- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്റൈൻ കേരളീയ സമാജ ചിൽഡ്രൻസ് വിങ് മുഖാമുഖം ശ്രദ്ധേയമായി
മനാമ : ബഹ്റൈൻ കേരളീയ സമാജം ഡി .സി ഇന്റർ നാഷണൽ ബുക്ക് ഫെസ്റ്റിവലിനോട് അനുബന്ധിച്ചു ബി.കെ.എസ് ചിൽഡ്രൻസ് വിങ് സംഘടിപ്പിച്ച പ്രമുഖ സാഹിത്യകാരനും പ്രഭാഷകനും പൊതു വിദ്യാഭ്യാസ ഡയറക്റ്ററുമായ കെ വി മോഹൻകുമാർ ഐ.എ.എസ് മായുള്ള മുഖാമുഖം ജീവിതലക്ഷ്യം തിരഞ്ഞെടുക്കുന്നതിനെയും ലക്ഷ്യത്തിലെത്തുന്നതിന്റെ വിവിധ ഘട്ടങ്ങളെയും കുറിച്ചുള്ള വിവരണം പങ്കെടുത്ത കുട്ടികൾക്കും രക്ഷിതാക്കൾക്കും പുതിയൊരു അനുഭവമായി. മനുഷ്യാവശ്യ ശ്രേണിയെക്കുറിച്ചുള്ള 'മാസലോവ് ' സിദ്ധാന്തവും സ്വയം തിരിച്ചറിയുന്നതിനും സുപ്രീം നീഡിലേക്ക് എത്തിച്ചേരുന്നതിനാവശ്യമായ നിശ്ചയ ദാർഢ്യവും കഠിനാദ്ധ്വാനവും സ്വയം സമർപ്പണവും ഹിമാലയ പർവതത്തിന്റെ കൊടുമുടിയിലെത്തിയ ടെൻസിംഗിന്റേയും ഹില്ലാരിയുടെയും ജീവിത വിജയം ഉദാഹരണം ആക്കിയുള്ള വിവരണം കുട്ടികൾ അക്ഷമരായി കേട്ടിരുന്നു. ശക്തിയും ദൗർബല്യവും അവസരങ്ങളും ഭീഷണിയും വിശകലനം ചെയ്ത് സ്വയം തിരിച്ചറിയുന്നതിനുള്ള എസ്.ഡബ്ല്യൂ.ഓ.ടി. വിശകലനം ചെയ്യുന്നതിനെ കുറിച്ചും പങ്കെടുത്തവർ പട്ടികയിൽ അവരവരുടെ സ്ഥാനങ്ങൾ രേഖപ്പെടുത്താനും
മനാമ : ബഹ്റൈൻ കേരളീയ സമാജം ഡി .സി ഇന്റർ നാഷണൽ ബുക്ക് ഫെസ്റ്റിവലിനോട് അനുബന്ധിച്ചു ബി.കെ.എസ് ചിൽഡ്രൻസ് വിങ് സംഘടിപ്പിച്ച പ്രമുഖ സാഹിത്യകാരനും പ്രഭാഷകനും പൊതു വിദ്യാഭ്യാസ ഡയറക്റ്ററുമായ കെ വി മോഹൻകുമാർ ഐ.എ.എസ് മായുള്ള മുഖാമുഖം ജീവിതലക്ഷ്യം തിരഞ്ഞെടുക്കുന്നതിനെയും ലക്ഷ്യത്തിലെത്തുന്നതിന്റെ വിവിധ ഘട്ടങ്ങളെയും കുറിച്ചുള്ള വിവരണം പങ്കെടുത്ത കുട്ടികൾക്കും രക്ഷിതാക്കൾക്കും പുതിയൊരു അനുഭവമായി.
മനുഷ്യാവശ്യ ശ്രേണിയെക്കുറിച്ചുള്ള 'മാസലോവ് ' സിദ്ധാന്തവും സ്വയം തിരിച്ചറിയുന്നതിനും സുപ്രീം നീഡിലേക്ക് എത്തിച്ചേരുന്നതിനാവശ്യമായ നിശ്ചയ ദാർഢ്യവും കഠിനാദ്ധ്വാനവും സ്വയം സമർപ്പണവും ഹിമാലയ പർവതത്തിന്റെ കൊടുമുടിയിലെത്തിയ ടെൻസിംഗിന്റേയും ഹില്ലാരിയുടെയും ജീവിത വിജയം ഉദാഹരണം ആക്കിയുള്ള വിവരണം കുട്ടികൾ അക്ഷമരായി കേട്ടിരുന്നു.
ശക്തിയും ദൗർബല്യവും അവസരങ്ങളും ഭീഷണിയും വിശകലനം ചെയ്ത് സ്വയം തിരിച്ചറിയുന്നതിനുള്ള എസ്.ഡബ്ല്യൂ.ഓ.ടി. വിശകലനം ചെയ്യുന്നതിനെ കുറിച്ചും പങ്കെടുത്തവർ പട്ടികയിൽ അവരവരുടെ സ്ഥാനങ്ങൾ രേഖപ്പെടുത്താനും ചർച്ച ചെയ്യാനുമുള്ള പരിശീലനവും കൂടിക്കാഴ്ചയിൽ അദ്ദേഹം നൽകുകയുണ്ടായി. സംശയങ്ങൾക്ക് വിശദമായ മറുപടിയും നൽകി.
കൂടിക്കാഴ്ചയോട് അനുബന്ധിച്ചു സംഘടിപ്പിച്ച ചെറുചടങ്ങിൽ സമാജം പ്രസിഡന്റ് ശ്രീ. പി.വി.രാധാകൃഷ്ണ പിള്ള, വൈസ് പ്രസിഡന്റ് പി എൻ.മോഹൻ രാജ്, ചിൽഡ്രൻസ് വിങ് കോർഡിനേറ്റർ വിനയചന്ദ്രൻ നായർ, കൺവീനർ ഫാത്തിമ ഖമ്മീസ് എന്നിവർ സംസാരിച്ചു. ചിൽഡ്രൻസ് വിങ് പ്രസിഡന്റ് ആദിത് എസ് മേനോൻ, ആക്റ്റിങ് സെക്രട്ടറി നന്ദു അജിത് എന്നിവർ കൂടിക്കാഴ്ചക്ക് നേതൃത്വം നൽകി. ആദിത് എസ് മേനോനും കാർത്തിക് മേനോനും ചേർന്ന് അവതരിപ്പിച്ച നാടൻ പാട്ടും ആദിശ്രീ സോണിയുടെ ചലച്ചിത്ര ഗാനവും ദേവഗംഗ സനിൽ ചന്ദ്രന്റെ കവിതയും കൂടിക്കാഴ്ചക്ക് കൂടുതൽ മിഴുവ് നൽകി.