- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മധ്യപ്രദേശിനും രാജസ്ഥാനും പിന്നാലെ ബംഗളൂരു കോർപറേഷൻ തെരഞ്ഞെടുപ്പിലും ബിജെപിക്കു മിന്നും ജയം; ബിബിഎംപിയിൽ അധികാരം ഉറപ്പിച്ചത് 198ൽ 101 സീറ്റ് സ്വന്തമാക്കി
ബംഗളൂരു: ബംഗളൂരുവിൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ബിജെപിക്കു മിന്നുന്ന ജയം. ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) തെരഞ്ഞെടുപ്പിൽ 198 വാർഡുകളിൽ 101 സീറ്റുകൾ സ്വന്തമാക്കിയാണ് ബിജെപി വെന്നിക്കൊടി പാറിച്ചത്. കോൺഗ്രസ് 75 സീറ്റും ജനതാദൾ സെക്കുലർ 14 സീറ്റും മറ്റ് ചെറു പാർട്ടികൾ എട്ട് സീറ്റും നേടി. ശനിയാഴ്ചയായിരുന്നു ബംഗളൂരു കോർപ്പറേഷനിലെ 198ൽ 197 വാർ
ബംഗളൂരു: ബംഗളൂരുവിൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ബിജെപിക്കു മിന്നുന്ന ജയം. ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) തെരഞ്ഞെടുപ്പിൽ 198 വാർഡുകളിൽ 101 സീറ്റുകൾ സ്വന്തമാക്കിയാണ് ബിജെപി വെന്നിക്കൊടി പാറിച്ചത്.
കോൺഗ്രസ് 75 സീറ്റും ജനതാദൾ സെക്കുലർ 14 സീറ്റും മറ്റ് ചെറു പാർട്ടികൾ എട്ട് സീറ്റും നേടി. ശനിയാഴ്ചയായിരുന്നു ബംഗളൂരു കോർപ്പറേഷനിലെ 198ൽ 197 വാർഡുകളിലേക്കുമുള്ള തിരഞ്ഞെടുപ്പ് നടന്നത്. വോട്ടുകൾ 27 സെന്ററുകളിലായി ചൊവ്വാഴ്ച രാവിലെ എട്ടു മുതലാണ് എണ്ണിത്തുടങ്ങിയത്.
തെരഞ്ഞെടുപ്പിൽ 49.3 ശതമാനം വോട്ടുകൾ രേഖപ്പെടുത്തി. ഹൊങ്ങസാന്ദ്ര വാർഡിലെ കോൺഗ്രസ് സ്ഥാനാർത്ഥി കെ. മഹേശ്വരി വ്യാജ ജാതി സർട്ടിഫിക്കറ്റ് സമർപ്പിച്ചതിനെ തുടർന്ന് സ്ഥാനാർത്ഥിത്വം റദ്ദാക്കിയിരുന്നു. ഇതോടെ ഇവിടുത്തെ ബിജെപി സ്ഥാനാർത്ഥി ഭാരതി രാമചന്ദ്ര (45) എതിരില്ലാതെ നേരത്തെ തന്നെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ബി.ബി.എംപി ഭരണം പിടിച്ചെടുത്ത ബിജെപി നേതാക്കൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകൾ നേർന്നു. നേരത്തെ മദ്ധ്യപ്രദേശിലേയും രാജസ്ഥാനിലേയും തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പുകളിൽ ബിജെപി വിജയം നേടിയിരുന്നു.
ബിജെപിയുടെ ദുർഭരണത്തിനിടെയിലും തങ്ങൾ മുന്നോട്ട് വച്ച നിർദ്ദേശങ്ങൾ ജനങ്ങൾ അംഗീകരിക്കാത്തതാണു പരാജയ കാരണമെന്ന് തോൽവി അംഗീകരിച്ചുള്ള വാർത്താക്കുറിപ്പിൽ കോൺഗ്രസ് വ്യക്തമാക്കി. സംസ്ഥാനത്തെ പ്രതിപക്ഷ കക്ഷി കോർപ്പറേഷൻ ഭരണം പിടിച്ചെടുക്കുന്നത് കർണാടകത്തിൽ ആദ്യമായാണ്.
സംസ്ഥാനം ഭരിക്കുന്ന പാർട്ടിക്ക് അനുകൂലമായ വോട്ട് ചെയ്യുന്ന ചരിത്രമാണ് സാധാരണയായി ബംഗളൂരു നഗരസഭയ്ക്ക് ഉള്ളത്. ഈ ചരിത്രം തന്നെ മാറ്റിക്കുറിച്ചാണ് ബിജെപി നഗരസഭ ഭരണം നിലനിർത്തിയത്. ലോക്‌സഭ തിരഞ്ഞെടുപ്പിൽ ബെംഗളൂരുവിലെ മൂന്ന് മണ്ഡലങ്ങളിലും ബിജെപിയാണു ജയിച്ചത്.