സുഗതകുമാരി ടീച്ചറുടെ വിയോഗം മലയാള ഭാഷക്കും സാഹിത്യത്തിനും മാത്രമല്ല നഷ്ടമുണ്ടാക്കിയതെന്നും മറിച്ച് മണ്ണിന്റെയും പ്രകൃതിയുടെയും കാവലായി മാറിയ ഒരു പ്രസ്ഥാനം തന്നെയാണ് മലയാളികൾക്ക് നഷ്ടപ്പെടുന്നതെന്നും ബഹ്‌റൈൻ കേളീയ സമാജത്തിന്റെ അനുശോചനക്കുറിപ്പിൽ പ്രസിഡണ്ട് പി.വി. രാധാകൃഷ്ണപിള്ള പറഞ്ഞു. 

ആർക്കും അഭയമായിത്തീരുന്ന സുഗതകുമാരി ടീച്ചറുടെ കവിതകൾ സർഗ്ഗാത്മകതയുടെ ആവിഷ്‌ക്കാരത്തേക്കാൾ പ്രതിഷേധത്തിന്റെയും നിസ്സഹായതയുടെയും ആത്മാവിഷ്‌ക്കാരങ്ങളായി മാറി.

ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ എഴുത്തിനിരുത്തൽ ചടങ്ങിൽ മുഖ്യാതിഥി ആയി ടീച്ചർ എത്തിയിരുന്നതായും ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ സാഹിത്യ പുരസ്‌ക്കാരം നൽകി ടീച്ചറെ ആദരിക്കാൻ കഴിഞ്ഞതായും സമാജത്തിന്റെ ഏറ്റവും പ്രിയപ്പെട്ട ഗുണകാംക്ഷി ആയിരുന്നു ടീച്ചെറെന്നും അനുശോചന സന്ദേശത്തിൽ സമാജം പ്രസിഡണ്ട് പി.വി രാധാകൃഷ്ണപിള്ളയും ആക്ടിങ്ങ് ജനറൽ സെക്രട്ടറി വർഗ്ഗീസ് ജോർജ്ജും പത്രക്കുറിപ്പിൽ അറിയിച്ചു.