- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹറിൻ കേരളീയ സമാജം നാടകോത്സവം; വായാടിക്കുന്ന് പി .ഒ നാളെ അരങ്ങിലെത്തും
ബഹറിൻ കേരളീയ സമാജംസംഘടിപ്പിക്കുന്ന പൊഫ. നരേന്ദ്ര പ്രസാദ് അനുസ്മരണ നാടകോത്സവത്തോടനുബന്ധിച്ചു സമാജം സ്‌കൂൾ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തിൽ നവംബർ 23 വെള്ളിയാഴ്ച വൈകീട്ട് എട്ടു മണിക്ക് സമാജം ഡയമണ്ട് ജൂബിലി ഹാളിൽ വായാടിക്കുന്ന് പി .ഒ എന്ന നാടകം അരങ്ങേറുന്നു. തൃശ്ശൂർ പെരുവല്ലൂർ സ്വദേശിയും ൃ, സ്‌കൂൾ അദ്ധ്യാപകനും , നാടകപ്രവർത്തകനും ആയ ദാമോദർ മെമ്പള്ളി ആണ് നാടക രചയിതാവ്. സമാജം അംഗവും ,കേരള സംഗീത നാടക അക്കാദമി പുരസ്‌കാര ജേതാവും ആയ മനോഹരൻ പാവറട്ടി ആണ് നാടകം സംവിധാനം ചെയ്യുന്നത്. ജാതി മത ഭേദ വ്യത്ത്യാസമില്ലാതെ സകല മനുഷ്യരും ഐഖ്യത്തോടെ ജീവിക്കുന്ന വായാടിക്കുന്നു എന്ന കൊച്ചു ഗ്രാമവും, വായാടികുന്നിലമ്മയുടെ ക്ഷേത്രവും, ചുറ്റിപ്പറ്റിയുള്ള കൊച്ചു കൊച്ചു സംഭവങ്ങളാണ് ഈ നാടകത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുവാൻ ശ്രമിക്കുന്നത്. സമാജത്തിലെ നാടക പ്രവർത്തകരായ പുതുമുഖങ്ങൾ അടക്കമുള്ള ഒരു വലിയ താരനിരയാണ് ഈ നാടകത്തിലൂടെ അരങ്ങിലെത്തുന്നത് . പ്രദീപ് പതേരി, വിനയചന്ദ്രൻ , ഗണേശ് കൂരാറ , ഹീര ജോസഫ് , സജീവൻ ചെറുകുന്ന് , ബിനോജ്
ബഹറിൻ കേരളീയ സമാജംസംഘടിപ്പിക്കുന്ന പൊഫ. നരേന്ദ്ര പ്രസാദ് അനുസ്മരണ നാടകോത്സവത്തോടനുബന്ധിച്ചു സമാജം സ്‌കൂൾ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തിൽ നവംബർ 23 വെള്ളിയാഴ്ച വൈകീട്ട് എട്ടു മണിക്ക് സമാജം ഡയമണ്ട് ജൂബിലി ഹാളിൽ വായാടിക്കുന്ന് പി .ഒ എന്ന നാടകം അരങ്ങേറുന്നു.
തൃശ്ശൂർ പെരുവല്ലൂർ സ്വദേശിയും ൃ, സ്‌കൂൾ അദ്ധ്യാപകനും , നാടകപ്രവർത്തകനും ആയ ദാമോദർ മെമ്പള്ളി ആണ് നാടക രചയിതാവ്. സമാജം അംഗവും ,കേരള സംഗീത നാടക അക്കാദമി പുരസ്‌കാര ജേതാവും ആയ മനോഹരൻ പാവറട്ടി ആണ് നാടകം സംവിധാനം ചെയ്യുന്നത്.
ജാതി മത ഭേദ വ്യത്ത്യാസമില്ലാതെ സകല മനുഷ്യരും ഐഖ്യത്തോടെ ജീവിക്കുന്ന വായാടിക്കുന്നു എന്ന കൊച്ചു ഗ്രാമവും, വായാടികുന്നിലമ്മയുടെ ക്ഷേത്രവും, ചുറ്റിപ്പറ്റിയുള്ള കൊച്ചു കൊച്ചു സംഭവങ്ങളാണ് ഈ നാടകത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുവാൻ ശ്രമിക്കുന്നത്.
സമാജത്തിലെ നാടക പ്രവർത്തകരായ പുതുമുഖങ്ങൾ അടക്കമുള്ള ഒരു വലിയ താരനിരയാണ് ഈ നാടകത്തിലൂടെ അരങ്ങിലെത്തുന്നത് . പ്രദീപ് പതേരി, വിനയചന്ദ്രൻ , ഗണേശ് കൂരാറ , ഹീര ജോസഫ് , സജീവൻ ചെറുകുന്ന് , ബിനോജ് പാവറട്ടി , മുഹമ്മദ് ഇക്‌ബാൽ , ഷിബു ഗുരുവായൂർ ,കരുണാകരൻ , സനൽകുമാർ , ഭാഗ്യരാജ്, നിഷ ദിലീഷ് , സന്ധ്യ ജയരാജ് , സാറ സാജൻ, സിദ്ധാർഥ് ജയരാജ് തുടങ്ങിയവരാണ് ഇതിൽ കഥാപാത്രങ്ങളായി അരങ്ങിലെത്തുന്നവർ.
ഈ നാടകത്തിലെ ഗാനരചനയും ,സംഗീത സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് മുൻ സമാജം അംഗവും ,സംഗീതജ്ഞനുമായ ശ്രീ .വിജയൻ കല്ലാച്ചി ആണ്. ഏഷ്യാനെറ്റ് മഞ്ചു് സ്റ്റാർ സിങ്ങർ
2010 വിജയി കുമാരി.ശ്വേത അശോക് , ബിജു എം സതീഷ് , രമ്യ പ്രമോദ് എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.
ബഹറിൻ നാടകരംഗത്തെ പ്രഗൽഭരും , സാങ്കേതിക വിദഗ്ദ്ധരും ആയ കപിൽ രഞ്ജി തമ്പാൻ , ഹീര ജോസഫ് , ദിനേശ് മാവൂർ , കൃഷ്ണകുമാർ പയ്യന്നൂർ , ആന്റണി പെരുമാനൂർ , സജീവൻ കണ്ണപുരം , നന്ദകുമാർ വി .പി ,പ്രദീപ് സമാജം , രമ്യ ബിനോജ് , ധർമ്മരാജൻ പി.എം , സുരേഷ് അയ്യമ്പിള്ളി , കിരൺ കൃഷ്ണ ,സുരേഷ് പി.എൻ എന്നിവരാണ് ഈ നാടകത്തിന്റെവിജയത്തിനായി അണിയറയിൽ പ്രവർത്തിക്കുന്നവർ .
ഈ നാടകം കാണുവാനും, കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതി
നുമായി എല്ലാ നാടക ആസ്വാദകരെയും ക്ഷണിക്കുന്നതായും, പ്രവേശനം സൗജന്യമാണെന്നും, സമാജം പ്രസിഡണ്ട് .പി .വി .രാധാകൃഷ്ണപിള്ള , ജനറൽ സെക്രട്ടറി എം. പി. രഘു എന്നിവർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് സമാജം കലാവിഭാഗം സെക്രട്ടറി ഹരീഷ് മേനോൻ (33988196) ബന്ധപ്പെടാവുന്നതാണ്