തലശേരി : കഴിഞ്ഞ ദിവസം ന്യൂമാഹി അഴീക്കലിൽ ബിജെപി പ്രവർത്തകൻ ലിഥിന്റെ വീട് ആക്രമിക്കപ്പെട്ട കേസിൽ ബിജെപിപ്രവർത്തകനെ തലശേരി കോടതി റിമാൻഡ് ചെയ്തു ബിജെപി ജില്ലാ പ്രസിഡണ്ട് എൻ.ഹരിദാസ് അടക്കമുള്ളവർ വീട് സന്ദർശിക്കുകയും സി പി എം പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് ആരോപിക്കുകയും ചെയ്തിരുന്നു.

സംഭവത്തിൽ പൊലീസിനെതിയും വിമർശനമുയർന്നിരുന്നു. എന്നാൽ ന്യൂ മാഹി പൊലീസ് കേസെടുത്ത് അനേഷണം ഈർജിതമാക്കിയതോടെ വീടാക്രമിച്ച കേസിൽ ബിജെപി.പ്രവർത്തകനായ ചാലക്കര മണ്ടപ്പറമ്പത്ത് കോളനിയിലെ ശ്രീലേഷാണ് അറസ്റ്റിലായത്. തലശ്ശേരി കോടതിയിൽ ഹാജരാക്കിയ ശ്രീലേഷിനെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.