മനാമ: ബഹ്‌റൈൻ കേരളീയ സമാജം സാഹിത്യ വേദി ബഹ്‌റൈനിലെ എഴുത്തുക്കാർക്കിടയിൽ നടത്തിയ കഥാരചനാ മത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചു. ബൈന നാരായൺ , പ്രജിത്ത് നമ്പ്യാർ, സുരഭി ഹരീഷ് എന്നിവരാണ് സമ്മാനത്തിന് അർഹരായത്.

സാഹിത്യ വേദിയുടെ ദ്വിവാര സാഹിത്യ സദസ്സിൽ വച്ചാണ് സമാജം സാഹിത്യ വിഭാഗം സെക്രട്ടറി ബിജു.എം.സതീഷ് വിജയികളെ പ്രഖ്യാപിച്ചത്.എഴുത്തുകാരുടെ രചനകൾ പരിശോധിക്കുമ്പോൾ ഒരു പുതിയ ഭാവുകത്വ ഭാവിയിലേക്ക് സാഹിത്യത്തെ പരിവർത്തനം ചെയ്യുന്നതിനിടനൽകുന്ന സാഹിത്യ കൂട്ടായ്മകളും ശില്പശാലകളും വരും നാളുകളിൽ സംഘടിപ്പിക്കുമെന്ന് സാഹിത്യ വേദിയുടെ പ്രവർത്തകർ അറിയിച്ചു.