എന്ന പേരിലാണ് ബിജെപി അധ്യക്ഷന്റെ യാത്രകൾ. ഈമാസം 16 മുതൽ മാർച്ച് 15 വരെയാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ എല്ലാ ജില്ലയിലും വികാസ യാത്ര നടത്തുക. ഓരോ ജില്ലയിലും കുറഞ്ഞതു രണ്ടുദിവസം വീതമാണു പര്യടനം. പാർട്ടിയുടെ അടിത്തറ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് യാത്ര.

16നു തൃശൂരിൽ തുടങ്ങുന്ന പര്യടനം മാർച്ച് 15നു കോട്ടയത്തു സമാപിക്കുമെന്നു സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണൻ അറിയിച്ചു. അഖിലേന്ത്യാ അധ്യക്ഷൻ അമിത് ഷാ നടത്തിയ വിസ്തൃത പ്രവാസത്തിന്റെ മാതൃകയിലാണു കുമ്മനത്തിന്റെ പര്യടനം. ഒരു ജില്ലയിൽ ഇരുപതോളം യോഗങ്ങളിൽ പങ്കെടുത്തു വിവിധ തുറകളിലുള്ളവരുമായി ആശയവിനിമയം നടത്തും.

യാത്ര നടത്തുന്ന ജില്ല, പര്യടന തീയതി ക്രമത്തിൽ

തൃശൂർ: ജനുവരി 16, 17, 18

പത്തനംതിട്ട 23, 24

കാസർകോട് 29,30

തിരുവനന്തപുരം: ഫെബ്രുവരി ഒന്ന്, രണ്ട്, മൂന്ന്

കൊല്ലം: ആറ്, ഏഴ്, എട്ട്

ആലപ്പുഴ: 11, 12, 13

എറണാകുളം: 16, 17, 18

ഇടുക്കി: 19, 20, 21

കോഴിക്കോട്: 23, 24, 25

വയനാട്: 26, 27

കണ്ണൂർ: മാർച്ച് ഒന്ന്, രണ്ട്

മലപ്പുറം: അഞ്ച്, ആറ്, ഏഴ്

പാലക്കാട്: ഒൻപത്, പത്ത്, 11

കോട്ടയം: 13, 14, 15.