ബി.കെ.എസ് സ്‌കൂൾ ഓഫ് ഡ്രാമയുടെ 2015 ലെ നാടകരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം രാധാകൃഷ്ണൻ കൊടുങ്ങല്ലൂരിന്.50000 രൂപയും പ്രസസ്തി പത്രവും അടങ്ങുന്നതാണു അവാർഡ്.

കേരളത്തിൽ അമേച്വർ,പ്രൊഫഷണൽ നാടക രംഗങ്ങളിൽ നടനായും സംവിധായകനായും സജീവ പ്രവർത്തകനായിരുന്നു രാധാകൃഷ്ണൻ കൊടുങ്ങല്ലൂർ. നാടകങ്ങൾക്കു ഏറ്റവും ഫലഭൂയിഷ്ടിയുള്ള ബഹറിന്റെ മണ്ണിൽ, ബഹറിൻ കേരളീയ സമാജത്തിന്റെ വേദിയെ ഉപയൊഗപ്പെടുത്തി അദ്ദേഹം തന്റെ നാടക സപര്യ അനവതം തുടർന്നു. തുടർന്നു ഒട്ടനവധി നാടകങ്ങൾ ബഹറിനിലെ നാടകാസ്വാദകർക്കു മുന്നിലെത്തിച്ച രാധാകൃഷ്ണൻ ബഹറിന്റെ നാടകചരിത്രത്തിനു ഒട്ടും ചെറുതല്ലാത്ത സംഭാവനയാണു നൽകിയിരിക്കുന്നതു.

അദ്ദേഹത്തിന്റെ നിരന്തരമായ നാടകപ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണു ഈ പുരസ്‌കാരം എന്ന് ബി.കെ.എസ്. സ്‌കൂൾ ഒഫ് ഡ്രാമയുടെ അവാർഡ് തെരഞ്ഞെടുപ്പു കമ്മിറ്റി ഏകകസ്വരത്തിൽ അഭിപ്രയപ്പെട്ടു. കൂടുതൽ വിവരങ്ങൾക്ക് സമാജം കലാവിഭാഗം സെക്രട്ടറി ജയകുമാർ (39807185) സ്‌കൂൾ ഒഫ് ഡ്രാമ കൺവീനർ ശിവകുമാർ കുളത്തുപുഴ (39676830) എന്നിവരെ വിളിക്കാവുന്നതാണ്.