മനാമ : ബഹ്‌റൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന ബി കെ എസ് ദേവ്ജി ബാലകലോത്സവം മെയ് 12 മുതൽ ആരംഭിക്കും. കുട്ടികളുടെ പേരുകൾ രജിസ്റ്റർ ചെയ്യുവാനുള്ള അവസാന തീയതി ഏപ്രിൽ 25 ആയിരിക്കും എന്ന ്ബഹ്‌റൈൻ കേരളീയ സമാജം ആക്ടിങ് പ്രസിഡന്റ് ഫ്രാൻസിസ് കൈതാരത്ത് ,ജനറൽ സെക്രെട്ടറി എൻ കെ വീരമണി എന്നിവർ അറിയിച്ചു .

സമാജം അംഗങ്ങളുടെ കുട്ടികള്ക്ക് പുറമേ ബഹറിനിൽ പഠിക്കുന്ന മുഴുവൻ മലയാളീ വിദ്യാർത്ഥികൾക്കും ബാല കലോത്സവ മത്സരങ്ങളിൽ പങ്കെടുക്കാവുന്നതാണ് . ഏകദേശം 500 ഓളം കുട്ടികൾ വിവിധ കല സാഹിത്യ മത്സരങ്ങളിൽ മാറ്റുരക്കുന്ന ബി കെ എസ് ബാലകലോത്സവം മലയാളീ പ്രവാസീ സമൂഹത്തിലെ ഏറ്റവും വലിയ കലാ മാമാങ്കം ആയാണ് അറിയപ്പെടുന്നത് . കേരള സംസ്ഥാന സ്‌കൂൾ കലോത്സവ രീതിയിൽ തന്നെ ആണ് മത്സരങ്ങൾ സംഘടിപ്പിച്ചു വരുന്നത്. ടാലെന്റ്‌റ് ടെസ്റ്റ് ടാലെന്റ്‌റ് നൈറ്റ് എന്നിങ്ങനെ തരം തിരിച്ചു 47 ഓളം ഇനങ്ങളിൽ അഞ്ചു ഗ്രൂപ്പുകൾ ആയി തരം തിരിച്ചുള്ള മത്സരങ്ങൾ നടക്കും.

ഏറ്റവും കൂടുതൽ പോയിന്റ്‌റുകൾ കര്സ്ഥമാക്കുന്നവർക്ക് കലാതിലകം കലാപ്രതിഭ അവാർഡുകൾ സമ്മാനിക്കും . അതോടൊപ്പം ഓരോ ഗ്രൂപ്പിൽ നിന്നും കൂടുതൽ പോയിന്റ്‌റുകൾ നേടുന്നവർക്ക് ഗ്രൂപ്പ് ചാമ്പ്യൻഷിപ് അവാർഡ് നല്കും. നാട്യ രത്‌ന. സംഗീത രത്‌ന , സാഹിത്യ രത്‌ന അവാർഡുകളും ഏർപ്പെടുത്തിയിട്ടുണ്ട് . ഒരാൾക്ക് പരമാവധി ആറു ഇനങ്ങളിൽ മത്സരിക്കാവുന്നതാണ് .അതോടൊപ്പം തന്നെ ഗൂപ്പു 3,4, 5 ൽ പെട്ടവര്ക്ക് മലയാള പ്രസംഗ മത്സരത്തിലും നിബന്ധനകൾക്ക് വിധേയം ആയി പങ്കെടുക്കാവുന്നതാണ് . വെള്ളി ശനി ദിവസങ്ങളിൽ രാവിലെ മുതലും മറ്റു പ്രവര്ത്തി ദിവസങ്ങളിൽ രാത്രി 7 മണി മുതലും ആയിരിക്കും മത്സരങ്ങൾ നടക്കുന്നത്.

വര്ണ ശബളം ആയ ഉദ്ഘാടന പരിപാടി മെയ് 12 നു നടക്കും . www.bksbahrain.com എന്ന സമാജം വെബ് സൈറ്റിൽ മത്സരങ്ങല്ക്കുള്ള പേരുകൾ രജിസ്റ്റർ ചെയ്യാവുന്നതാണ് . ഇതിനായി വൈകിട്ട് 8 മണി മുതൽ ബഹ്‌റൈൻ കേരളീയ സമാജത്തിൽ പ്രത്യേകം കൗണ്ടറും പ്രവര്ത്തിക്കുന്നുണ്ട് .

വിശദ വിവരങ്ങള്ക്ക് ബാലകലോത്‌സവം ജനറൽ കൺ വീനർ ഡി .സലിം 39125889 എന്ന നമ്പരിൽ ബന്ധപ്പെടവുന്നത് ആണ് .