ഹ്‌റൈൻ കേരളീയ സമാജത്തിന്റെ 2018 ലെ സാഹിത്യ പുരസ്‌കാരത്തിന്പ്രശസ്ത കഥാകൃത്ത് .എൻ.എസ്.മാധവൻ അർഹനായി.കഴിഞ്ഞ അമ്പത്കൊല്ലത്തോളമായി മലയാള ചെറുകഥാ രംഗത്ത് പ്രവർത്തിക്കുന്നഎഴുത്തുകാരനാണ് എൻ.എസ്.മാധവൻ.

1970 ൽ മാതൃഭൂമി ആഴ്ചപ്പതിപ്പ് കോളേജ് വിദ്യാർത്ഥികൾക്കായി നടത്തിയസാഹിത്യ മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ "ശിശു " എന്ന ചെറുകഥയാണ്മലയാള സാഹിത്യ രംഗത്ത് എൻ.എസ്.മാധവനെ ശ്രദ്ധേയനാക്കിയത്.സമൃദ്ധമായുംനിരന്തരമായും എഴുതിയില്ലെങ്കിലും എഴുതിയവയുടെ ഗുണപ്രകർഷം കൊണ്ട് ഈകഥാകൃത്ത് മലയാള ചെറുകഥാ രംഗത്ത് ഒന്നാം നിരക്കാരനായി.

സൂഷ്മമായരാഷ്ട്രീയ ജാഗ്രതയും നിശിതമായ ജീവിത വിമർശനവും ആഴത്തിലുള്ള മനുഷ്യഹൃദയ ജ്ഞാനവും എൻ.എസ്.മാധവന്റെ ചെറുകഥകളെവ്യത്യസ്തമാക്കുന്നു.സമകാലിക ഇന്ത്യൻ അവസ്ഥയെ മനുഷ്യ പക്ഷത്ത് നിന്നുകൊണ്ട്‌വിമർശനാത്മകമായും ശില്പഭദ്രമായും ആവിഷ്‌ക്കരിച്ചവയാണ് ഹിഗ്വിറ്റ, തിരുത്ത്,നിലവിളി ,നാലാംലോകം, മുയൽ വേട്ട, വന്മരങ്ങൾ വീഴുമ്പോൾ തുടങ്ങിയചെറുകഥകൾ. സ്ത്രീപക്ഷ സമീപനത്തിന്റെ സൂക്ഷ്മശ്രുതികൾ കൊണ്ട് ശ്രദ്ധേയമായചെറുകഥകളാണ് കാണി, കാർമെൽ, എന്റെ മകൾ ഒരു സ്ത്രീ, പുലപ്പേടി, അമ്മതുടങ്ങിയവ.

പ്രമേയപരമായ പുതുമക്കൊപ്പം തികഞ്ഞ ശില്പദക്ഷത പ്രകടിപ്പിക്കുന്നവയുമാണ്ഈ കഥാകൃത്തിന്റെ ഓരോ രചനയും.സമകാലിക മലയാളനോവലുകളിൽസവിശേഷമായ സ്ഥാനം നേടിയ ലന്തൻബത്തേരിയിലെ ലുത്തീനികൾ നോവലിസ്റ്റ്എന്ന നിലയിൽ എൻ.എസ്.മാധവന്റെ മികവ് പ്രകടമാക്കുന്ന കൃതിയാണ്.ഈ മേഖലകളിലെല്ലാം മലയാള നോവൽ - ചെറുകഥാ സാഹിത്യത്തിന്അനുപമമായ സംഭാവനകൾ നൽകിയ എൻ.എസ്.മാധവന് ബഹ്‌റൈൻകേരളീയ സമാജത്തിന്റെ 2018 ലെ സാഹിത്യ പുരസ്‌കാരം സമ്മാനിക്കുന്നതിന്എം മുകുന്ദൻ ചെയർമാനും പ്രൊഫ.കെ.എസ് രവികുമാർ ,
പി.വി.രാധാകൃഷ്ണ പിള്ള എന്നിവർ അംഗങ്ങളുമായ അവാർഡ്ജൂറി ശുപാർശചെയ്തു.

ഡിസംബർ 16 ഞായറാഴ്ച വൈകുന്നേരം സമാജം ഡയമണ്ട് ജൂബിലി ഹാളിൽവെച്ച് നടക്കുന്നചടങ്ങിൽ എൻ.എസ്.മാധവന് പ്രശസ്ത കവികെ.ജി.ശങ്കരപ്പിള്ള പുരസ്‌കാരം സമ്മാനിക്കും