ഹറിൻ കേരളീയ സമാജം കലാവിഭാഗം അണിയിച്ചൊരുക്കുന്ന 'ധുംധലക്ക' എന്ന വ്യത്യസ്തമായ നൃത്ത-സംഗീത പരിപാടി, വെള്ളിയാഴ്ച വൈകിട്ട് കൃത്യം 7.30ന് സമാജം DJ ഹാളിൽ അരങ്ങേറുന്നു.

Zee TV ലെ എക്കാലത്തെയും മഹത്തായ ഡാൻസ് പരിപാടിയായ സൽസ (Salsa) നൃത്ത മത്സരത്തിലെ വിജയികളായ സോണാലിയുടെയും സുമന്തിന്റെയും വിസ്മയകരമായ നൃത്താവിഷ്‌കാരണങ്ങൾ കോർത്തിണക്കിക്കൊണ്ടാണ്,ധുംധലക്ക' അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.

സൽമാൻ ഖാൻ, ഷാരുഖ് ഖാൻ തുടങ്ങിയ സൂപ്പർസ്റ്റാറുകളുടെ സാന്നിധ്യത്തിൽ അവതരിപ്പിച്ച് മുക്തകണ്ഠം പ്രശംസ നേടിയ ഇനങ്ങളാണ്, സൽസ (Salsa) യിലൂടെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിയ സൊണാലിയും സുമന്തും അവതരിപ്പിക്കാൻ നടാടെ ബഹറിനിൽ എത്തുന്നത്.

ഏതൊരു കലാസ്‌നേഹിയുടെയും കണ്ണിനും കരളിനും ഇമ്പമേകാൻ, ബഹ്റൈനിലെ അറിയപ്പെടുന്ന മറ്റു കലാകാരന്മാരുടെയും തിരഞ്ഞെടുക്കപ്പെട്ട പരിപാടികളും 'ധുംധലക്ക'യുടെ മാറ്റുകൂട്ടും.

വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക:- ഹരീഷ് മേനോൻ (33988196), ദേവൻ പാലോട് (39441016), ധർമരാജൻ (66335594).
പ്രവേശനം സൗജന്യം; നേരത്തെ എത്തി സീറ്റുകൾ ഉറപ്പുവരുത്തുക.