- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമാജം നോർക്ക ഹെല്പ് ഡസ്‌ക്ക് സേവനങ്ങൾ തുടരുന്നു
മനാമ: ബഹ്റൈൻ കേരളീയ സമാജത്തിൽ പ്രവർത്തിക്കുന്ന നോർക്ക ഹെല്പ് ഡസ്‌ക്ക് സേവനങ്ങൾ കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട്വെള്ളി ശനി ദിവസങ്ങളിൽ വൈകീട്ട് 6 മുതൽ 8:30 വരെ ഉണ്ടായിരിക്കുമെന്ന് പ്രസിഡണ്ട് പി. വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ അറിയിച്ചു.
നോർക്ക തിരിച്ചറിയൽ കാർഡനും ക്ഷേമനിധിയിൽ അംഗമാകുവാനും
കമ്പനികൾ, കൂട്ടായ്മകൾ വഴി ഒന്നിച്ചുള്ള അപേക്ഷകൾ നൽകാനായി സമാജം ചാരിറ്റി - നോർക്ക വിഭാഗം ജനറൽ കൺവീനർ കെ. ടി. സലീമിനെയോ (33750999), നോർക്ക ഹെൽപ്പ് ഡസ്‌ക്ക് കൺവീനർ രാജേഷ് ചേരാവള്ളിയെയോ (?35320667?) ബന്ധപ്പെടാവുന്നതാണ്. ഇത്തരത്തിൽ ഒന്നിച്ചു സ്വരൂപിച്ച അപേക്ഷകൾ ചാരിറ്റി കമ്മിറ്റി അംഗം സാനിപോളിൽ നിന്നും പ്രസിഡണ്ട് പി. വി. രാധാകൃഷ്ണപിള്ള സ്വീകരിച്ചു.
ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, വൈസ് പ്രസിഡണ്ട് ദേവദാസ് കുന്നത്ത്, നോർക്ക ഹെല്പ് ഡസ്‌ക്ക് കൺവീനർ രാജേഷ് ചേരാവള്ളി, ഹെല്പ് ഡസ്‌ക്ക് അംഗം സക്കറിയ എന്നിവർ സന്നിഹിതരായിരുന്നു.