ബഹ്റൈൻ കേരളീയ സമാജത്തിന്റെ ലൈബ്രറി വിഭാഗം നടത്തുന്ന പുസ്തക ശേഖരണത്തിന്റെ ഉദ്ഘാടനം ഏപ്രിൽ 29, വെളിയാഴ്ച പകൽ 11.30 ന് ഭദ്രദീപം കൊളുത്തി പത്മശ്രി മധു നിർവ്വഹിച്ചു.


ഈ ചടങ്ങിനോടനുബന്ധിച്ചു നിരവധി പേർ സമാജം വായനശാലയിലേക്ക് പുസ്തകങ്ങൾ സംഭാവന നൽകി.സമാജം ആക്ടിങ് പ്രസിഡന്റ് പൊന്നാടയും സമാജം ജനറൽ സെക്രട്ടറി മേമെന്റോയും നൽകി മധുവിനെ ആദരിച്ചു. ലൈബ്രേറിയൻ വിനയചന്ദ്രൻ നന്ദിയും പറഞ്ഞു.