ലയാള സാഹിത്യത്തിൽ അപൂർവ്വമായ വഴികളിലൂടെ നടന്നും എഴുതിയും ദേശാന്തരങ്ങളെ മറികടന്ന, മലയാളത്തിന്റെ ദേശ പെരുമക്ക് മാറ്റ് കൂട്ടിയ എഴുത്തുക്കാരനായിരുന്നു യു എ ഖാദർ. വടക്കൻ മലബാറിന്റെ ഗ്രാമീണ തനിമകളും മിത്തും ആചാരാനുഷ്ഠാനങ്ങളും മനുഷ്യജീവിതത്തെ എങ്ങിനെയാണ് ആഴത്തിൽ സ്വധീനിച്ചതെന്നും യു.എ ഖാദറിന് ഫാന്റസി യെ വെല്ലുന്ന ഭാഷയിൽ എഴുതാനായെന്നും ബഹറിൻ കേരളീയ സമാജം പ്രസിഡണ്ട് പി.വി രാധാകൃഷ്ണപിള്ള അഭിപ്രായപ്പെട്ടു.

കേരത്തിലെ ഗ്രാമാന്തരിക്ഷത്തിലേക്കുള്ള ഭാഷയുടെ വേരായി തീർന്ന എഴുത്തുക്കാരന്റെ വിയോഗം വേദനാജനകമാണെന്ന് ബഹറിൻ കേരളീയ സമാജത്തിന്റെ പത്രകുറിപ്പിൽ സമാജം ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ അഭിപ്രായപ്പെട്ടു.