- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തട്ടിപ്പിന്റെ പര്യായമായി കോടിയേരി ബാലകൃഷ്ണൻ മാറി; മുഹമ്മദ് അനൂപുമായി ബിനീഷ് കോടിയേരിക്ക് ബന്ധമുണ്ട്; സ്വർണക്കള്ളക്കടത്ത് കേസിൽ കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തിനുള്ള പങ്ക് അന്വേഷിക്കണമെന്ന് ബി.ജെ,പി വ്യക്താവ് ബി ഗോപാലകൃഷ്ണൻ
തിരൂർ: സ്വർണക്കള്ളക്കടത്ത് കേസിൽ കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തിനുള്ള പങ്ക് അന്വേഷിക്കണമെന്ന് ബിജെപി. വക്താവ് അഡ്വ. ബി.ഗോപാലകൃഷ്ണൻ. സ്വർണക്കടത്ത് കേസിൽ കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തിന് ബന്ധമുണ്ട്. തട്ടിപ്പിന്റെ പര്യായമായി കോടിയേരി ബാലകൃഷ്ണൻ മാറി.
മുഹമ്മദ് അനൂപുമായി കോടിയേരിയുടെ മകൻ ബിനീഷ് കോടിയേരി ക്ക് ബന്ധമുണ്ട്. സ്വർണക്കള്ളക്കടത്ത് കേസിൽ കോടിയേരി കുടുംബത്തിന് ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്നും ബി.ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു. തിരൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിനീഷ് കോടിയേരിക്ക് സ്വർണക്കടത്ത് കേസിലെ പ്രതി റമീസുമായി ബന്ധമുണ്ട്. കോടിയേരി ബാലകൃഷ്ണൻ, ബിനീഷ് കോടിയേരി എന്നിവരുടെ ഫോൺ രേഖകൾ പരിശോധിക്കണം. കോടിയേരി ബാലകൃഷ്ണൻ വഴി സ്വപ്നയെ സംരക്ഷിക്കാൻ ശ്രമങ്ങൾ നടന്നോ എന്ന് കണ്ടെത്തണമെന്നും ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു.
Next Story