- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്റൈൻ കേരളീയ സമാജം ഭവന പദ്ധതി; ഇരുപത്തി ആറാമത്തെ ഭവനത്തിന്റെ താക്കോൽ ദാനം വിദ്യാഭ്യാസ മന്ത്രി പ്രൊഫ: രവീന്ദ്രനാഥ് നാളെ നിർവ്വഹിക്കും
ബഹ്റൈൻ കേരളീയ സമാജത്തിന്റെ ചാരിറ്റി പ്രവർത്തനങ്ങളിൽ സവിശേഷ ശ്രദ്ധ ആകർഷിച്ച ഭവന പദ്ധതിയിൽ ഇരുപത്തിആറാമത്തെ ഭവനത്തിന്റെ താക്കോൽ ദാനം വിദ്യാഭ്യാസ മന്ത്രി പ്രൊഫ: രവീന്ദ്രനാഥ് ഈ വരുന്ന ജനുവരി 6 നു രാവിലെ 11 . 30 ന് നിർവ്വഹിക്കുമെന്നു സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള പത്രക്കുറിപ്പിൽ അറിയിച്ചു. ബഹ്റൈൻ കേരളീയ സമാജത്തിന്റെ സാമൂഹിക ഉത്തരവാദിത്ത്വത്തിന്റെ ഭാഗമായി കേരളത്തിൽ നിർമ്മിച്ചു കൊണ്ടിരിക്കുന്ന ഭവന പദ്ധതിയിൽ ഇരുപത്തിയാറാമത്തെ വീടാണ് നിർമ്മിച്ചു കൈമാറുന്നതെന്നു സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള കൂട്ടിച്ചേർത്തു.
തൃശ്ശൂർ ജില്ലയിലുള്ള മറ്റത്തൂർ പഞ്ചായത്തിലെ നിർധനരായ കുടുംബത്തിന് വേണ്ടി ബഹ്റൈൻ കേരളീയ സമാജം ബാഡ്മിന്റൺ വിങ് മുൻ സെക്രട്ടറി ശ്രീ ഷാനിൽ അബ്ദുൾ റഹ്മാന്റെ നേതൃത്വത്തിൽ ഉള്ള കമ്മിറ്റിയാണ് വീട് നിർമ്മാണത്തിന് ഉള്ള സാമ്പത്തിക സഹായം സമാഹരിച്ചത്.
നിർധന കുടുംബത്തിന് അടച്ചുറപ്പുള്ള വീട് നിർമ്മിച്ച് നൽകുക വഴി മാതൃകാപരമായ സേവനമാണ് ബഹ്റൈൻ കേരളീയ സമാജം ബാഡ്മിന്റൺ വിങ് നിർവഹിച്ചിരിക്കുന്നത് എന്ന് സമാജം ആക്ടിങ് ജനറൽ സെക്രട്ടറി വറുഗീസ് ജോർജ്ജ് അഭിപ്രായപ്പെട്ടു.
കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് നടക്കുന്ന ലളിതമായ ചടങ്ങിൽ സമാജം സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര , മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിപി തുടങ്ങിയവർ പങ്കെടുക്കുമെന്ന് സമാജം ഭരണസമിതി അറിയിച്ചു .