- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദിയെ പൂട്ടാൻ വ്യാപം - ലളിത് മോദി വിഷയങ്ങൾ ആയുധമാക്കുന്ന രാഹുൽ ഗാന്ധിക്കു തലവേദന ആകുക ഉമ്മൻ ചാണ്ടി! സുഷമയെയും വസുന്ധരയെയും രക്ഷിക്കാൻ സോളാർ തട്ടിപ്പും ബാർകോഴയും പാർലമെന്റിൽ ആയുധമാക്കാൻ ബിജെപി
ന്യൂഡൽഹി: കേന്ദ്രത്തിൽ ഇപ്പോൾ എല്ലാവരും അഴിമതി ആരോപണത്തിന്റെ പിടിയിലാണ്. ഒരിക്കലും മായാത്ത നിരവധി അഴിമതിക്കറകളിൽപ്പെട്ടു കോൺഗ്രസ് നട്ടം തിരിയുമ്പോഴാണു വ്യാപവും ലളിത് മോദിയും ബിജെപിയെ തിരിച്ചടിക്കാനുള്ള വടിയായി കോൺഗ്രസിന്റെ കൈയിൽ എത്തിച്ചേർന്നത്. കേന്ദ്ര സർക്കാരിനെ പ്രതിരോധത്തിലാക്കാൻ ഈ അഴിമതിക്കേസുകൾ വ്യാപകമായി ഉപയോഗിക്

ന്യൂഡൽഹി: കേന്ദ്രത്തിൽ ഇപ്പോൾ എല്ലാവരും അഴിമതി ആരോപണത്തിന്റെ പിടിയിലാണ്. ഒരിക്കലും മായാത്ത നിരവധി അഴിമതിക്കറകളിൽപ്പെട്ടു കോൺഗ്രസ് നട്ടം തിരിയുമ്പോഴാണു വ്യാപവും ലളിത് മോദിയും ബിജെപിയെ തിരിച്ചടിക്കാനുള്ള വടിയായി കോൺഗ്രസിന്റെ കൈയിൽ എത്തിച്ചേർന്നത്.
കേന്ദ്ര സർക്കാരിനെ പ്രതിരോധത്തിലാക്കാൻ ഈ അഴിമതിക്കേസുകൾ വ്യാപകമായി ഉപയോഗിക്കുന്നതിനിടെയാണ് വീണ്ടും എന്തു മാർഗങ്ങൾ കോൺഗ്രസിനെതിരായി പ്രയോഗിക്കാമെന്നു ബിജെപി ചിന്തിച്ചുതുടങ്ങിയത്. കോൺഗ്രസിനെ പ്രതിരോധിക്കാൻ കേരളത്തിൽ കത്തി നിൽക്കുന്ന സോളാർ തട്ടിപ്പു കേസ് എടുത്തു പയറ്റാനാണു ബിജെപി നീക്കം.
മോദിയെ പൂട്ടിയിടാനായി വ്യാപവും ലളിത് മോദിയുമൊക്കെ വിഷയമാക്കി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ആഞ്ഞടിക്കുമ്പോഴാണു തലവേദനയായി ഉമ്മൻ ചാണ്ടിയുൾപ്പെടെ ആരോപണശരങ്ങൾക്കു വിധേയമായ സോളാർ ആയുധമാക്കാൻ ബിജെപി ഒരുങ്ങുന്നത്.
കേരളത്തിലെ യു.ഡി.എഫ് സർക്കാരിനെ പിടിച്ചു കുലുക്കിയ ഒന്നാണു സോളാർ തട്ടിപ്പു കേസ്. ഇതെക്കുറിച്ചുള്ള വിവാദം ഉയർത്തി തിരിച്ചടിക്കാൻ ബിജെപി തീരുമാനിച്ചതായാണു റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ലളിത് മോദി വിവാദത്തിൽ കേന്ദ്രമന്ത്രി സുഷമാ സ്വരാജ്, രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ, വ്യാപം അഴിമതിക്കേസിൽ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ എന്നിവരുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ് തീരുമാനിച്ചിരിക്കുകയാണ്. അതിന് തിരിച്ചടിയെന്നോണമാണ് സോളാർ വിഷയം ഉന്നയിക്കാൻ ബിജെപിയുടെ നീക്കം.
സോളാർ ആരോപണം ഉയർന്നപ്പോൾ ഉമ്മൻ ചാണ്ടിയോട് കോൺഗ്രസ് ഹൈക്കമാൻഡ് എന്തുകൊണ്ട് രാജി ആവശ്യപ്പെട്ടില്ലെന്നാകും ബിജെപി കോൺഗ്രസ് നേതാക്കളോട് ചോദിക്കുക. സോളാർ വിഷയം പാർലമെന്റിൽ ഉന്നയിക്കാൻ ബിജെപി നേതാക്കൾക്കിടയിൽ ഇതിനകംതന്നെ ധാരണയായിട്ടുണ്ട്.
മാത്രമല്ല, ഈ വിഷയം ശക്തമായി ഉന്നയിച്ചാൽ കേരളത്തിലും തങ്ങൾക്കു മൈലേജ് കൂട്ടാനാകുമെന്ന പ്രതീക്ഷയും ബിജെപി കേന്ദ്രനേതൃത്വത്തിനുണ്ട്. അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിഞ്ഞതു വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും ആവർത്തിക്കാമെന്ന പ്രതീക്ഷ ബിജെപിക്കുണ്ട്. ഇതിനൊപ്പം കേന്ദ്രം കൂടി ഏറ്റെടുക്കുന്ന സോളാർ കേസും ആയുധമാക്കാമെന്നും സംസ്ഥാന നേതൃത്വം കരുതുന്നു.
ബാർ കോഴക്കേസിലും സംസ്ഥാന സർക്കാർ ഏഴെ പഴികേട്ടിരുന്നതാണ്. ഈ വിഷയവും ശക്തിയായി ഉന്നയിക്കാനാണു ബിജെപി തീരുമാനം. കേരളം കണ്ട ഏറ്റവും വലിയ അഴിമതികളിൽപ്പെടുന്നതാണു സോളാർ തട്ടിപ്പും ബാർ കോഴയുമെന്നാണു ബിജെപിയുടെ വിലയിരുത്തൽ. ഒരു മന്ത്രിക്കെതിരെ പ്രത്യക്ഷത്തിൽ ആരോപണം വന്നിട്ടും രാജി ആവശ്യപ്പെടാത്തതും മുഖ്യമന്ത്രി എന്ന നിലയിൽ ഉമ്മൻ ചാണ്ടിയുടെ കഴിവുകേടിനെയാണു ചൂണ്ടിക്കാട്ടുന്നതെന്നാണു ബിജെപിയുടെ വാദം. ഇക്കാര്യം രാജസ്ഥാൻ മുഖ്യമന്ത്രിയെയും കേന്ദ്ര വിദേശകാര്യമന്ത്രിയെയും രക്ഷിക്കാനുള്ള ആയുധമാക്കി ഉപയോഗിക്കാൻ തന്നെയാണു കേന്ദ്ര നേതാക്കൾ ലക്ഷ്യമിടുന്നത്.
ഈ നീക്കം സംസ്ഥാനത്തും അനുകൂലമായി ഭവിക്കുമെന്നു തന്നെയാണു സംസ്ഥാന ബിജെപി നേതാക്കളും കരുതുന്നത്. വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ഈ നീക്കങ്ങളുടെ ഫലം ലഭിക്കുമെന്ന പ്രതീക്ഷയിൽ തന്നെയാണു ബിജെപി സംസ്ഥാന നേതൃത്വം.

