- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബി.കെ.എസ്. നവരാത്രി ആഘോഷം 'ഉപാസന' ഔപചാരിക ഉദ്ഘാടനം നടന്നു
ബഹ്റൈൻ കേരളീയ സമാജം 9 ദിവസങ്ങൾ നീണ്ടുനിൽക്കുന്ന നവരാത്രി ആഘോഷങ്ങൾ 'ഉപാസന' യുടെ ഔപചാരിക ഉദ്ഘാടനം ഒക്ടോബർ 7 നു ബഹ്റൈൻ കേരളീയ സമാജത്തിൽ വച്ച് നടന്ന ചടങ്ങിൽപ്രമുഖ വ്യവസായി ശ്രീ കെ ജി ബാബുരാജൻ നിർവ്വഹിച്ചു. വിദ്യ ടീച്ചറുടെ ശിക്ഷണത്തിലുള്ള കുട്ടികൾ അവതരിപ്പിച്ച മോഹിനിയാട്ടം ശ്രദ്ദേയമായി തുടർന്ന് ഇന്ദു സുരേഷ് , പ്രിയ കൃഷ്ണമൂർത്തി,കൃതിങ്ക രാമപ്രസാദ് , രമ്യ കൃഷ്ണമൂർത്തി ,എം ആർ ശിവ, ജയകുമാർ,സജിത്ത് ശങ്കർ തുടങ്ങിയവർ അവതരിപ്പിച്ച സംഗീത കച്ചേരി വളരെ മികവുറ്റതായിരുന്നു . ഒക്ടോബർ 7 മുതൽ ഒക്ടോബർ 15 വരെ നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി സമാജത്തിൽ വച്ച് നടക്കുന്ന ക്ലാസിക്കൽ നൃത്ത-സംഗീത പരിപാടികൾ വീക്ഷിക്കുന്നതിനു എല്ലാ സംഗീത പ്രേമികളെയും ബഹ്റൈൻ കേരളീയ സമാജത്തിലേക്കു സ്വാഗതം ചെയ്യുന്നതായി സമാജം പ്രസിഡണ്ട് പി. വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
പൂർണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ഒക്ടോബർ 7 മുതൽ 15 വരെയുള്ള ദിവസങ്ങളിൽ, ബഹ്റൈൻ കേരളീയ സമാജത്തിന്റെ സ്റ്റേജിൽ ആയിരിക്കും നവരാത്രി ആഘോഷ പരിപാടികൾ അവതരിപ്പിക്കുക എന്ന് സമാജം കലാ വിഭാഗം സെക്രട്ടറി പ്രതീപ് പതേരി അറിയിച്ചു .BKS ഫേസ്‌ബുക് പേജിൽ പരിപാടികൾ ഓൺലൈൻ ആയി വീക്ഷിക്കാനുള്ള അവസരവും ഒരുക്കുന്നുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് സമാജം കലാവിഭാഗം കൺവീനർ ദേവൻ പാലോട് (39441016), നാദബ്രഹ്‌മം മ്യൂസിക് ക്ലബ് കൺവീനർ ശ്രീജിത്ത് ഫെറോക് (39542099) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.