- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാർട്ടിക്കെതിരായി അപവാദ പ്രചാരണം നടത്തുന്നെന്ന് ആരോപണം; ഏഷ്യാനെറ്റ് ന്യൂസുമായി സഹകരിക്കേണ്ടതില്ലെന്ന് ബിജെപി സംസ്ഥാന നേതൃത്വം
കോട്ടയം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരായി നീചമായ അപവാദപ്രചരണം നടത്തുന്ന ഏഷ്യാനെറ്റ് ന്യൂസുമായുള്ള സഹകരണം അവസാനിപ്പിക്കുന്നെന്ന് പാർട്ടി സംസ്ഥാന നേതൃത്വം. പാർട്ടിയെ തളർത്തുന്നരീതിയിലാണ് ഏഷ്യാനെറ്റ് ന്യൂസ് ചാനൽ വാർത്തകൾ നൽകുന്നതെന്ന് ബിജെപി ആരോപിച്ചു. ബിജെപി ഭാരവാഹി യോഗത്തിൽ പ്രസിഡന്റ് വി മുരളീധരൻ ആണ് ഇക
കോട്ടയം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരായി നീചമായ അപവാദപ്രചരണം നടത്തുന്ന ഏഷ്യാനെറ്റ് ന്യൂസുമായുള്ള സഹകരണം അവസാനിപ്പിക്കുന്നെന്ന് പാർട്ടി സംസ്ഥാന നേതൃത്വം. പാർട്ടിയെ തളർത്തുന്നരീതിയിലാണ് ഏഷ്യാനെറ്റ് ന്യൂസ് ചാനൽ വാർത്തകൾ നൽകുന്നതെന്ന് ബിജെപി ആരോപിച്ചു. ബിജെപി ഭാരവാഹി യോഗത്തിൽ പ്രസിഡന്റ് വി മുരളീധരൻ ആണ് ഇക്കാര്യം അറിയച്ചത്.
ബിജെപിയുടെ വളർച്ചയെ തടസപ്പെടുത്തുന്ന തരത്തിലാണ് ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ നൽകുന്നത്. ചാനൽ ചർച്ചകളിൽ ഇനി മുതൽ ബിജെപി നേതാക്കൾ പങ്കെടുക്കില്ല.
രാജ്യത്തിന്റെ വികസനത്തിനുവേണ്ടി കേന്ദ്ര സർക്കാർ നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ ചർച്ചചെയ്യേണ്ടതിനു പകരം നിസ്സാരമായ കാര്യങ്ങൾ ഊതിവീർപ്പിക്കാനുള്ള ശ്രമമാണ് കേരളത്തിൽ കോൺഗ്രസും സിപിഎമ്മും നടത്തുന്നത്. ഏഷ്യാനെറ്റ് ന്യൂസടക്കമുള്ള മാദ്ധ്യമങ്ങളെക്കൂടി കൂട്ടുപിടിച്ചാണ് ഈ ശ്രമങ്ങൾ നടക്കുന്നത് എന്നുള്ളത് അങ്ങേയറ്റം വേദനാജനകവും അപലപനീയവുമാണ്. മാദ്ധ്യമങ്ങൾ പുലർത്തേണ്ട നിഷ്പക്ഷത സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും രാഷ്ട്രീയ താൽപര്യങ്ങൾക്കു മുമ്പിൽ അടിയറവ് വയ്ക്കുന്ന സാഹചര്യമാണ് ചില മാദ്ധ്യമങ്ങളുടെയെങ്കിലും ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.
ലോകം മുഴുവൻ ശ്രദ്ധിക്കപ്പെട്ട നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനം ഏഷ്യനെറ്റ് ന്യൂസ് ചാനൽ അപഹാസ്യമായാണ് ചിത്രീകരിച്ചതെന്ന് ബിജെപി യോഗം വിലയിരുത്തി. സ്വച്ഛഭാരത് അഭിയാനെക്കുറിച്ചും മരുന്നുവിലയെക്കുറിച്ചുള്ള റിപ്പോർട്ടും പാർട്ടിയെ കരിവാരിത്തേക്കുന്നതാണ്. മരുന്നുവില വർദ്ധിപ്പിക്കുന്നു എന്ന നിലയിൽ കേരളത്തിൽ നടക്കുന്ന പ്രചരണം വാസ്തവ വിരുദ്ധമാണ്. നൂറിലധികം മരുന്നുകളുടെ വില കുറച്ചതിനെക്കുറിച്ച് പറയാതെ മരുന്നുവില വർദ്ധിക്കുന്നുവെന്നുള്ള പൊതുധാരണ സൃഷ്ടിക്കാനുള്ള പ്രചാരണമാണ് നടത്തിയത്.
ഗ്യാസ് സിലിണ്ടറിന് 250 രൂപ വർദ്ധിപ്പിച്ചെന്ന് നാലുദിവസം തുടർച്ചയായി ഏഷ്യാനെറ്റ് ചാനൽ വ്യാജപ്രചാരണം നടത്തി. ഓണത്തിന് അരിയും ഗോതമ്പും കുറയ്ക്കുന്നു എന്ന പ്രചാരണവും നടന്നു. നിക്ഷ്പക്ഷമായ മാദ്ധ്യമ പ്രവർത്തനത്തിന് ചേർന്നതല്ല ഏഷ്യാനെറ്റിന്റെ പ്രവർത്തനം എന്നതിനാൽ ചാനലുമായുള്ള സഹകരണം തങ്ങൾ അവസാനിപ്പിക്കുകയാണെന്ന് ബിജെപി നേതാക്കൾ പറഞ്ഞു.
അതേസമയം, പാർട്ടിയുടെ പ്രചാരണ പരിപാടികൾ ഉദ്ദേശിച്ച ഫലം കാണുന്നില്ലെന്നും യോഗത്തിൽ വിമർശനം ഉയർന്നു. ഹൈക്കോടതി സ്റ്റാൻഡിങ് കൗൺസിലിൽ പാർട്ടിയുമായി ബന്ധമില്ലാത്തവരെ തിരുകി കയറ്റിയെന്നും ആരോപണമുയർന്നു.