മനാമ:ബഹ്‌റൈൻ കേരളീയ സമാജവും ഡി സി ബുക്‌സും ചേർന്നൊരുക്കുന്ന പത്ത് ദിവസം നീണ്ടു നിൽക്കുന്ന ബി.കെ.എസ് - ഡിസി അന്താരാഷ്ട്ര പുസ്തകമേളയും സാസ്‌കാരിക ഉത്സവവും ഡിസംബർ 12 മുതൽ 22 വരെയുള്ള തീയതികളിലായി ബഹ്'റൈൻ കേരളീയ സമാജത്തിൽ നടക്കും. ഇന്ത്യയിലെ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരായ സാഹിത്യകാരുടെ പങ്കാളിത്തം ഈ മേളയിലുണ്ടാവും.

വിവിധങ്ങളായ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു കൊണ്ട് പുസ്തകമേള വൻ വിജയമാക്കുവാനുള്ള തയ്യാറെടുപ്പുകൾ നടന്നുവരുകയാണെന്ന് സംഘാടകർ വാർത്താകുറിപ്പിൽ ഭാഗമായി ഇതിന്റെ ഭാഗമായി.ബഹ്'റൈനിൽ ഉള്ള എഴുത്തുകാരുടെയും സാഹിത്യ തല്പരരുടെയും ഒരു യോഗം ഇന്ന്
( നവംബർ 28 ബുധനാഴ്ച )രാത്രി 7.30നു സമാജത്തിൽ വച്ച് ചേരുന്നു.

എല്ലാ സാഹിത്യ പ്രേമികളും ഈ യോഗത്തിൽ പങ്കുചേരണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു. വിശദവിവരങ്ങൾക്ക് ഫിറോസ് തിരുവത്ര 33369895. ബിജു.എം.സതീഷ് 36045442