- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്റൈൻ കേരളീയ സമാജം ഇലക്ഷൻ പ്രവചന മത്സരം സംഘടിപ്പിക്കുന്നു
പതിനഞ്ചാം കേരള നിയമ സഭയിലേക്ക് 140 സാമാജികരെ തെരഞ്ഞെടുക്കുന്നതിനുള്ള 2021 കേരള നിയമസഭ തെരഞ്ഞെടുപ്പ് ഏപ്രിൽ 6 ന് കഴിഞ്ഞു. സമ്മതിദാനാവകാശം രേഖപ്പെടുത്തി ചൂണ്ടുവിരലിലെ മഷി മാഞ്ഞുപോകാതെ കാത്തുവച്ചു മെയ് 2 ന് നടക്കുന്ന വോട്ടെണ്ണലിന്റെ ആകാംക്ഷയിലാണ്, കാത്തിരിപ്പിലാണ് ഓരോ മലയാളിയും. പ്രമുഖ മുന്നണികളും സ്ഥാനാർത്ഥികളും വിജയ പ്രതീക്ഷയിലാണ്. വാർത്താ മാധ്യമങ്ങൾ മത്സരിച്ചു സർവ്വേകളിലൂടെ വിജയികളെ
പ്രഖ്യാപിച്ചു നിയമസഭ രൂപീകരണ സർവ്വേ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു കഴിഞ്ഞു. ഇതിനോട് യോജിക്കുന്നവരും വിയോജിക്കുന്നവരും ഉണ്ടാകാം. എന്നാൽ കേരളത്തിന്റെ സമകാലിക രാഷ്ട്രീയ സാഹചര്യം വിശകലനം ചെയ്ത് സ്ഥാനാർത്ഥികളെ വിലയിരുത്തി ഓരോ നിയോജക മണ്ഡലത്തിൽ നിന്നും വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്ന മുന്നണിയെ പ്രവചിക്കുവാനുള്ള അവസരം ഒരുക്കുകയാണ് ബഹ്റൈൻ കേരളീയ സമാജം, PREDICT IT എന്ന ഇലക്ഷൻ പ്രവചന മത്സരത്തിലൂടെ എന്ന് സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
മെയ് 1, ശനിയാഴ്ച രാത്രി 8 മണിക്ക് മുൻപ് ഇതോടൊപ്പം കൊടുത്തിട്ടുള്ള ലിങ്കിൽ നിങ്ങളുടെ പ്രവചനങ്ങൾ രേഖപ്പെടുത്തുക. ഏറ്റവും കൃത്യതയാർന്ന പ്രവചനം നൽകുന്ന വ്യക്തിക്ക് ആകർഷകമായ സമ്മാനം നൽകുന്നതാണ്. ലിങ്ക് സമാജം ഫെയ്സ് ബുക്ക്
പേജിലും ലഭ്യമാണ്To participate please click : https://bkseportal.com/prediction/2021.html