- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹറിൻ കേരളീയ സമാജം ദിനേശ് കുറ്റിയിലിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി
കഴിഞ്ഞ ദിവസം നമ്മെ വിട്ടുപിരിഞ്ഞ മുൻ സമാജം അംഗവും നാടക കലാകാരനുമായ ദിനേശ് കുറ്റിയിലിന്റെ നിര്യാണത്തിൽ ബഹ്റൈൻ കേരളീയ സമാജം ജനുവരി രണ്ടാം തീയതി സമാജത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു . ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ സമാജം ജനറൽ സെക്രെട്ടറി വർഗീസ് കാരക്കൽ , സമാജംഭരണ സമിതി അംഗങ്ങൾ മുൻ ഭരണ സമിതി അംഗങ്ങൾ മറ്റു അംഗങ്ങൾ തുടങ്ങിവർ ദിനേശ് കുറ്റിയിലിനെ അനുസ്മരിച്ചു സംസാരിച്ചു .
ദിനേശ് കുറ്റിയിലിന്റെ കുടുംബത്തെ താങ്ങി നിർത്തേണ്ട ചുമതല ഇന്നു ജീവിച്ചിരിക്കുന്ന നമ്മൾ ഒരോരുത്തർക്കുമുണ്ട് എന്ന് സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ അനുശോചന യോഗത്തിൽ പറഞ്ഞു.
Next Story