- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹറിൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന പ്രൊഫ: നരേന്ദ്ര പ്രസാദ് നാടകോൽത്സവം; സഖി നാടകം ഇന്ന്
ബഹറിൻ കേരളീയ സമാജത്തിലെ പ്രൊഫ: നരേന്ദ്ര പ്രസാദ് നാടകോൽത്സവത്തിലെ ആദ്യ നാടകം സമയമായോ സഖി ഇന്ന് രാത്രി (10.11.18) ശനി സമാജം ഡയമണ്ട് ജൂബിലി ഹാളിൽ രാത്രി 8 മണിക്ക് ആരംഭിക്കും. രണ്ടാമത്തെ നാടകം ബർസക്ക് നാളെ രാത്രി 8 മണിക്ക് പ്രതിഭ നാടകവേദി അവതരിപ്പിക്കും. ആറോളം നാടകങ്ങളാണ് ഈ വർഷം രംഗത്ത് അവതരിപ്പിക്കുന്നത്. മലയാളത്തിന്റെ എക്കാലത്തെയും ശ്രേഷ്ഠ കവിയായ കുമാരനാശൻ എഴുതിയ കരുണയെ അതിജിവിച്ച് പ്രശസ്ത നാടകരചിതാവ് ആശാമോൻ കൊടുങ്ങല്ലൂർ രചിച്ച സമയമായോ സഖി എന്ന നാടകം സംവിധാനം ചെയ്യുന്നത് സംവിധാനത്തിന്‌കേരള സംഗീത നാടക അക്കാദമിയുടെ അവാർഡ് ലഭിച്ച ശ്രീ.സുരേഷ് പെണ്ണുക്കരയാണ് കാമാസക്കതമായ ജീവിത കാമനകളാൽ സമ്പത്തും സൗന്ദര്യത്തിലും മതിമറന്ന വാസവദത്തയിലൂടെ ജീവിതത്തിന്റെ അകകാഴ്ചകളിലേക്കാണ് നാടകം കണ്ണാടി കാണിക്കുന്നത്. ഗുരുദേവ സോഷ്യൽ സൊസൈറ്റിയാണ് നാടകം രംഗത്തവതരിപ്പിക്കുന്നത്. ശ്രീ നാരയണ ഗുരുവും കവി കുമാരനാശാനെയും ചിത്രികരിക്കുന്ന നാടകത്തിൽ ബഹറിനിലെ പ്രശസ്ത നാടക പ്രവർത്തകർ സഹകരിക്കുന്നു.ശിവകുമാർ കൊല്ലറോത്ത്, മനോജ് മോ
ബഹറിൻ കേരളീയ സമാജത്തിലെ പ്രൊഫ: നരേന്ദ്ര പ്രസാദ് നാടകോൽത്സവത്തിലെ ആദ്യ നാടകം സമയമായോ സഖി ഇന്ന് രാത്രി (10.11.18) ശനി സമാജം ഡയമണ്ട് ജൂബിലി ഹാളിൽ രാത്രി 8 മണിക്ക് ആരംഭിക്കും. രണ്ടാമത്തെ നാടകം ബർസക്ക് നാളെ രാത്രി 8 മണിക്ക് പ്രതിഭ നാടകവേദി അവതരിപ്പിക്കും. ആറോളം നാടകങ്ങളാണ് ഈ വർഷം രംഗത്ത് അവതരിപ്പിക്കുന്നത്.
മലയാളത്തിന്റെ എക്കാലത്തെയും ശ്രേഷ്ഠ കവിയായ കുമാരനാശൻ എഴുതിയ കരുണയെ അതിജിവിച്ച് പ്രശസ്ത നാടകരചിതാവ് ആശാമോൻ കൊടുങ്ങല്ലൂർ രചിച്ച സമയമായോ സഖി എന്ന നാടകം സംവിധാനം ചെയ്യുന്നത് സംവിധാനത്തിന്‌കേരള സംഗീത നാടക അക്കാദമിയുടെ അവാർഡ് ലഭിച്ച ശ്രീ.സുരേഷ് പെണ്ണുക്കരയാണ്
കാമാസക്കതമായ ജീവിത കാമനകളാൽ സമ്പത്തും സൗന്ദര്യത്തിലും മതിമറന്ന വാസവദത്തയിലൂടെ ജീവിതത്തിന്റെ അകകാഴ്ചകളിലേക്കാണ് നാടകം കണ്ണാടി കാണിക്കുന്നത്.
ഗുരുദേവ സോഷ്യൽ സൊസൈറ്റിയാണ് നാടകം രംഗത്തവതരിപ്പിക്കുന്നത്. ശ്രീ നാരയണ ഗുരുവും കവി കുമാരനാശാനെയും ചിത്രികരിക്കുന്ന നാടകത്തിൽ ബഹറിനിലെ പ്രശസ്ത നാടക പ്രവർത്തകർ സഹകരിക്കുന്നു.ശിവകുമാർ കൊല്ലറോത്ത്, മനോജ് മോഹൻ, വിജിന സന്തോഷ്, ഫിറോസ് തിരുവത്ര, വിനോദ് അളിയത്ത്, ബോണി ജോസ്, നാസർ മാട്ടൂൽ, കാത്തു സച്ചിൻ എന്നിവർ അഭിനയിക്കുന്നു.
കൃഷ്ണൻ പയ്യന്നൂർ വെളിച്ചം നൽകുന്ന നാടകത്തിൽ ആരതി ഷാഗിൽ ശബ്ദം നിയന്ത്രിക്കുന്നു. രംഗസജ്ജീകരണം നിർവഹിക്കുന്നത് സുരേഷ് അയ്യബള്ളിയും നാടകത്തിന്റെ ജനറൽ കോർഡിനേറ്റർ ശശി തിരുവാങ്കുളം സാങ്കേതിക സഹായം ബാബു അയിനിക്കാട്, ബിജു യോഹന്നാൻ ,എന്നിവരാണ്
നാടകോൽത്സവത്തിലേക്കു് പ്രവേശനം സൗജന്യമാണെന്നും നാടകം കാണാനായി മുഴുവൻ നാടക പ്രേമികളെയും ബഹറിൻ കേരളീയ സമാജത്തിലേക്ക് ക്ഷണിക്കുന്നതായി സമാജം പ്രസിഡണ്ട് പി.വി. രാധാകൃഷ്ണപിള്ള, സെക്രട്ടറി രഘു എന്നിവർ അറിയിച്ചു.