- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അച്ഛാദിൻ എത്താൻ കുറഞ്ഞത് 25 വർഷം കൂടി വേണമെന്ന് തുറന്ന് സമ്മതിച്ച് അമിത് ഷാ; അഞ്ചുകൊല്ലം കൊണ്ട് ഇന്ത്യ അമേരിക്ക ആകുമെന്ന് പ്രതീക്ഷിച്ചവർക്ക് നിരാശ
അധികാരത്തിലേറിയാൽ ഉടൻ ഇന്ത്യയുടെ മുഖഛായ മാറ്റിമറിക്കാമെന്ന മോഹമൊക്കെ ബിജെപി കൈവിട്ടു. നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ അച്ഛേ ദിൻ നടപ്പാകണമെങ്കിൽ ചുരുങ്ങിയത് 25 വർഷമെങ്കിലും വേണമെന്ന് പാർട്ടി അദ്ധ്യക്ഷൻ അമിത് ഷാ തുറന്നു പറഞ്ഞു. ബ്രിട്ടീഷ് ഭരണത്തിന് മുമ്പ് ഇന്ത്യയ്ക്കുണ്ടായിരുന്ന പേരും പെരുമയും വീണ്ടെടുക്കുന്നതിന്

അധികാരത്തിലേറിയാൽ ഉടൻ ഇന്ത്യയുടെ മുഖഛായ മാറ്റിമറിക്കാമെന്ന മോഹമൊക്കെ ബിജെപി കൈവിട്ടു. നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ അച്ഛേ ദിൻ നടപ്പാകണമെങ്കിൽ ചുരുങ്ങിയത് 25 വർഷമെങ്കിലും വേണമെന്ന് പാർട്ടി അദ്ധ്യക്ഷൻ അമിത് ഷാ തുറന്നു പറഞ്ഞു. ബ്രിട്ടീഷ് ഭരണത്തിന് മുമ്പ് ഇന്ത്യയ്ക്കുണ്ടായിരുന്ന പേരും പെരുമയും വീണ്ടെടുക്കുന്നതിന് മോദി നൽകിയ പേരാണ് അച്ഛേദിൻ.
അഞ്ചുവർഷം ബിജെപി ഭരിച്ചതുകൊണ്ട് ഇന്ത്യയെ ലോകശക്തിയാക്കി മാറ്റാനാവില്ലെന്ന് അമിത് ഷാ പറഞ്ഞു. എന്നാൽ,ഈ അഞ്ചുവർഷം കൊണ്ട് ചെയ്തുതീർക്കാൻ ഏറെയുണ്ട്. പണപ്പെരുപ്പം കുറയ്ക്കുക, അതിർത്തികൾ സുരക്ഷിതമാക്കുക, ശക്തമായ വിദേശ നയത്തിന് രൂപം നൽകുക, സാമ്പത്തിക വികസനം നേടുക, ദാരിദ്ര്യമകറ്റുക, കൂടുതൽ തൊഴിലവരങ്ങൾ സൃഷ്ടിക്കുക തുടങ്ങിയവയാണ് ആ ലക്ഷ്യങ്ങൾ.
എന്നാൽ, അച്ഛേ ദിൻ സഫലമാക്കുന്നതിന് ഇതൊന്നും പോര. അതിന് അടുത്ത 25 വർഷത്തേയ്ക്ക് എല്ലാ തലത്തിലും ബിജെപി അധികാരത്തിൽവരണം. പഞ്ചായത്ത് മുതൽ ലോക്‌സഭ വരെയുള്ള തിരഞ്ഞെടുപ്പുകളിൽ രാജ്യത്തുടനീളം ബിജെപി വിജയിക്കണം. അങ്ങനെ സംഭവിച്ചാൽ ഇന്ത്യയെ ലോകത്തെ വൻശക്തിയാക്കി മാറ്റാനാകുമെന്ന് അമിത് ഷാ പറഞ്ഞു.
കേന്ദ്രത്തിൽ ശക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയെങ്കിലും കാര്യമായൊന്നും ചെയ്യാനായിട്ടില്ലെന്ന യാഥാർഥ്യം അംഗീകരിക്കുകയാണ് അമിത് ഷായുടെ ഈ വാക്കുകൾ. ഇന്ത്യയിൽ സമൂലമായൊരു മാറ്റം വരുത്തുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് പാർട്ടി ഇതിനകം തിരിച്ചറിഞ്ഞുകഴിഞ്ഞു. മധ്യപ്രദേശിലെയും രാജസ്ഥാനിലെയും സർക്കാരുകൾക്കുനേരെ ഉയർന്ന അഴിമതിയാരോപണവും ബീഹാറിൽ ജനതാപരിവാർ ഏകീകരണത്തോടെയുണ്ടായ ക്ഷീണവും ബിജെപിയെ വീണ്ടുവിചാരത്തിന് പ്രേരിപ്പിച്ചിട്ടുണ്ട്.

